Latest Updates
-
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
ജൂലൈ 26: ഇന്ദ്രയോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ ശുഭമുഹൂർത്തത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാം! -
2026 ജൂലൈ 26: കരിയറിലും സാമ്പത്തിക നേട്ടത്തിലും തിളങ്ങാൻ ഈ 5 രാശിക്കാർക്ക് ഭാഗ്യം! -
ജൂലൈ 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിറങ്ങളും അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഭാഗ്യദിനം, ഗ്രഹനിലയും മുഹൂർത്തവും അറിയാം -
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം!
ചെറുപയര്‍ ഇങ്ങനെങ്കില് മുടികൊഴിച്ചിലകലും മുടി തഴച്ചുവളരും
മുടികൊഴിച്ചില്‍, താരന്, മുടിയുടെ തിളക്കക്കുറവ്.. ഇങ്ങനെയുള്ള മുടി പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണോ നിങ്ങള്‍? ഇതിനെല്ലാം പ്രതിവിധി നിങ്ങളുടെ വീട്ടില്‍തന്നെയുണ്ട്. സാധാരണയായി കറികള്‍ക്ക് ഉപയോഗിക്കുന്ന ഒന്നാണ് ചെറുപയര്‍. എന്നാല്‍, ഇത് നിങ്ങളുടെ സൗന്ദര്യപ്രശ്നങ്ങളും പരിഹരിക്കും. മുഖം, ശരീരം, മുടി എന്നിവയ്ക്ക് ചെറുപയര്‍ ധാരാളം ഗുണങ്ങള്‍ നല്കുന്നു. ചില സമയങ്ങളില്‍ നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറം ഇത് പ്രവര്‍ത്തിക്കുന്നു, പ്രത്യേകിച്ച് നിങ്ങളുടെ മുടിക്ക്.
നിങ്ങളുടെ മുടിയിലും ചര്‍മ്മത്തിലും മാജിക് പോലെ പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ ചെറുപയറില്‍ നിറഞ്ഞിരിക്കുന്നു. ഈ ലേഖനത്തില്‍, ചെറുപയര്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്നും ചെറുപയര്‍ എങ്ങനെ മുടിക്ക് പ്രയോഗിക്കാമെന്നും വായിച്ചറിയൂ.

മുടിവളര്‍ച്ചയ്ക്ക് ചെറുപയര്‍
ചെറുപയര്‍ നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയുടെ ഘടനയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ അവശ്യ കൊഴുപ്പുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും ഇതിലുണ്ട്. ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ മുടിയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നു.

ചെറുപയര്‍, മുട്ട
മുടികൊഴിച്ചില്‍ അല്ലെങ്കില്‍ വരണ്ട മുടി എന്നിവ അനുഭവിക്കുന്ന ആളുകള്‍ക്ക് ചെറുപയര്‍ ഹെയര്‍ പായ്ക്ക് അനുയോജ്യമാണ്. കുറച്ച് ചെറുപയര്‍ തിളപ്പിച്ച് പൊടിക്കുക. ഇതിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു, കുറച്ച് തുള്ളി നാരങ്ങ, തൈര് എന്നിവ ചേര്‍ത്ത് ഒരു പേസ്റ്റ് തയാാക്കുക. ഇനി ഇത് മുടിയില്‍ പുരട്ടി 15 മിനിറ്റ് വിടുക. അതിനുശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി മുടി വരണ്ടതാക്കുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കാം.

തലയിലെ അഴുക്ക് നീക്കാന്‍
തലയോട്ടിയില്‍ നിന്ന് അഴുക്കും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചില സംയുക്തങ്ങള്‍ ചെറുപയറില്‍ അടങ്ങിയിരിക്കുന്നു. ആദ്യം, നിങ്ങള്‍ 1/2 ടീസ്പൂണ്‍ ഓട്സ്, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍, 1 ടീസ്പൂണ്‍ ചെറുപയര്‍ പൊടി എന്നിവ നന്നായി മിശ്രിതമാക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വിടുക. തുടര്‍ന്ന്, ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. തലയോട്ടിയിലെ അഴുക്ക് നീക്കാന്‍ ഉത്തമമാണ് ഈ ഹെയര്‍ പായ്ക്ക്.

മുടിക്ക് തിളക്കം ലഭിക്കാന്‍
ചെറുപയറിന് നിങ്ങളുടെ മുടിക്ക് സ്വാഭാവിക തിളക്കം നല്കാന് കഴിവുണ്ട്. 1/2 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1/2 ടീസ്പൂണ്‍ ചെറുപയര്‍ പൊടി, 2 ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ കലര്‍ത്തുക. അതിനുശേഷം, തലയോട്ടിയില്‍ ഈ മിശ്രിതം പുരട്ടി 30 മിനിറ്റ് വിടുക. അതിനുശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. മുടിക്ക് തല്‍ക്ഷണ തിളക്കം നല്കാന് ഈ വഴിയിലൂടെ സാധിക്കും.

താരന് നീക്കാന്‍
ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയ ചെറുപയര്‍ പൊടി താരന് ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ പരിഹാരമാണ്. 2 ടീസ്പൂണ്‍ വേപ്പ് നീര് 1/2 ടീസ്പൂണ്‍ ചെറുപയര്‍ പൊടിയില്‍ കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് വിടുക. പിന്നീട്, മൃദുവായ ഷാമ്പൂവും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. താരന് നീക്കാന്‍ വളരെ ഫലപ്രദമായ പ്രതിവിധിയാണ് ഇത്.

മുടി വളര്‍ച്ചയ്ക്ക്
ഈ സ്വാഭാവിക ഘടകം മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കാരണം ഇതില്‍ പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. ഒരു ചെറിയ പാത്രം എടുത്ത് 2 ടീസ്പൂണ്‍ നെല്ലിക്ക ജ്യൂസും 1/2 ടീസ്പൂണ്‍ ചെറുപയര്‍ പൊടിയും കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂര്‍ സൂക്ഷിക്കുക. അതിനുശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടി ക്രമേണ വളര്‍ത്തിയെടുക്കാവുന്നതാണ്.



Click it and Unblock the Notifications