For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു മാറാന്‍ നാടന്‍ ചികിത്സ

|

മുഖക്കുരുവിന് പല ചികിത്സകളും ചെയ്തിട്ട് ഫലമില്ലാതിരിക്കുന്നുവെങ്കില്‍ ചില പ്രകൃതിദത്ത വഴികള്‍ സ്വീകരിച്ചു നോക്കൂ. ഫലമുണ്ടാകും. മാത്രമല്ല, കെമിക്കലുകളെ പേടിക്കുകയും വേണ്ട.

ജാതിക്ക പൊടിച്ച് തിളപ്പിക്കാത്ത പാലില്‍ കലര്‍ത്തി മുഖത്തു തേയ്ക്കുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

കറുവാപ്പട്ട പൊടിച്ച് തേനില്‍ കലര്‍ത്തി മുഖക്കുരുവിന് മുകളില്‍ പുരട്ടുക. കിടക്കാന്‍ നേരത്ത് ഇതു ചെയ്യുന്നതാണ് നല്ലത്. പിറ്റേന്ന് രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാം.

Pimple

ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ മുഖത്തു പുരട്ടുന്നതും മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണ്.

ചെറുനാരങ്ങാനീരും നിലക്കടലയെണ്ണയും കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖക്കുരുവിനുള്ള നല്ലൊരു ചികിത്സാമാര്‍ഗം തന്നെയാണ്. ഇത് മുഖക്കുരു മാത്രമല്ല, ബ്ലാക് ഹെഡ്‌സ് മാറാനും നല്ലൊരു വഴി തന്നെയാണ്.

തുളസി നീര് മുഖക്കുവിന്മേല്‍ പുരട്ടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.

ഉലുവയില അരച്ച് മുഖത്തിടുന്നത് ഗുണം ചെയ്യും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.

ആര്യവേപ്പില, മഞ്ഞള്‍ എന്നിവ ഒരുമിച്ച് അരച്ച് മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. ഈ മിശ്രിതം ഉണങ്ങിയ ശേഷം കഴുകിക്കളയുക.

പനിനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖക്കുരുവിന്മേല്‍ പുരട്ടുക. ഇത് മുഖക്കുരുവിനുള്ള ഒരു പരിഹാരമാര്‍ഗം തന്നെയാണ്.

തിളപ്പിക്കാത്ത പാലില്‍ ചെറുനാരങ്ങാനീര് കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.

തക്കാളിയുടെ ത്വക്ക് മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗം തന്നെയാണ്. ഈ മിശ്രിതം ഉണങ്ങിയ ശേഷം കഴുകിക്കളയാം.

ചന്ദനപ്പൊടിയില്‍ പനിനീര് ചേര്‍ത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ഇതും മുഖക്കുരു പോകാന്‍ നല്ലൊരു വഴി തന്നെയാണ്.

പൊതുവെ മുകളില്‍ പറഞ്ഞ മാര്‍ഗങ്ങള്‍ ചര്‍മത്തിന് അലര്‍ജിയുണ്ടാക്കാറില്ല. എന്നാല്‍ ഇവ പുരട്ടി എന്തെങ്കിലും ചര്‍മപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഇവ പിന്നീട് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

English summary

Acne, Skincare, Sandal, Turmeric, മുഖക്കുരു, ചര്‍മം, ചര്‍മസംരക്ഷണം, ചന്ദനം, മഞ്ഞള്‍

Acne usually starts with blackheads, which are formed when oil along with dead cells gets stuck in your pores and turn black. The inflammation when it turns red are the unsightly pimples that all of us dread. While a regular clean-up will reduce your blackheads, here's what you can do to prevent them..
Story first published: Tuesday, February 12, 2013, 14:29 [IST]
X
Desktop Bottom Promotion