പ്രായക്കുടൂതലിന് കാരണം ഇതാണ്‌

Posted By: Jibi Deen
Subscribe to Boldsky

നമ്മളിലെ ഏറ്റവും മികച്ചതിനെ കാണിക്കുന്ന ഒരു കഴിവാണ് മേക്കപ്പ്.എന്നാൽ തെറ്റായ രീതിയിൽ മേക്കപ്പ് ചെയ്താൽ അത് പ്രായകൂടുതൽ ഉണ്ടാക്കും.

സ്ത്രീകൾ പ്രായം കൂടുതലാകാൻ ആഗ്രഹിക്കാറില്ല.നമ്മുടെ രീതിയിൽ മേക്കപ്പ് ചെയ്യുമ്പോൾ അത് ചിലപ്പോൾ പ്രായക്കൂടുതലിൽ എത്തിച്ചേക്കാം.രണ്ടു വഴികളുള്ള ഒരു തെരുവ് പോലെയാണ് മേക്കപ്പ്.ചിലപ്പോൾ അത് നമ്മെ യുവതിയും ഫ്രഷ് ആയതുമാക്കും അല്ലെങ്കിൽ പ്രായക്കൂടുതലും

നമ്മൾ ചെറുപ്പത്തിൽ ചെയ്തിരുന്ന ചില കാര്യങ്ങൾ അപ്പോൾ നല്ലതായിരിക്കാം എന്നാൽ പ്രായമാകുമ്പോൾ അത് നമ്മുടെ ലുക്കിനെ ബാധിക്കും.അതിനാൽ ചെറുപ്പത്തിൽ ചെയ്തിരുന്ന കാര്യങ്ങൾ പ്രായമാകുമ്പോൾ മാറ്റണം.

ഈ ചെറിയ കാര്യങ്ങൾ എങ്ങനെ നിങ്ങളുടെ ചെറുപ്പം വീണ്ടും നൽകും എന്നോർത്ത് നിങ്ങൾ അതിശയിക്കും.

പ്രായമാകുക എന്നത് പ്രകൃതിദത്ത കാര്യമാണെന്ന് ആദ്യം നാം അംഗീകരിക്കുക.ഇവിടെ പറയുന്നത് കൂടുതൽ പ്രായം തോന്നാതിരിക്കാനുള്ള മേക്കപ്പ് നുറുങ്ങുകൾ ആണ്.മേക്കപ്പ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ അവഗണിച്ചാൽ നിങ്ങളുടെ ശരിക്കുമുള്ള പ്രായമേ തോന്നത്തുള്ളൂ.

ഫൗണ്ടേഷന്റെ തെറ്റായ ഉപയോഗം

ഫൗണ്ടേഷന്റെ തെറ്റായ ഉപയോഗം

ഓരോ ചർമ്മത്തിനും യോജിച്ച ഫൗണ്ടേഷനുകൾ ഉണ്ട്.പ്രായമാകുമ്പോൾ ചർമ്മത്തിന്റെ ഇലാസ്തികത നഷ്ട്ടപ്പെടും അങ്ങനെ ഈർപ്പവും ഇല്ലാതാകും.അതിനാൽ ഫൗണ്ടേഷൻ ഇടാതിരിക്കുന്നതാണ് നല്ലത്.ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുകയും ചുളുവുകളും പാടുകളും കാണുകയും ചെയ്യും.

