For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാട്ടര്‍പ്രൂഫ് മസ്‌കാര പെട്ടെന്ന് നീക്കം ചെയ്യാം: മേക്കപ് ടിപ്‌സുകള്‍ ഇതാ

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മേക്കപ്പിനുള്ള പങ്ക് നിസ്സാരമല്ല എന്ന് നമുക്ക് അറിയാം. പലരും മേക്കപ്പ് ചെയ്യുമ്പോള്‍ അത് നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം കൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും. മസ്‌കാര ഉപയോഗിക്കുന്നവരും ഇത്തരത്തില്‍ ചെറിയ ഒരു മാര്‍ഗ്ഗം അത് കളയുന്നതിന് വേണ്ടി അറിഞ്ഞിരിക്കേണ്ടതാണ്. കണ്‍പീലികളില്‍ മസ്‌കാര ഇടുമ്പോള്‍ അത് നിങ്ങള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുമെങ്കിലും അത് നീക്കം ചെയ്യുന്നതിന് അല്‍പം പ്രയാസമാണ്. പ്രത്യേകിച്ച് വാട്ടര്‍പ്രൂഫ് മസ്‌കാര. എന്നാല്‍ ഇത്തരം മസ്‌കാര ഉപയോഗിക്കുന്നതിന് മുന്‍പ് പ്രതികൂല പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങളുടെ കണ്ണുകള്‍ വേദനിക്കുകയോ കണ്പീലികള്‍ക്ക് ഭാരം അനുഭവപ്പെടുകയോ ചെയ്താല്‍, ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മസ്‌കാര ഒഴിവാക്കാവുന്നതാണ്.

Remove Waterproof Mascara

എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ വാട്ടര്‍പ്രൂഫ് മസ്‌കാര നമുക്ക് നീക്ക് ചെയ്യാവുന്നതാണ്. അഞ്ച് എളുപ്പ വഴികളിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്ന് മസ്‌കാര കറകള്‍ നീക്കം ചെയ്യുന്നതിനും ചില വഴികള്‍ ഈ ലേഖനത്തില്‍ നമുക്ക് നോക്കാം. നിങ്ങളുടെ കണ്‍പീലികള്‍ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും കണ്‍പീലികളില്‍ നിന്ന് മസ്‌കാര നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

വാട്ടര്‍പ്രൂഫ് മസ്‌കാര ഉപയോഗിക്കുമ്പോള്‍

വാട്ടര്‍പ്രൂഫ് മസ്‌കാര ഉപയോഗിക്കുമ്പോള്‍

വാട്ടര്‍പ്രൂഫ് മസ്‌കാര ഉപയോഗിക്കുന്നവര്‍ കണ്ണിന്റെ ഭംഗിക്കും ആകൃതിക്കും മികച്ചതാണ്. വാട്ടര്‍പ്രൂഫ് മസ്‌കാര ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ നിന്ന് കഴുകിക്കളയുക എന്നത് അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് പലപ്പോഴും കഴുകിക്കളയാന്‍ ശ്രമിക്കുന്നതിലൂടെ നിങ്ങളില്‍ കണ്ണുകള്‍ക്ക് ചുറ്റും മുറിവുണ്ടാവുന്നതിന് കാരണമാകുന്നു. നിങ്ങളുടെ കണ്പീലികള്‍ക്ക് ദോഷം വരുത്താതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വാട്ടര്‍പ്രൂഫ് മസ്‌കാര ഒഴിവാക്കാനാകും. വാട്ടര്‍പ്രൂഫ് മസ്‌കാര കണ്‍പീലിയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ചില വഴികള്‍ നോക്കാം.

ഐ മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കുക

ഐ മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കുക

ഐ മേക്കപ് റിമൂവര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് സമയം ലാഭിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും എളുപ്പമാണ്. എ മേക്കപ്പ് റിമൂവര്‍ തീര്‍ന്നുപോകുമെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒരിക്കലും ആശങ്കപ്പെടേണ്ടതില്ല. മസ്‌കാര ഉപയോഗിക്കുമ്പോള്‍ അത് നീക്കം ചെയ്യുന്നതിന് എങ്ങനെ ഐ മേക്കപ് റിമൂവര്‍ ഉപയോഗിക്കാം എന്ന് നോക്കാം. അതിന് വേണ്ടി കോസ്‌മെറ്റിക് കോട്ടണ്‍ പാഡുകള്‍ ഉപയോഗിക്കാവുന്നതാണ്. കോട്ടണ്‍പാഡ് കണ്‍പീലിക്ക് മുകളില്‍ അല്‍പ നേരം തടവുക. മസ്‌കാര പോവുന്നത് വരെ ഇത് കണ്‍പീലിയില്‍ തടവേണ്ടതാണ്. എന്നാല്‍ ഇത് വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം.

