For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ അകാല നര നീക്കാം; 5 വീട്ടുവൈദ്യങ്ങള്‍

|

ഇന്നത്തെ കാലാവസ്ഥയില്‍ അകാല നര ഏവരെയും അലട്ടുന്നൊരു പ്രശ്‌നമാണ്. കുട്ടികളില്‍ തന്നെ ഇന്ന് അകല നര ഏറിവരുന്നു. പണ്ടൊക്കെ അന്‍പതു വയസു മുതലുള്ളവരിലായിരുന്നു സാധാരണ മുടി നരയ്ക്കുന്നത് കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന്‌ ഇരുപതുകളിലോ മുപ്പതുകളിലോ ആയിരിക്കുമ്പോള്‍ തന്നെ മുടിയെ വാര്‍ദ്ധക്യം പിടികൂടുന്നു. ഇപ്പോള്‍ കുട്ടികള്‍ രണ്ട് വയസ്സുള്ളപ്പോള്‍ പോലും നരച്ച മുടിയുടെ പ്രശ്‌നം നേരിടുന്നു. അങ്ങേയറ്റത്തെ ജീവിതശൈലി മാറ്റങ്ങളാണ് ഈ പ്രശ്‌നത്തിനു കാരണമാകുന്നത്.

Most read: മുടി വളരും, താരനകലും; തേങ്ങാവെള്ളം ഇങ്ങനെMost read: മുടി വളരും, താരനകലും; തേങ്ങാവെള്ളം ഇങ്ങനെ

കുട്ടികള്‍ ഈ അവസ്ഥയില്‍ കഷ്ടപ്പെടുകയാണെങ്കില്‍ അത് അസ്വസ്ഥമാക്കുന്നത് അവരുടെ മാതാപിതാക്കളെയാണ്. എന്നാല്‍ വിഷമിക്കേണ്ട. ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയുടെ അകാല നര നീക്കാന്‍ കഴിയുന്നതാണ്. അത്തരം വീട്ടുവൈദ്യങ്ങള്‍ ഏതൊക്കെയെന്നും കുട്ടികളിലെ അകാല നരയ്ക്ക് കാരണങ്ങള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

കുട്ടികളില്‍ നരച്ച മുടിയുടെ കാരണം

കുട്ടികളില്‍ നരച്ച മുടിയുടെ കാരണം

പ്രോട്ടീന്‍ ഉപയോഗിച്ചാണ് മുടി നിര്‍മ്മിച്ചിരിക്കുന്നത്. ഇവ ചര്‍മ്മത്തിന്റെ ഉപരിതലത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഫോളിക്കിളുകളില്‍ നിന്ന് വളരുന്നു. ഒരു വ്യക്തിയുടെ ശാരീരിക രൂപത്തില്‍ മുടിക്ക് പ്രധാന പങ്കുണ്ട്. മുടി നരയ്ക്കാന്‍ തുടങ്ങുമ്പോള്‍ അത് ആ വ്യക്തിയുടെ രൂപത്തെ തന്നെ ബാധിക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ അവസ്ഥ ഇതിലും മോശമാണ്. കുട്ടികളില്‍ മുടി നരയ്ക്കുന്നതിന് ചില കാരണങ്ങള്‍ നമുക്ക് നോക്കാം.

പാരമ്പര്യം

പാരമ്പര്യം

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളില്‍ നരച്ച മുടിയുടെ പ്രധാന കാരണം പാരമ്പര്യമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരത്തില്‍ അകാല നര പ്രശ്‌നമുണ്ടെങ്കില്‍ അത് കുട്ടികളിലേക്കും ജനിതകമായി പകര്‍ന്നേക്കാം.

താരന്‍

താരന്‍

താരന്‍, നരച്ച മുടി എന്നിവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായി ഗവേഷണങ്ങളില്‍ കാണിക്കുന്നു. ഒന്ന് മറ്റൊന്നിന് കാരണമാകുന്നില്ലെങ്കിലും അവ പരസ്പരബന്ധിതമാണ്. താരന്‍ പ്രശ്‌നം രൂക്ഷമായാല്‍ നരച്ച മുടി വരാനുള്ള പ്രവണതയുണ്ട്.