ചർമ്മത്തെ തയ്യാറാക്കാതിരിക്കുക

ചർമ്മത്തെ തയ്യാറാക്കാതിരിക്കുക

മേക്കപ്പ് ഇടാത്ത ചർമ്മം മേക്കപ്പ് ഇടുമ്പോൾ വളരെ മികച്ചതായിരിക്കും.നിങ്ങൾ ചർമ്മത്തെ തയ്യാറാക്കുമ്പോൾ മേക്കപ്പ് കൂടുതൽ മൃദുവും നീണ്ടു നിൽക്കുന്നതുമാകും.മൃതകോശങ്ങളെ നീക്കം ചെയ്യുക,ഈർപ്പം നിലനിർത്തുക എന്നിവയാണ് തയ്യാറെടുക്കാൻ എന്ന് ഉദ്ദേശിക്കുന്നത്.അപ്പോൾ ചർമ്മം കൂടുതൽ മോയിസ്ചരാകും

മോയിസ്ചർ ഒഴിവാക്കിയാൽ മേക്കപ്പ് ശ്രദ്ധേയമാകും.ഇതിനൊപ്പം പ്രൈമർ കൂടി ഉപയോഗിച്ചാൽ ചർമ്മവും മേക്കപ്പും തമ്മിലുള്ള തടസ്സം മാറും.വൃത്തിയാക്കിയ ചർമ്മത്തിൽ മേക്കപ്പ് ഇടുന്നുവെന്ന് ഉറപ്പാക്കുക.കൂടാതെ മുഖത്തെ കുഴികൾ പ്രൈമർ ഉപയോഗിച്ച് അടയ്ക്കുക

കൺസീലർ ദുരുപയോഗം ചെയ്യുക

കൺസീലർ ദുരുപയോഗം ചെയ്യുക

രണ്ടു വിധത്തിലാണ് കൺസീലർ ദുരുപയോഗം ചെയ്യപ്പെടുന്നത്.ഒന്ന് കൺസീലർ കൂടുതലായി ഉപയോഗിക്കുന്നു.കൺസീലർ കൂടുതൽ ഉപയോഗിക്കുന്നത് മേക്കപ്പ് വരകളിൽ നിൽക്കാൻ ഇടയാക്കും.

കൺസീലർ വളരെ ലൈറ്റായി ഉപയോഗിക്കുന്നതാണ് മറ്റൊരു തെറ്റ്.ഹൈലൈറ്റ് ചെയ്യാനാണ് ലൈറ്റ് കൺസീലർ ഉപയോഗിക്കുന്നത്.കൺസീലറിന്റെ ലൈറ്റ് ഷേഡ് നിങ്ങളുടെ അപാകതകൾ ഉയർത്തി കാണിക്കും.ശരിയായ കൺസീലർ കണ്ണിനു ചുറ്റും ഇടുകയാണെങ്കിൽ മേക്കപ്പ് മനോഹരമാകുകയും പ്രായം കുറഞ്ഞു തോന്നുകയും ചെയ്യും

കൂടുതൽ ബ്ലഷ് ചെയ്യുക

കൂടുതൽ ബ്ലഷ് ചെയ്യുക

ആപ്പിളുപോലെ നിങ്ങളുടെ കവിളുകൾ മൃദുവും ചുവന്നു തുടുത്തതുമാക്കുന്നതാണിത്.ഇത് ആരോഗ്യമുള്ള പ്രതീതി ഉണ്ടാക്കുന്നു.ശരിയായ രീതിയിൽ ചെയ്താൽ ചെറുപ്പമായും തോന്നും.ആളുകൾ സാധാരണ മുഖത്തെ കൂടുതൽ അലങ്കരിക്കാനായി കവിളുകൾ കൂടുതൽ ചുവപ്പിക്കുന്നു.ഇത് പ്രായക്കൂടുതൽ ആയി തോന്നിക്കും.

ഇരുണ്ട ലിപ്സ്റ്റിക്ക്

ഇരുണ്ട ലിപ്സ്റ്റിക്ക്

ഡീപ് വൈൻ,ബെറി ഷേഡ് പോലുള്ള ഇരുണ്ട നിറമുള്ള ലിപ്സ്റ്റിക്കുകൾ പരീക്ഷിക്കുവാൻ നാമെല്ലാം ആഗ്രഹിക്കും.ഇരുണ്ട പർപ്പിൾ ,നീല നിറങ്ങൾ ചെറുപ്പത്തിൽ നന്നായിരിക്കും.

