For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന ചര്‍മത്തിന് മാര്‍ഗങ്ങള്‍ പലത്

|

തിളങ്ങുന്ന ചര്‍മം എല്ലാവരുടേയും സ്വപ്‌നമായിരിക്കും. എന്നാല്‍ ഇത് ലഭിയ്ക്കുന്നത് കുറച്ചു പേര്‍ക്കു മാത്രവും.

തിളങ്ങുന്ന ചര്‍മം ലഭിയ്ക്കാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങുന്നതിനു മുന്‍പ് വീട്ടില്‍ തന്നെ ചെയ്യാവുന്ന, തികച്ചും പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതല്ലേ നല്ലത്. ഇത്തരം ചില മാര്‍ഗങ്ങളെക്കുറിച്ച് അറിയൂ.

ക്യാബേജ് വെള്ളത്തലിട്ടു തിളപ്പിക്കുക. ഇതിന്റെ വെള്ളം കൊണ്ട് മുഖം കഴുകാം. ചര്‍മത്തിന് തിളക്കം ലഭിയ്ക്കും.

Face

തൈരും കുക്കുമ്പര്‍ ജ്യൂസും കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മം തിളങ്ങാനുള്ള ഒരു വഴിയാണിത്.

മുഖത്തിന്റെ വരള്‍ച്ച മാറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് തേങ്ങാപ്പാല്‍. ഇത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. തേങ്ങാപ്പാലില്‍ ര്ക്തചന്ദനം കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ.

നാളികേരവെള്ളത്തില്‍ അല്‍പം പൈനാപ്പിള്‍ ജ്യൂസ് കൂട്ടിക്കലര്‍ത്തി അതില്‍ അല്‍പം മുള്‍ത്താണി മി്ട്ടിയും കലര്‍ത്തി മുഖത്തു തേയ്ക്കാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഐസ് ഉപയോഗിച്ച് മുഖം കഴുകുന്നത് ഗുണം ചെയ്യും.

വിനെഗര്‍, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

തേന്‍, തക്കാളി ജ്യൂസ് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതു തന്നെ. ഇത് മുഖത്തിന് നിറം നല്‍കാനും ചര്‍മത്തിന് തിളക്കം നല്‍കാനും സഹായിക്കും.

മുഖത്ത് പാല്‍പ്പാട, തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കും.

Read more about: skincare ചര്‍മം
English summary

Skincare, Glowing Skin, Honey, Curd, Cucumber, ചര്‍മം, നിറം, തേന്‍, പനിനീര്, തൈര്, കുക്കുമ്പര്‍

There are some home remedies for glowing skin, try these remedies,
Story first published: Monday, February 11, 2013, 15:18 [IST]
X
Desktop Bottom Promotion