For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്

|

ലോകമെമ്പാടുമുള്ളവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും മുടികൊഴിച്ചില്‍ അനുഭവിക്കുന്നു. പഠനങ്ങള്‍ പറയുന്നത് ഓരോരുത്തര്‍ക്കും ഓരോ ദിവസവും 100 മുടിയിഴയെങ്കിലും നഷ്ടപ്പെടുന്നു എന്നാണ്. മുടികൊഴിച്ചില്‍ ഒരു സ്വാഭാവിക പ്രതിഭാസമാണ്. അതിനാല്‍ കുറച്ച് മുടി കൊഴിയുന്നതില്‍ വിഷമിക്കേണ്ടതില്ല. എന്നാല്‍ പലരിലും ഇത് കഠിനമായി കഷണ്ടിയിലേക്ക് നയിക്കുന്നു. മുടി കൊഴിച്ചിലിന് പല കാരണങ്ങളുണ്ട്.

Most read: മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍Most read: മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍

നിങ്ങളുടെ ഭക്ഷണരീതി, ജീവിതശൈലി, ആരോഗ്യഘടകങ്ങള്‍, ധാതുക്കളുടെ കുറവ്, മരുന്നുകള്‍, സമ്മര്‍ദ്ദം, മലിനീകരണം, ജനിതകശാസ്ത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹെല്‍മെറ്റ് സ്ഥിരമായി ധരിക്കുന്ന പുരുഷന്‍മാര്‍ക്കും മുടി കൊഴിച്ചില്‍ അനുഭവപ്പെടാം. പുരുഷന്‍മാരിലെ മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ സഹായിക്കുന്നതിനുള്ള ചില മികച്ച പരിഹാര മാര്‍ഗങ്ങള്‍ ഇവിടെ വായിച്ചറിയൂ.

ഷാമ്പൂ ഉപയോഗിച്ച് മുടി പതിവായി കഴുകുക

ഷാമ്പൂ ഉപയോഗിച്ച് മുടി പതിവായി കഴുകുക

മുടികൊഴിച്ചില്‍ തടയാനായി നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പതിവായി ഹെയര്‍ വാഷ് ചെയ്യുന്നത് ഇതിന് സഹായിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടി പൊട്ടുന്നതിനോ നഷ്ടപ്പെടുന്നതിനോ ഇടയാക്കുന്ന അണുബാധകളുടെയും താരന്റെയും സാധ്യത കുറയ്ക്കുന്നു. മാത്രമല്ല, വൃത്തിയുള്ള മുടി പലപ്പോഴും കൂടുതല്‍ മുടി ഉണ്ടെന്ന പ്രതീതി നല്‍കുകയും ചെയ്യുന്നു.

മുടി കൊഴിച്ചിലിന് വിറ്റാമിന്‍

മുടി കൊഴിച്ചിലിന് വിറ്റാമിന്‍

മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും വിറ്റാമിനുകള്‍ ആവശ്യമാണ്. തലയോട്ടിയിലെ ആരോഗ്യകരമായ സെബം ഉല്‍പാദനത്തെ വിറ്റാമിന്‍ പ്രോത്സാഹിപ്പിക്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ വിറ്റാമിന്‍ ഇ നിങ്ങളെ സഹായിക്കുന്നു. മുടിയിഴകളുടെ ഉല്‍പാദനക്ഷമത നിലനിര്‍ത്താനും മുടിയുടെ ആരോഗ്യകരമായ നിറം നിലനിര്‍ത്താനും വിറ്റാമിന്‍ ബി സഹായിക്കുന്നു.

Most read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങുംMost read:വാല്‍നട്ട് ഓയിലില്‍ ഈ പൊടിക്കൈ; മുഖം തിളങ്ങും

പ്രോട്ടീന്‍ ഭക്ഷണം

പ്രോട്ടീന്‍ ഭക്ഷണം

ലീന്‍ മീറ്റ്, മത്സ്യം, സോയ അല്ലെങ്കില്‍ മറ്റ് പ്രോട്ടീനുകള്‍ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

മസാജ്

മസാജ്

മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ നല്ലൊരു പരിഹാരമാണ് ഹെയര്‍ മസാജ്. അവശ്യ എണ്ണ ഉപയോഗിച്ച് രണ്ട് മിനിറ്റ് നേരം തലയോട്ടിയില്‍ മസാജ് ചെയ്യണം. ഇത് നിങ്ങളുടെ മുടിയിഴകള്‍ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ബദാം അല്ലെങ്കില്‍ എള്ള് എണ്ണയില്‍ നിങ്ങള്‍ക്ക് ലാവെന്‍ഡര്‍ ചേര്‍ത്ത് മസാജ് ചെയ്യാവുന്നതാണ്.

