For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

|

യോഗയുടെ ഗുണങ്ങളെക്കുറിച്ച് ഏവര്‍ക്കും അറിവുള്ളതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതല്‍ മൊത്തത്തിലുള്ള ആരോഗ്യം വളര്‍ത്താന്‍ വരെ യോഗ ഗുണം ചെയ്യും. ഇതുമാത്രമല്ല, യോഗ നിങ്ങളുടെ മുടി വളര്‍ത്താനും സഹായിക്കും. മുടിയുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില യോഗാസനങ്ങളുണ്ട്. യോഗ നിങ്ങളുടെ മുടി വളര്‍ച്ചയെ പ്രേരിപ്പിക്കാനും മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Most read: സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധംMost read: സൗന്ദര്യം പതിന്‍മടങ്ങ് കൂട്ടാന്‍ തേങ്ങാവെള്ളം; ചര്‍മ്മത്തിനും മുടിക്കും ഉപയോഗം ഈവിധം

യോഗ ചെയ്യുമ്പോള്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും കോശങ്ങള്‍ നന്നാക്കുകയും ചെയ്തുകൊണ്ട് അടിസ്ഥാനപരമായി അതിന്റെ മാന്ത്രികത നിങ്ങളുടെ മുടിയില്‍ മികച്ചതായി പ്രവര്‍ത്തിക്കുന്നു. മുടി വളരാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ചില യോഗാസനങ്ങള്‍ ഇതാ. ഇത് നിങ്ങള്‍ക്ക് ശക്തവും നീളമുള്ളതുമായ മുടി നല്‍കും.

അധോമുഖ ശ്വാനാസനം

അധോമുഖ ശ്വാനാസനം

സൂര്യനമസ്‌കാരത്തിന്റെ ഒരു ഭാഗമാണ് അധോമുഖ ശ്വാനാസനം. പുറം, തല, സൈനസ് എന്നിവയ്ക്ക് ഏറ്റവും പ്രയോജനപ്രദമായ യോഗാസനമാണിത്. സമ്മര്‍ദ്ദം, വിഷാദം, ഉറക്കമില്ലായ്മ എന്നിവ പരിഹരിക്കാന്‍ ഈ യോഗാസനം നിങ്ങളെ സഹായിക്കും. നിങ്ങളുടെ തല രണ്ട് മിനിറ്റ് നേരത്തേക്ക് താഴേക്കായി കിടക്കുന്നതിനാല്‍ രക്തം തലയിലേക്ക് ഒഴുകുന്നു. ഇത് തലയോട്ടിയെയും മുടിയിഴകളെയും പുനരുജ്ജീവിപ്പിക്കുന്നു. ഇത് മുടിയിഴകളെ ശക്തിപ്പെടുത്താനും മുടി വീണ്ടും വളരാനും സഹായിക്കുന്നു.

ചെയ്യുന്ന വിധം

ചെയ്യുന്ന വിധം

യോഗാ പായയില്‍ കാല്‍മുട്ടും കൈപ്പത്തിയും വച്ച് നാലുകാലില്‍ നില്‍ക്കുക. നിങ്ങളുടെ കാലില്‍ എഴുന്നേറ്റു നിന്ന് നിങ്ങളുടെ കാലുകള്‍ പിന്നിലേക്ക് ചലിപ്പിച്ച് നിങ്ങളുടെ ശരീരവുമായി ഒരു വി ആകൃതി ഉണ്ടാക്കുക. നിങ്ങളുടെ കാല്‍മുട്ടുകളും കൈകളും നേരെയാക്കുക, വയറ് അകത്തേക്ക് തള്ളുക. തല താഴ്ത്തി കണ്ണുകള്‍ പൊക്കിളില്‍ വയ്ക്കുക. ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുക. 5 തവണ ശ്വാസോഛ്വാസം ചെയ്ത് പൂര്‍വ്വസ്ഥിതിയിലേക്ക് വരിക.

