For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടി ഇനിയില്ല; പാടേ അകറ്റും യോഗാസനം ഇതാണ്

|

പലപ്പോഴും പലര്‍ക്കും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ് നരച്ച മുടി. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. വളരെ ചെറുപ്പത്തില്‍ തന്നെ പലരുടേയും മുടി നരക്കുന്നത് പലപ്പോഴും അനരുടെ ആത്മവിശ്വാസത്തിന് കോട്ടം തട്ടുന്ന തരത്തിലാണ്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഉറക്കമില്ലാത്ത രാത്രികളാണ് പലപ്പോഴും നരച്ച മുടി നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് പലപ്പോഴും അറിയാന്‍ സാധിക്കാത്തത്.

നിറയൗവ്വനത്തിന് നാൽപാമരാദി തൈലം ഇങ്ങനെനിറയൗവ്വനത്തിന് നാൽപാമരാദി തൈലം ഇങ്ങനെ

എന്നാല്‍ ഇനി വെറും നാല് അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നമുക്ക് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട.് മുടി കൊഴിച്ചില്‍, നരച്ച മുടി, ആരോഗ്യമില്ലാത്ത മുടി എന്നിവ തടയാന്‍ പരിശീലിക്കാവുന്ന മൂന്ന് യോഗ പോസുകള്‍ ഉണ്ട്. ഇവ പതിവായി ചെയ്യുമ്പോള്‍, മുദ്രകള്‍ സ്വാഭാവിക മുടിയുടെ നിറം പുന:സ്ഥാപിക്കാനും നിലനിര്‍ത്താനും സഹായിക്കും. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും.

ബാലയം മുദ്ര

ബാലയം മുദ്ര

പ്രാചീന ഭാരതീയ രീതിയിലുള്ള യോഗാ പ്രയോഗത്തില്‍ നഖം തിരുമ്മല്‍ 'ബാലയം' എന്നാണ് അറിയപ്പെടുന്നത്. ബാലയം എന്ന വാക്ക് രണ്ട് വാക്കുകളില്‍ നിന്നാണ് ഉരുത്തിരിഞ്ഞത് - മുടി എന്നര്‍ത്ഥം വരുന്ന 'ബാല്‍', വ്യായാമം എന്നര്‍ത്ഥം വരുന്ന 'വയ്യം'. അതിനാല്‍ അടിസ്ഥാനപരമായി ബാലയം, അല്ലെങ്കില്‍ നഖം തിരുമ്മല്‍, മുടിക്ക് ഒരു വ്യായാമമാണ്. അത് എങ്ങനെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

ചെയ്യേണ്ടത് ഇങ്ങനെ

ചെയ്യേണ്ടത് ഇങ്ങനെ

നിങ്ങളുടെ വിരലുകള്‍ അകത്തേക്ക് ചുരുട്ടിക്കൊണ്ട് ഒരു പകുതി മുഷ്ടിരൂപത്തില്‍ പിടിക്കാവുന്നതാണ്. ശേഷം നിങ്ങളുടെ തള്ളവിരല്‍ പുറത്തേക്ക് നീട്ടുക. നിങ്ങളുടെ കൈപ്പത്തികള്‍ പരസ്പരം അഭിമുഖീകരിച്ച് വിരലുകളുടെ നഖങ്ങള്‍ പരസ്പരം സ്പര്‍ശിക്കാന്‍ അനുവദിക്കുക. ഇപ്പോള്‍, സ്വിഫ്റ്റ് അപ്-ഡൗണ്‍ ചലനം ഉപയോഗിച്ച്, ഒരു കൈയിലെ നഖങ്ങള്‍ പരസ്പരം തടവുക. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ വിരലുകളുടെ നഖങ്ങള്‍ മാത്രമേ ഉരയ്ക്കാവൂ, തള്ളവിരലല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഓട്‌സ് പൊടി തൈര് ചേര്‍ത്ത് രാത്രി; തിളങ്ങുന്ന മുഖംഓട്‌സ് പൊടി തൈര് ചേര്‍ത്ത് രാത്രി; തിളങ്ങുന്ന മുഖം