നനഞ്ഞ മുടി ചീകരുത്

നനഞ്ഞ മുടി ചീകരുത്

മുടി നനഞ്ഞാല്‍ അത് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. അതിനാല്‍ നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക. കാരണം ഇത് മുടി കൊഴിയാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. നനഞ്ഞ മുടി നിങ്ങള്‍ ചീകുന്നുവെങ്കില്‍ വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിക്കുക. അതുപോലെ മുടി ഇടയ്ക്കിടെ ചീകുന്നതും ഒഴിവാക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ മുടിയെ തളര്‍ത്തുകയും മുടി കൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യും. മുടി ഒരിക്കെ ചീകിക്കഴിഞ്ഞാല്‍ പിന്നെ മുടി നേരെനിര്‍ത്താന്‍ നിങ്ങളുടെ വിരലുകള്‍ ഉപയോഗിക്കുക.

വെളുത്തുള്ളി ജ്യൂസ്, സവാള ജ്യൂസ്

വെളുത്തുള്ളി ജ്യൂസ്, സവാള ജ്യൂസ്

മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ക്ക് മികച്ച പ്രതിവിധിയാണ് വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ. ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ നീര് നിങ്ങളുടെ തലയോട്ടിയില്‍ തടവുക. രാത്രി മുഴുവന്‍ തലയില്‍ ഇത് നിലനിര്‍ത്തി രാവിലെ നന്നായി കഴുകുക. ഒരാഴ്ചത്തേക്ക് ഈ പതിവ് തുടരുക. ശ്രദ്ധേയമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകും.

Most read:ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതിMost read:ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം ഇങ്ങനെ തേച്ചാല്‍ മതി

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

മുടിയിഴകളില്‍ നാലിലൊന്നും വെള്ളമാണ്. അതിനാല്‍ ജലാംശം നിലനിര്‍ത്തുന്നത് നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യും. ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയ്ക്ക് കുറഞ്ഞത് നാല് മുതല്‍ എട്ട് കപ്പ് വെള്ളം വരെ ദിവസവും കുടിക്കുക. വെള്ളം നിങ്ങളുടെ ശരീരത്തിനും ഊര്‍ജ്ജം നല്‍കുന്നു.

ഗ്രീന്‍ ടീ മുടിയില്‍ പുരട്ടുക

ഗ്രീന്‍ ടീ മുടിയില്‍ പുരട്ടുക

ഗ്രീന്‍ ടീ മുടിയില്‍ പുരട്ടുന്നത് മുടി കൊഴിച്ചില്‍ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ബാഗ് ഗ്രീന്‍ ടീ ഇട്ട് തിളപ്പിക്കുക. ഇത് തണുപ്പിച്ച ശേഷം മുടിയില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം മുടി നന്നായി കഴുകുക. മികച്ച ഫലങ്ങള്‍ കാണുന്നതിന്, ഒരാഴ്ച മുതല്‍ പത്ത് ദിവസം വരെ ഇത് പതിവായി പരിശീലിക്കുക.

Most read:സൗന്ദര്യം കൂട്ടാന്‍ ഒരു വഴികാട്ടിയാണ് ഈ എണ്ണMost read:സൗന്ദര്യം കൂട്ടാന്‍ ഒരു വഴികാട്ടിയാണ് ഈ എണ്ണ

ലഹരിപാനീയങ്ങള്‍ കുറയ്ക്കുക

ലഹരിപാനീയങ്ങള്‍ കുറയ്ക്കുക

മുടി കൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ മദ്യപാന ശീലമുള്ളവര്‍ അത് കുറയ്ക്കുക അല്ലെങ്കില്‍ നിര്‍ത്തുക. കാരണം മദ്യപാനം മുടികൊഴിച്ചിലിന് കാരണമാകുന്നു. അതിനാല്‍ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. അതുപോലെ സിഗരറ്റ് വലിക്കുന്നത് തലയോട്ടിയിലേക്ക് ഒഴുകുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുകയും ഇത് മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

ശാരീരിക പ്രവര്‍ത്തനങ്ങള്‍

ശാരീരിക പ്രവര്‍ത്തനങ്ങള്‍

എല്ലാ ദിവസവും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം ചെലവഴിക്കുക. ഒരു ദിവസം 30 മിനിറ്റ് നടക്കുക, നീന്തുക അല്ലെങ്കില്‍ സൈക്ലിംഗ് ചെയ്യുക. ഇത് ഹോര്‍മോണ്‍ അളവ് തുലനം ചെയ്യാന്‍ സഹായിക്കുന്നു. ഒപ്പം നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും ചെയ്യും.

Most read:വെയിലേറ്റ് മുഖം വാടില്ല; ഈ വഴികള്‍ പരീക്ഷിക്കാംMost read:വെയിലേറ്റ് മുഖം വാടില്ല; ഈ വഴികള്‍ പരീക്ഷിക്കാം

സമ്മര്‍ദ്ദം ഒഴിവാക്കുക

സമ്മര്‍ദ്ദം ഒഴിവാക്കുക

മുടികൊഴിച്ചിലിന് കാരണങ്ങളിലൊന്നാണ് സമ്മര്‍ദ്ദമെന്ന് മുന്‍പുതന്നെ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സ്വയം സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. അതിനായി ധ്യാനം പരിശീലിക്കുക എന്നതാണ് ഒരു മാര്‍ഗം. ധ്യാനം, യോഗ തുടങ്ങിയ ഇതര ചികിത്സകള്‍ സമ്മര്‍ദ്ദം കുറയ്ക്കുകയും നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് പുനസ്ഥാപിക്കുകയും ചെയ്യുന്നു.