Most read:മുഖത്തെ കറുപ്പും പാടും നീക്കി മികച്ച തിളക്കം ഉറപ്പ്; തുളസിയും ഈ കൂട്ടും മാത്രം മതിMost read:മുഖത്തെ കറുപ്പും പാടും നീക്കി മികച്ച തിളക്കം ഉറപ്പ്; തുളസിയും ഈ കൂട്ടും മാത്രം മതി

ശീര്‍ഷാസനം

ശീര്‍ഷാസനം

ശീര്‍ഷാസനം നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടി കൊഴിച്ചില്‍, കഷണ്ടി എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. അകാല നര തടയുന്നതിനും പുതിയ മുടി വളരാന്‍ സഹായിക്കുന്നതിനും ഈ പോസ് ഗുണം ചെയ്യും. തലകീഴായി നില്‍ക്കുന്ന പോസാണ് ഇത്. ഇതിലൂടെ നിങ്ങളുടെ കേടായ മുടികളെ പരമാവധി വളര്‍ച്ചാ ശേഷിയിലെത്തുകയും അതുവഴി മുടി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചെയ്യുന്ന വിധം

ചെയ്യുന്ന വിധം

മുട്ടുകുത്തി നിങ്ങളുടെ വിരലുകള്‍ പരസ്പരം ബന്ധിപ്പിച്ച് തല തറയില്‍ താഴ്ത്തുക. കൈകള്‍ പരസ്പരം കോര്‍ത്ത് നിങ്ങളുടെ തലയ്ക്ക് സപ്പോര്‍ട്ട് നല്‍കുക. തറയിലേക്ക് ലംബമായി തലകീഴായി നില്‍ക്കാന്‍ നിങ്ങളുടെ കാലുകള്‍ പതുക്കെ മുകളിലേക്ക് ഉയര്‍ത്തുക. നിങ്ങളുടെ കാലുകള്‍ അടുപ്പിച്ച് കൈകള്‍ നേരെയാക്കുക. ഈ പോസില്‍ നിങ്ങളുടെ ശരീരം നേരെയായാല്‍ കുറച്ച് നേരം ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങളുടെ കാല്‍വിരലുകള്‍ വിശ്രമിക്കുകയും ശ്വാസം വിടുകയും ഇതേ സ്ഥാനത്ത് നിന്നുകൊണ്ട് ശ്വസിക്കുകയും ചെയ്യുക.

Most read:മുടിക്ക് കരുത്തും ഭംഗിയും കൂട്ടാന്‍ ഇഞ്ചിയും ഈ കൂട്ടുകളും നല്‍കും ഫലംMost read:മുടിക്ക് കരുത്തും ഭംഗിയും കൂട്ടാന്‍ ഇഞ്ചിയും ഈ കൂട്ടുകളും നല്‍കും ഫലം

വജ്രാസനം

വജ്രാസനം

യോഗ ആദ്യമായി അഭ്യസിക്കുന്നവര്‍ക്കു പോലും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന വളരെ ലളിതമായ ഒരു യോഗാ പോസാണിത്. നരയ്ക്കും മുടി കൊഴിച്ചിലിനും ഏറ്റവും സാധാരണമായ കാരണമാണ് സമമ്മര്‍ദ്ദം. ഇത് ഒഴിവാക്കാന്‍ വജ്രാസനം നിങ്ങളെ സഹായിക്കുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ പോസ് പതിവായി ചെയ്യുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കാലക്രമേണ കട്ടിയുള്ളതും ശക്തവുമായ മുടി നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.

ചെയ്യുന്ന വിധം

ചെയ്യുന്ന വിധം

മുട്ടുകുത്തി നിന്ന് നിങ്ങളുടെ കുതികാല്‍ നേരെ ഇരിക്കുക. കൈപ്പത്തി നിങ്ങളുടെ തുടകളില്‍ വിശ്രമസ്ഥാനത്ത് വയ്ക്കുക. നിങ്ങളുടെ തലയും കാഴ്ചയും നേരെയാക്കുക. കുറഞ്ഞത് 30 സെക്കന്‍ഡ് ആ സ്ഥാനത്ത് തുടരുക. ഈ സമയത്ത് ദീര്‍ഘവും ആഴത്തിലുള്ളതുമായ ശ്വാസം എടുക്കുക. കണ്ണുകളടച്ചുകൊണ്ട് സാധാരണ ശ്വസനത്തില്‍ പറ്റുന്നത്രയും നിലനിര്‍ത്തുക. ഇത് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ശ്വാസം വളരെ സാവധാനം ഉള്ളിലേക്ക് എടുത്തുകൊണ്ട് ഇടതുകാല്‍ നിവര്‍ത്തുക. ശ്വാസം പുറത്തുവിടുക. ഇതുപോലെ തന്നെ മറ്റേ കാലിലും ആവര്‍ത്തിക്കുക.