ഇരുണ്ട ലിപ്സ്റ്റിക്കുകൾ പ്രായക്കൂടുതൽ തോന്നിക്കും.നിങ്ങളുടെ ചുണ്ടുകളിലേക്ക് കൂടുതൽ ശ്രദ്ധ വരും.അതിനാൽ ലൈറ്റ് ഷേഡുകൾ ഉപയോഗിക്കുക.നിറമില്ലാത്തതോ ചെറിയ പിങ്ക് ഉള്ളതോ ആയ ഷേഡ് ഉപയോഗിക്കുക.പ്രായമാകുമ്പോൾ നിങ്ങളുടെ ചുണ്ടിലെ കൊളാജിൻ നഷ്ടപ്പെടുകയും കൂടുതൽ നേർന്നതാകുകയും ചെയ്യും.അപ്പോൾ ഇരുണ്ട ലിപ്സ്റ്റിക്കുകൾ കൂടുതൽ മെലിഞ്ഞതായി തോന്നിക്കും.നിറമില്ലാത്തതും ഇളം നിറവും കൂടുതൽ വീർത്തതായി തോന്നിക്കും.

പൗഡറിന്റെ അമിത ഉപയോഗം

പൗഡറിന്റെ അമിത ഉപയോഗം

മേക്കപ്പിൽ പൗഡർ പ്രധാനമാണ്,എന്നാൽ കൂടുതൽ ആയാൽ അത് വരണ്ടതും പ്രായമുള്ളതുമാക്കും.പല തരത്തിലുള്ള പൗഡർ ഉണ്ട്.പ്രെസ് ചെയ്യുന്നവ ,കോംപാക്ട്,അയഞ്ഞിരിക്കുന്നവ തുടങ്ങി

കണ്ണിനടിയിൽ കൂടുതൽ ശ്രദ്ധിക്കണം.അത് വരണ്ടതും ചുളുവുകൾ കാണിക്കുന്നതുമായിരിക്കും.ലൂസ് പൗഡറിനെക്കാളും മഞ്ഞ നിറത്തിലെ കോംപാക്ട് പൗഡർ ഉപയോഗിക്കുന്നതാണ് നല്ലത്.ലൂസ് പൗഡർ കൂടുതൽ വരണ്ടതാക്കും.മഞ്ഞ പൗഡർ കണ്ണിനടിയിൽ തെളിമയുള്ളതാക്കുകയും പാടുകൾ അവഗണിക്കുകയും ചെയ്യും.

കണ്മഷിയുടെ അമിത ഉപയോഗം

കണ്മഷിയുടെ അമിത ഉപയോഗം

കറുത്ത കണ്മഷി മങ്ങിയ ലുക്ക് നൽകും.സാധാരണ പലരും താഴേ വാട്ടർ ലൈൻ ഉപയോഗിക്കുകയും മുകളിൽ വെറുതെ വിടുകയും ചെയ്യും.ഇത് പ്രായക്കൂടുതൽ തോന്നിക്കും

ലിക്വിഡ് ലൈനർ ഉപയോഗിച്ച് വിങ്ക്‌ഡ്‌ ഐ ലൈനർ ലുക്ക് ചെയ്താൽ നിങ്ങളുടെ കണ്ണുകളെ ഉയർത്തുകയും മികച്ച രൂപഭംഗി നൽകുകയും ചെയ്യും.മസ്കാര ഉപയോഗിച്ച് നിങ്ങളുടെ കണ്ണിന്റെ വലിപ്പവും നീളവും കൂട്ടാവുന്നതാണ്

Read more about: makeup beauty
English summary

Make Up Mistakes That Make You Look Older

Make Up Mistakes That Make You Look Older
Story first published: Thursday, March 8, 2018, 19:30 [IST]