മേക്കപ്പ് വേണ്ടെന്നു വെയ്ക്കാനുള്ള കാരണങ്ങളാണ് രസം

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങില്ല പെണ്‍കുട്ടികള്‍. പെണ്ണായാല്‍ എപ്പോഴും അണിഞ്ഞൊരുങ്ങി മുഖം മുഴുവന്‍ പുട്ടിയിട്ട് നടക്കണം എന്നാണ് നമ്മുടെയെല്ലാം ധാരണ. എന്നാല്‍ കാലത്തിനനുസരിച്ച് മേക്കപ്പിന്റെ കാര്യത്തിലും മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. മേയ്ക്കപ്പില്ലാതെ മലയാള താര സുന്ദരിമാര്

അല്‍പം മാറി ചിന്തിയ്ക്കാനും പലരും ആരംഭിച്ചിട്ടുണ്ട് എന്നതാണ് സത്യം. പലപ്പോഴും സിനിമിലേും സീരിയലിലേയും അമിത മേക്കപ്പും കണ്ടാണ് ഇപ്പോള്‍ നമ്മുടെ വീട്ടമ്മമാരും ഇതിനു പുറകേ പായുന്നത്. പക്ഷേ ഇത്തരത്തില്‍ മേക്കപ്പ് വേണ്ടെന്നു വെയ്ക്കാന്‍ ചില കാരണങ്ങളുണ്ട്.

മേക്കപ്പിനൊക്കെ പരിധിയില്ലേ...

മേക്കപ്പിനൊക്കെ പരിധിയില്ലേ...

ഉദയനാണ് താരം എന്ന സിനിമയിലെ ഡയലോഗാണ് ഇത്. എന്നാല്‍ എത്ര മേക്കപ്പ് ഇട്ടാലും സൗന്ദര്യം വര്‍ദ്ധിക്കുന്നതിന് ഒരു പരിധിയുണ്ട്. അതു തന്നെയാണ് പലരേയും മേക്കപ്പില്‍ നിന്നും പിന്തിരിപ്പിക്കുന്നതും.

നാച്ചുറാലിറ്റി തന്നെ കാര്യം

നാച്ചുറാലിറ്റി തന്നെ കാര്യം

എത്ര വില കൂടിയ മേക്കപ്പ് വസ്തുക്കള്‍ വാങ്ങിച്ചാലും നാച്ചുറാലിറ്റിയ്ക്കാണ് ഇന്ന് പലരും പ്രാധാന്യം നല്‍കുന്നത്. അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വരും.

 വരുമാനം പോവുന്ന വഴി

വരുമാനം പോവുന്ന വഴി

മേക്കപ്പ് വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ തന്നെ നല്ലൊരു തുക ചിലവഴിക്കപ്പെടും. മാത്രമല്ല ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം വേറെയും.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ തന്നെയാണ് മറ്റൊന്ന്. അമിതമേക്കപ്പിലൂടെ ചര്‍മ്മ പ്രശ്‌നങ്ങള്‍ എത്രയെന്ന് പറയാന്‍ കഴിയില്ല. അത്രയധികം പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ചര്‍മ്മത്തെ സ്വസ്ഥമായി ശ്വസിക്കാന്‍ അനുവദിയ്ക്കില്ല ഈ അമിത മേക്കപ്പ്.

മേക്കപ്പില്ലാത്ത ആത്മവിശ്വാസം

മേക്കപ്പില്ലാത്ത ആത്മവിശ്വാസം

മേക്കപ്പ് ഇട്ടാല്‍ ചിലര്‍ക്ക് വല്ലാത്ത ആത്മവിശ്വാസമായിരിക്കും. എന്നാല്‍ ഈ മേക്കപ്പ് ഇല്ലാതാവുമ്പോള്‍ അതേ ആത്മവിശ്വാസവും ചോര്‍ന്നു പോകുന്നു. എന്നാല്‍ മേക്കപ്പില്ലാത്തത് ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ല എന്നതാണ് കാര്യം.

English summary

bold Reasons To Stop Wearing Makeup

Here's why you should stop wearing makeup. A list of bold reasons why anyone should stop doing it.
Story first published: Tuesday, May 31, 2016, 17:00 [IST]