Most read:ഇളംചൂടുള്ള എണ്ണ ഈവിധം മുടിയില്‍ തേച്ചാല്‍ ആരോഗ്യമുള്ള മുടിയിഴ ഞൊടിയിടയില്‍Most read:ഇളംചൂടുള്ള എണ്ണ ഈവിധം മുടിയില്‍ തേച്ചാല്‍ ആരോഗ്യമുള്ള മുടിയിഴ ഞൊടിയിടയില്‍

സര്‍വാംഗാസനം

സര്‍വാംഗാസനം

ഈ യോഗാസനം മുടി വളര്‍ച്ചയ്ക്കുള്ള ഏറ്റവും മികച്ച പ്രതിവിധികളില്‍ ഒന്നാണ്. നിങ്ങള്‍ക്ക് വരണ്ടതും മുഷിഞ്ഞതുമായ മുടിയുണ്ടെങ്കില്‍ സര്‍വാംഗാസനം വളരെ സഹായകരമാണ്. ഈ ആസനം തലയിലേക്ക് രക്തം ഒഴുക്കി മുടിയെ പോഷിപ്പിക്കാനും നിങ്ങള്‍ക്ക് തിളക്കമുള്ള മുടി നല്‍കാനും സഹായിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ തടയാനും മുടി വീണ്ടും വളരാനും സഹായിക്കുന്നു. ഈ പോസ് നിങ്ങളുടെ നേര്‍ത്തതും വരണ്ടതുമായ മുടിയെ ആരോഗ്യകരമാക്കി മാറ്റുകയും ചെയ്യുന്നു.

ചെയ്യുന്ന വിധം

ചെയ്യുന്ന വിധം

നിങ്ങള്‍ കിടന്നുകൊണ്ട് നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തി നേരെയുള്ള രീതിയില്‍ പിന്നിലേക്ക് ഉയര്‍ത്തുക. നിങ്ങളുടെ കൈത്തണ്ടകള്‍ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ പിന്തുണയ്ക്കുക. നിങ്ങളുടെ നിതംബം നേരെ മുകളിലേക്കും വയ്ക്കുക. നട്ടെല്ല് നേരെയാക്കി കൈകള്‍ കൊണ്ട് ശരീരം നിങ്ങളുടെ തോളില്‍ വിശ്രമിക്കുക. നിങ്ങളുടെ കാല്‍വിരലുകള്‍ ദൃഢമായി വയ്ക്കുക, കഴുത്ത് നേരെയാക്കുക. ഈ സ്ഥാനത്ത് നിന്ന് കുറച്ച് സെക്കന്‍ഡ് ശ്വസിക്കുകയും ശ്വാസം വിടുകയും ചെയ്യുക.

Most read:ശീതകാലം ചര്‍മ്മത്തിനുണ്ടാക്കും ഈ പ്രശ്‌നങ്ങള്‍; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരപ്രശ്‌നംMost read:ശീതകാലം ചര്‍മ്മത്തിനുണ്ടാക്കും ഈ പ്രശ്‌നങ്ങള്‍; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരപ്രശ്‌നം

ഉത്തനാസനം

ഉത്തനാസനം

മുടി വളര്‍ച്ചയ്ക്കുള്ള യോഗാസനങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉത്തനാസനം. ഈ യോഗ പോസ് ചെയ്യാന്‍ വളരെ എളുപ്പവും ഫലപ്രദവുമാണ്. ഇത് പേശികളെ ശാന്തമാക്കുകയും തലയിലേക്കും തലയോട്ടിയിലേക്കും രക്തവും ഓക്‌സിജനും ഒഴുക്കുകയും ചെയ്യുന്നു, ഇത് മുടിയിഴകളെ നീളവും ശക്തവുമായി വളരാന്‍ പ്രാപ്തമാക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ഘടനയും ഗുണവും മെച്ചപ്പെടുത്തുകയും മുടിയെ തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.

ചെയ്യുന്ന വിധം

ചെയ്യുന്ന വിധം

നിങ്ങളുടെ കാലുകള്‍ പരസ്പരം അടുപ്പിച്ച് നേരെ നില്‍ക്കുക. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ആഴത്തില്‍ ശ്വാസമെടുക്കുക. ശ്വാസം വിടാതെ മുന്നോട്ട് കുനിയുക, കൈകള്‍ നേരെ വയ്ക്കുക. കൈപ്പത്തികള്‍ ഉപയോഗിച്ച് നിങ്ങളുടെ കുതികാല്‍ അരികിലുള്ള പായയില്‍ സ്പര്‍ശിക്കുക. കുറച്ച് നിമിഷം ഈ സ്ഥാനത്ത് തുടരുക. ഈ സമയത്ത് നിങ്ങളുടെ തലയും കണ്ണും താഴ്ത്തിയും കഴുത്ത് വിശ്രമിക്കുന്ന അവസ്ഥയില്‍ വയ്ക്കുക. കൂടാതെ, നിങ്ങളുടെ വയറിലെ പേശികള്‍ സ്‌ട്രെച്ച് ചെയ്യുക. ശ്വാസം വിടുമ്പോള്‍ എഴുന്നേല്‍ക്കുക. കുറച്ച് തവണ ഇത് ആവര്‍ത്തിക്കുക.