സ്‌കിന്‍ ആക്ടീവ് ഓയില്‍-ഇന്‍ഫ്യൂസ്ഡ് മൈക്കെലാര്‍ വാട്ടര്‍

സ്‌കിന്‍ ആക്ടീവ് ഓയില്‍-ഇന്‍ഫ്യൂസ്ഡ് മൈക്കെലാര്‍ വാട്ടര്‍

വരണ്ട ചര്‍മ്മത്തിനും സെന്‍സിറ്റീവ് ചര്‍മ്മത്തിനും മൈക്കെലാര്‍ വാട്ടര്‍ വളരെയധികം സഹായിക്കുന്നതാണ്. ഇത് കണ്ണിനും കണ്‍പീലിക്കും മികച്ചതാണ്. കണ്‍പീലിക്ക് ചുറ്റും കണ്ണിനും ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. സെന്‍സിറ്റീവ് കണ്ണിനും കണ്പീലിക്കും ചുറ്റുമുള്ള ഉപയോഗത്തിന് മികച്ചതാണ് ഓയില്‍-ഇന്‍ഫ്യൂസ്ഡ് മൈക്കെലാര്‍ വാട്ടര്‍. ഇത് മസ്‌കാര പെട്ടെന്ന് ചര്‍മ്മത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ഒരു പഞ്ഞിയില്‍ മൈക്കെല്ലാര്‍ വാട്ടര്‍ ഉപയോഗിച്ച് മസ്‌കാരയുള്ള ഭാഗത്ത് ഉപയോഗിക്കാവുന്നതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ക്ക് വിശ്വസനീയമായ ബ്രാന്‍ഡുകളുടെ മൈക്കെല്ലാര്‍ വാട്ടര്‍ മാത്രമേ വാങ്ങാവൂ എന്നതാണ്.

പ്രകൃതിദത്തമായ വെളിച്ചെണ്ണ, ഒലിവ്, ബദാം എണ്ണ

പ്രകൃതിദത്തമായ വെളിച്ചെണ്ണ, ഒലിവ്, ബദാം എണ്ണ

കണ്‍പീലിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സ്റ്റിക്കി മാസ്‌കര നീക്കം ചെയ്യുന്നതിന് നിങ്ങള്‍ക്ക് വെളിച്ചെണ്ണ, ബദാം ഓയില്‍, അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇവ കൊണ്ട് അധികം വലിച്ചെടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കണ്ണിന് വേദനയുണ്ടാക്കുന്നു. എന്നാല്‍ പതിയേ തുടച്ചെടുത്താല്‍ അത് നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു. മാത്രമല്ല ഈ മസ്സാജ് നീളമുള്ള ഇരുണ്ട കണ്‍പീലികള്‍ നല്‍കുന്നു. കോട്ടണ്‍ പാഡുകള്‍ ഉപയോഗിച്ച് ഇവ കണ്ണിന് മുകളില്‍ വെക്കാവുന്നതാണ്.

ബേബി ഷാമ്പൂ

ബേബി ഷാമ്പൂ

കണ്ണ് നീറാത്ത തരത്തിലുള്ള ബേബി ഷാമ്പൂ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കാം. ഇത് നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മസ്‌കാര നീക്കം ചെയ്യുന്നതിന് സഹായിക്കുന്നതാണ്. ഹൈപ്പോഅലോര്‍ജെനിക് ആയത് കൊണ്ടും സുഗന്ധമില്ലാത്തതു കൊണ്ടും ഇത് സുരക്ഷിതമായ ഒന്നാണ്. അതിന് വേണ്ടി അല്‍പം ഷാമ്പൂ എടുത്ത് അത് വെള്ളത്തില്‍ കലര്‍ത്തി കോട്ടണ്‍ പാഡ് കൊണ്ട് മസ്‌കാരക്ക് മുകളില്‍ തേക്കാവുന്നതാണ്. ബേബി ഷാംപൂ ചെറിയ അളവില്‍ മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. നനഞ്ഞ കോട്ടണ്‍ ബോളുകള്‍ ഉപയോഗിച്ച് കണ്പീലികളില്‍ നേരിട്ട് പ്രയോഗിക്കുകയും ചെയ്യാം. ഇവ പെട്ടെന്ന് തന്നെ മസ്‌കാര നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

മുടി ഓരോ ദിവസവും കനം കുറയുന്നോ: പരിഹാരം ഉറപ്പ് നല്‍കും എണ്ണ പ്രയോഗംമുടി ഓരോ ദിവസവും കനം കുറയുന്നോ: പരിഹാരം ഉറപ്പ് നല്‍കും എണ്ണ പ്രയോഗം

വീട്ടില്‍ വാക്‌സ് ചെയ്യാം: പക്ഷേ ഈ തെറ്റുകള്‍ ചര്‍മ്മത്തെ കേടാക്കുംവീട്ടില്‍ വാക്‌സ് ചെയ്യാം: പക്ഷേ ഈ തെറ്റുകള്‍ ചര്‍മ്മത്തെ കേടാക്കും

English summary

Easy Ways To Remove Waterproof Mascara In Malayalam

Here in this article we are sharing some easy ways to remove waterproof mascara in malayalam. Take a look
Story first published: Friday, October 28, 2022, 14:59 [IST]
X
Desktop Bottom Promotion