തല വിയര്‍പ്പ് ഇല്ലാതെ സൂക്ഷിക്കുക

തല വിയര്‍പ്പ് ഇല്ലാതെ സൂക്ഷിക്കുക

എണ്ണമയമുള്ള മുടിയുള്ള പുരുഷന്മാര്‍ക്ക് വിയര്‍പ്പ് കാരണം വേനല്‍ക്കാലത്ത് താരന്‍ അനുഭവപ്പെടുകയും മുടികൊഴിച്ചിലിന് സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. കറ്റാര്‍ വാഴയും വേപ്പും അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് തല തണുപ്പിക്കാനും താരന്‍ തടയാനും സഹായിക്കും. കൂടാതെ, ഹെല്‍മെറ്റ് ധരിക്കുന്ന പുരുഷന്മാര്‍ക്കും വേനല്‍ക്കാലത്ത് മുടി കൊഴിച്ചില്‍ കൂടുതലായി അനുഭവപ്പെടും. തലയില്‍ വിയര്‍പ്പ് അടിഞ്ഞ് മുടിയുടെ വേരുകള്‍ ദുര്‍ബലമാകുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നു. അതിനാല്‍ ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ നിങ്ങളുടെ തലമുടിയില്‍ ഒരു തുണി ധരിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

Most read:മഞ്ഞളില്‍ മായാത്ത മുഖക്കുരു ഇല്ല; ഉപയോഗം ഇങ്ങനെയെങ്കില്‍Most read:മഞ്ഞളില്‍ മായാത്ത മുഖക്കുരു ഇല്ല; ഉപയോഗം ഇങ്ങനെയെങ്കില്‍

ആരോഗ്യം ശ്രദ്ധിക്കുക

ആരോഗ്യം ശ്രദ്ധിക്കുക

മുടി കൊഴിച്ചിലിന് നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളും കാരണമാകുന്നു. ആരോഗ്യമുള്ള മുടി ഉറപ്പാക്കാന്‍ വിട്ടുമാറാത്ത രോഗങ്ങള്‍, അണുബാധകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കുക.

മരുന്നുകള്‍ നിരീക്ഷിക്കുക

മരുന്നുകള്‍ നിരീക്ഷിക്കുക

ചില മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. അതുവഴി നിങ്ങളുടെ മുടി കൊഴിയാവുന്നതാണ്. മരുന്നുകള്‍ കഴിക്കുന്നവരുടെ മുടി കൊഴിയുന്നുവെങ്കില്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. മരുന്നുകള്‍ മുടി കൊഴിച്ചിലിന് കാരണമാകുമോ എന്നും അങ്ങനെയാണെങ്കില്‍ മരുന്ന് മാറ്റാനും ആവശ്യപ്പെടുക.

Most read:മുഖക്കുരു പമ്പകടക്കും; സവാള ഇങ്ങനെ പുരട്ടിയാല്‍Most read:മുഖക്കുരു പമ്പകടക്കും; സവാള ഇങ്ങനെ പുരട്ടിയാല്‍

രാസവസ്തുക്കള്‍ ഒഴിവാക്കുക

രാസവസ്തുക്കള്‍ ഒഴിവാക്കുക

കഠിനമായ രാസവസ്തുക്കളും സ്ഥിരമായ ഹെയര്‍ കളര്‍ ഉല്‍പ്പന്നങ്ങളും മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ മുടിക്ക് നിറം നല്‍കാനോ മറ്റ് രാസവസ്തുക്കള്‍ കലര്‍ന്ന വസ്തുക്കള്‍ ഉപയോഗിക്കാനോ പാടില്ല.

ബയോട്ടിന്‍

ബയോട്ടിന്‍

വിറ്റാമിന്‍ എച്ച് എന്നും അറിയപ്പെടുന്ന ബയോട്ടിന്‍, ബി കോംപ്ലക്‌സ് വിറ്റാമിനുകളില്‍ ഒന്നാണ്. ബയോട്ടിന്‍ അടങ്ങിയ ഭക്ഷണമോ ബയോട്ടിന്‍ സപ്ലിമെന്റോ കഴിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുടികൊഴിച്ചില്‍ പ്രശ്നം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിക്കാവുന്ന ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് നട്‌സ്, മധുരക്കിഴങ്ങ്, മുട്ട, ഉള്ളി, ഓട്‌സ് എന്നിവ.

Most read:അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്Most read:അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്

English summary

How to Prevent Hair Fall in Men

Here’s some solutions to help reduce or deal with hair loss in men. Take a look.
Story first published: Thursday, March 25, 2021, 14:08 [IST]
X
Desktop Bottom Promotion