പൃഥ്വി മുദ്ര

പൃഥ്വി മുദ്ര

പൃത്ഥി മുദ്രയിലൂടെയും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. സുഖാസനമോ പദ്മാസനമോ പോലുള്ള ധ്യാന ഭാവത്തില്‍ ഇരിക്കുക, നിങ്ങളുടെ പുറം സ്‌ട്രെയ്റ്റ് ആയി വെക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ തള്ളവിരലിന്റെയും വിരലുകളുടെയും നുറുങ്ങുകള്‍ പരസ്പരം സൗമ്യമായി സ്പര്‍ശിക്കാന്‍ അനുവദിക്കുക. ശേഷം നിങ്ങളുടെ ബാക്കി വിരലുകള്‍ നേരെയാക്കുക. ഇത് രണ്ട് കൈകള്‍കൊണ്ടും ചെയ്യുക, നിങ്ങളുടെ കൈപ്പത്തിയുടെ പിന്‍ഭാഗം മുട്ടില്‍ വയ്ക്കുക. നിങ്ങളുടെ കണ്ണുകള്‍ അടച്ച് നിങ്ങളുടെ ശ്വസനത്തിലേക്ക് ശ്രദ്ധ തിരിക്കുക. ഈ മുദ്രയില്‍, മൂലകങ്ങള്‍ (തത്ത്വങ്ങള്‍) അഗ്‌നിയും പൃഥ്വിയും ചന്ദ്രനില്‍ (അല്ലെങ്കില്‍ നിങ്ങളുടെ വിരലുകളുടെ അഗ്രം) ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ മുടിയുടെ നരയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രാണ മുദ്ര

പ്രാണ മുദ്ര

പ്രാണ മുദ്ര എന്നാല്‍ സ്വന്തം ഊര്‍ജ്ജം അല്ലെങ്കില്‍ ജീവന്റെ ആത്മാവ് എന്നാണ് അര്‍ത്ഥമാക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് നിര്‍ബന്ധിതമായ എല്ലാ ഊര്‍ജ്ജങ്ങളിലും, പ്രാണന് വളരെ ഉയര്‍ന്ന പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പ്രാണമുദ്ര ചെയ്യുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ കൂടുതല്‍ സമയം പ്രാണ്‍ മുദ്ര പരിശീലിക്കുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. മുടിയുടെ അനാരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് പ്രാണമുദ്ര നിങ്ങളെ സഹായിക്കുന്നുണ്ട്

ചെയ്യേണ്ടത്

ചെയ്യേണ്ടത്

രണ്ട് കൈകളുടെയും സഹായത്തോടെയാണ് പ്രാണമുദ്ര ചെയ്യേണ്ടത്. തള്ളവിരലിന്റെ അഗ്രവും മോതിരവിരലും ചെറുവിരലും ചേര്‍ന്നായിരിക്കണം ഇത് ചെയ്യേണ്ടത്. മറ്റെല്ലാ വിരലുകളും നേരെ നീട്ടണം. ഒരേ സമയം ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യേണ്ടതാണ്. ഈ മുദ്ര രാവിലെ ഒരു തവണയും വൈകുന്നേരം ഒരിക്കല്‍ 15 മിനിറ്റും പിടിക്കുക. ഇതെല്ലാം നിങ്ങളില്‍ മനസമാധാനം നിറക്കുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരികയും ചെയ്യുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഇത്തരം മുദ്രകള്‍ക്കു പുറമേ, മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന മറ്റ് യോഗാസനങ്ങള്‍ അല്ലെങ്കില്‍ ശാരീരിക നിലപാടുകളും നിങ്ങള്‍ക്ക് പരിശീലിക്കാവുന്നതാണ്. ഈ പോസുകളില്‍ പാദഹസ്താസന (സ്റ്റാന്‍ഡിംഗ് ഫോര്‍വേഡ് ബെന്‍ഡ്), പര്‍വതാസനം (പര്‍വ്വത പോസ്), വജ്രാസനം (ഡയമണ്ട് പോസ്), ഉത്തന്‍പാദാസന (ഉയര്‍ത്തിയ കാല്‍ പോസ്) എന്നിവ ഉള്‍പ്പെടുന്നു. ഇതെല്ലാം മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

English summary

Yoga Poses to Prevent Premature Greying of Hair In Malayalam

Here in this article we are discussing about some yoga poses to prevent premature greying of hair in malayalam. Take a look.
Story first published: Wednesday, October 6, 2021, 15:07 [IST]
X
Desktop Bottom Promotion