മത്സ്യാസനം

മത്സ്യാസനം

പരിശീലിക്കാന്‍ വളരെ എളുപ്പമുള്ള ആസനമാണിത്. നിങ്ങള്‍ക്ക് ഇത് വേഗത്തില്‍ ചെയ്യാന്‍ കഴിയും. ശക്തവും ആരോഗ്യകരവുമായ മുടിക്ക് ഇത് ഒരു മികച്ച യോഗാസനമാണ്. കാരണം ഇത് മുടിയുടെ മിക്ക പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം നല്‍കും. ദിവസവും ഈ പോസ് പരിശീലിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ കുറയുകയും മുടി വളര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യും.

Most read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഞൊടിയിടയില്‍; മയോണൈസ് ഇങ്ങനെ ഉപയോഗിക്കൂMost read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഞൊടിയിടയില്‍; മയോണൈസ് ഇങ്ങനെ ഉപയോഗിക്കൂ

ചെയ്യുന്ന വിധം

ചെയ്യുന്ന വിധം

ശരീരം നേരെയാക്കി കിടക്കുക. സാവധാനം നിങ്ങളുടെ കാല്‍മുട്ടുകള്‍ അകത്തേക്ക് വളച്ച്, കൈപ്പത്തികള്‍ താഴേക്ക് അഭിമുഖമായി നിങ്ങളുടെ കൈകള്‍ ഇടുപ്പിനോട് ചേര്‍ന്ന് വയ്ക്കുക. സാവധാനം എഴുന്നേറ്റ് നിങ്ങള്‍ക്ക് കഴിയുന്നത്ര സ്‌ട്രെച്ച് ചെയ്യുക. നിങ്ങളുടെ കഴുത്ത് പൂര്‍ണ്ണമായി വളച്ച് 15-30 സെക്കന്‍ഡ് ഈ പോസില്‍ നില്‍ക്കുക. വളയുമ്പോള്‍, നിങ്ങളുടെ പുറത്ത് വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് ഉറപ്പാക്കുക.

പവനമുക്താസനം

പവനമുക്താസനം

നിങ്ങളുടെ ഉദരം ആരോഗ്യമുള്ളതാണെങ്കില്‍ നിങ്ങളുടെ ശരീരവും ആരോഗ്യമുള്ളതായിരിക്കും. മുടിയുടെ ആരോഗ്യവും ഇതില്‍ ഉള്‍പ്പെടും. നിങ്ങള്‍ക്ക് നല്ല ഉദരാരോഗ്യം ഉണ്ടെങ്കില്‍ നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷണം ലഭിക്കുകയും മുടി ആരോഗ്യകരമാവുകയും ചെയ്യും. പവനമുക്താസനം നിങ്ങളുടെ വയറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിലൂടെ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ് ഈ ആസനം പരിശീലിക്കുക.

ചെയ്യുന്ന വിധം

ചെയ്യുന്ന വിധം

നിങ്ങളുടെ കൈകള്‍ വശങ്ങളില്‍ വെച്ച് കിടക്കുക. ശ്വാസം എടുക്കുക. ശ്വാസം വിടുമ്പോള്‍, നിങ്ങളുടെ വലത് കാല്‍മുട്ട് നിങ്ങളുടെ നെഞ്ചിലേക്ക് കൊണ്ടുവരിക. നിങ്ങളുടെ കൈകള്‍ കൂട്ടിപ്പിടിക്കുക, അടിവയറ്റില്‍ നിങ്ങളുടെ തുട അമര്‍ത്തുക. വീണ്ടും ശ്വസിക്കുക, ശ്വാസം വിടുമ്പോള്‍ തലയും നെഞ്ചും തറയില്‍ നിന്ന് ഉയര്‍ത്തി താടി വലത് കാല്‍മുട്ടിലേക്ക് സ്പര്‍ശിക്കുക.

Most read:ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാം, തിളക്കം നല്‍കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് പരിഹാരംMost read:ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാം, തിളക്കം നല്‍കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് പരിഹാരം

English summary

Yoga Exercises To Grow Your Hair Faster in Malayalam

Some yoga poses are good for your hair growth. Here are some of the best yoga poses that help to grow your hair faster. Take a look.
Story first published: Monday, November 28, 2022, 16:04 [IST]
X
Desktop Bottom Promotion