For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധരത്തിനഴകേകാന്‍

By Nisha Bose
|

ചുണ്ടിനു ചുവപ്പില്ലെന്ന തോന്നല്‍ നിങ്ങളെ അലട്ടുന്നുണ്ടോ? വിപണിയില്‍ കിട്ടുന്ന ലിപ്‍സ്റ്റിക്കുകളൊക്കെ മാറ്റിയും മറിച്ചും തേച്ച് നിരാശപ്പെട്ടിരിക്കുകയാണോ? പരസ്യങ്ങളുടെ ചുവടുപിടിച്ച് കടകളില്‍ ലിപ്‍സ്റ്റിക് ബ്രാന്റുകള്‍ക്കായി തിരയുന്ന നേരംകൊണ്ട് സ്വന്തം അടുക്കളയിലൊന്ന് കയറൂ. അവിടെയുണ്ട് ഒട്ടുമിക്ക സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പ്രതിവിധി. വളരെ കുറഞ്ഞ ചെലവില്‍ കാര്യം സാധിയ്ക്കുകയും ചെയ്യാം. ലിപ് സ്റ്റിക്കുകള്‍ക്ക് കൊടുക്കുന്ന വന്‍വിലകള്‍ സ്വന്തം പേഴ്സില്‍ ഇരിക്കുകയും ചെയ്യും.

ഇനിലിപ്സ്റ്റിക്കുകളോട് ഗുഡ്‌ബൈ പറഞ്ഞേക്കൂ. അഴകാര്‍ന്ന ചുണ്ടുകള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍

1.ചുണ്ടിന്റെ കറുപ്പ് നിറം മാറ്റാന്‍ കിടക്കുന്നതിനു മുന്‍പായി ഒരു സ്പൂണ്‍ വെണ്ണയും ഒരു സ്പൂണ്‍ ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം ചുണ്ടില്‍ പുരട്ടുക.

2.റോസാപ്പൂ പോലെ ചുവന്ന ചുണ്ടുകള്‍ക്കായി മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുന്‍പായി ചുണ്ടുകളില്‍ പുരട്ടുക. രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക.

3.പുതിന നീര് പതിവായി ചുണ്ടില്‍ തേയ്ച്ചാല്‍ പിങ്കു ചുണ്ടിനുടമയാകാം

4.ചുണ്ടില്‍ പതിവായി തേന്‍ പുരട്ടുന്നതും ചുവപ്പു നിറമുണ്ടാകാന്‍ സഹായിക്കും

5.ബീറ്റ്‌റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കും

6.ഗ്ലിസറിന്‍ തൈരില്‍ മിക്‌സു ചെയ്തു പുരട്ടുന്നതും ഫലപ്രദമാണ്.

English summary

Beauty Care, Lip Care, Home Medicine, Women സൗന്ദര്യം, ചുണ്ട്, സ്ത്രീ, ഔഷധം

Many women are not confident over their lip color. If you want to improve the colour of your lips, you can try some ayurvedic medicines.
Story first published: Thursday, June 9, 2011, 14:36 [IST]
X
Desktop Bottom Promotion