Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുഖക്കുരു, വിശ്വാസങ്ങളും വാസ്തവങ്ങളും
മുഖക്കുരു സ്ത്രീപുരുഷ ഭേദമന്യേ പലര്‍ക്കുമുണ്ടാകുന്ന ഒരു ചര്‍മപ്രശ്നമാണ്. കൗമാരത്തിലാണ് ഇത് കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരിലും ഇത് കാണാറുണ്ട്. മുഖക്കുരുവിനെ പറ്റി പല ധാരണകളുമുണ്ട്. ഇതില്‍ തെറ്റിദ്ധാരണകളും ഉള്പ്പെടുന്നവെന്നതാണ് വാസ്തവം. ഇത്തരം ചില ധാരണകളെയും തെറ്റിദ്ധാരണകളേയും പറ്റി അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ,
ചോക്ലേറ്റ് കഴിച്ചാല്‍ മുഖക്കുരു വരും, മുഖം കഴുകിയാല്‍ മുഖക്കുരു വരില്ല, മുഖക്കുരുവുള്ളവര്‍ മേയ്ക്കപ്പ് ഉപയോഗിക്കരുത് തുടങ്ങിയ ധാരാളം വിശ്വാസങ്ങളുണ്ട്. ഇതിലെ വാസ്തവം പലര്‍ക്കും അറിയില്ലെന്നതാണ് ഒരു വസ്തുത.

കൗമാരത്തിലും യൗവനത്തിലും മാത്രമേ മുഖക്കുരു വരിയുള്ളൂവെന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ ഇത് വാസ്തവമല്ല. 30കളിലും നാല്പതുകളിലുമെല്ലാം മുഖക്കുരു വരാം. എന്നാല്‍ 16ല്‍ വരുന്ന മുഖക്കുരുവില്‍ നിന്ന് വ്യത്യസ്തമായിരിക്കും 36ല്‍ വരുന്നതെന്നു മാത്രം.

ചോക്ലേറ്റ്, കഴിച്ചാല്‍ മുഖക്കുരുവുണ്ടാകുമെന്നു പറയും. ഇതുപോലെ കാപ്പിയും മുഖക്കുരു കാരണമാണെന്നും പറയാറുണ്ട്. എന്നാല്‍ ഈ കാര്യങ്ങള്‍ ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ബാക്ടീരിയയുള്ളതു കാരണം പാലുല്പന്നങ്ങള് മുഖക്കുരു വരാന്‍ കാരണമാകുമെന്നു പറയാം. ഇതുപോലെ പാലിലെ ഹോര്‍മോണുകളും ചിലപ്പോള്‍ മുഖക്കുരുവിന് കാരണമായേക്കാം.

സ്ട്രെസ് മുഖക്കുരുവിന് കാരണമാകുമെന്നതും തെളിയിക്കപ്പെടാത്ത കാര്യം തന്നെയാണ്. ഇവിടെ സ്ട്രെസ് ഹോര്‍മോണുകളാണ് മുഖക്കുരുവിന് കാരണമാകുന്നതായി പറയപ്പെടാറ്.

മുഖക്കുരുവുള്ളവര്‍ മേക്കപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്ന വാദവും തെറ്റു തന്നെ.മേക്കപ്പ് മുഖക്കുരു വര്‍ദ്ധിക്കാനുള്ള കാരണമാകുന്നില്ല. എന്നാല്‍ അധികനേരം മേക്കപ്പ് ഉപയോഗിക്കുന്നത് ചര്‍മത്തിന് നല്ലതല്ലെന്നു വേണമെങ്കില്‍ പറയാം.

മുഖക്കുരുവിന്മേല് തൊട്ടാല്‍ കൂടുതല്‍ മുഖക്കുരു വരുമെന്ന ധാരണയും തെറ്റു തന്നെ. എന്നാല്‍ മുഖക്കുരു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും മറ്റും നല്ലതല്ല. ഇത് മുഖത്ത് മുഖക്കുരുവിന്റെ കലകള്‍ അവശേഷിപ്പിക്കും.

മുഖം കഴുകാത്തത് മുഖക്കുരുവിന് കാരണമാകുമെന്ന വിശ്വാസവും തെറ്റാണ്. മുഖം കഴുകിയാല്‍ എണ്ണമയവും അഴുക്കും പോകുന്നതു കൊണ്ട് മുഖക്കുരു വരാനുള്ള സാധ്യത കുറയുമെങ്കിലും മുഖം കഴുകാത്തതു കൊണ്ട് മുഖക്കുരു വരുമെന്ന വാദവും തെറ്റാണ്.

മുഖക്കുരു മാറാനായി പരസ്യവും മറ്റും കണ്ട് കാണുന്ന ക്രീമുകള്‍ എല്ലാം പരീക്ഷിക്കുന്നവരുണ്ട്. ഇത് തികച്ചും തെറ്റായ പ്രവണതയാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.



Click it and Unblock the Notifications