രോഗങ്ങളും വൈകല്യങ്ങളും

രോഗങ്ങളും വൈകല്യങ്ങളും

ട്യൂബറസ് സ്‌ക്ലിറോസിസ്, വിറ്റിലിഗോ തുടങ്ങിയ ചില വൈകല്യങ്ങള്‍ മുടി പിഗ്മെന്റേഷന്‍ നഷ്ടപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നു. മുടി നരച്ചതിന്റെ ലക്ഷണങ്ങളോടൊപ്പം രോഗം ബാധിച്ച കുട്ടികള്‍ മറ്റു ചില അസ്വസ്ഥതകളും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങും.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് അവസ്ഥ ഹോര്‍മോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കുട്ടികളില്‍ കുറവല്ല. രക്തത്തില്‍ കൂടുതല്‍ തൈറോയ്ഡ് അടങ്ങിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് നരച്ച മുടി ബാധിക്കാം.

കുട്ടികളില്‍ നരച്ച മുടിനീക്കാനുള്ള വീട്ടുവൈദ്യങ്ങള്‍

കുട്ടികളില്‍ നരച്ച മുടിനീക്കാനുള്ള വീട്ടുവൈദ്യങ്ങള്‍

അവശ്യ പോഷകങ്ങളുടെ അഭാവവും സമീകൃതാഹാരം കഴിക്കാത്തതും ചില കാരണങ്ങളാണ്. ഇത് മുടിയുടെ അകാല നരയ്ക്ക് കാരണമാകാം. നിങ്ങളുടെ കുട്ടി മുടി നരയ്ക്കുന്നതിനാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഇത് ഏതെങ്കിലും മെഡിക്കല്‍ അവസ്ഥ മൂലമാണോ എന്ന് നിങ്ങള്‍ കണ്ടെത്തണം. അതിനായി ഡോക്ടറെ കാണാവുന്നതാണ്. സാധാരണ മുടി നരച്ചിലാണെങ്കില്‍ ഇനിപ്പറയുന്ന ചില വീട്ടുവൈദ്യങ്ങളാല്‍ ഇത് സുഖപ്പെടുത്താം.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില കറുത്ത നിറമായി മാറുന്നതുവരെ എണ്ണയില്‍ തിളപ്പിക്കുക. നിങ്ങളുടെ കുട്ടിയുടെ മുടിയില്‍ ഈ എണ്ണ മസാജ് ചെയ്യുക. ശേഷം കഴുകിക്കളയുക. കറിവേപ്പില നരച്ച മുടിയെ ഫലപ്രദമായി ചികിത്സിക്കുന്നൊരു വസ്തുവാണ്.

തൈരും യീസ്റ്റും

തൈരും യീസ്റ്റും

തൈരും യീസ്റ്റും കൂട്ടിക്കലര്‍ത്തിയ മിശ്രിതം അകാല നര തടയാന്‍ ഫലപ്രദമായൊരു വീട്ടുവൈദ്യമാണ്. തൈര് നേരിട്ടും കുട്ടികളുടെ തലയില്‍ തേക്കാം. ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ് കലര്‍ത്തി തൈര് കുടിക്കുന്നത് അകാല നര നീക്കാന്‍ ഗുണം ചെയ്യും.

നെല്ലിക്ക

നെല്ലിക്ക

മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പണ്ടുകാലം മുതല്‍ക്കേ ആയുര്‍വേദം പറയുന്ന പ്രതിവിധിയാണ് നെല്ലിക്ക. വെളിച്ചെണ്ണയില്‍ നെല്ലിക്ക കഷ്ണങ്ങള്‍ ഇട്ട് തിളപ്പിച്ച് കുട്ടിയുടെ തലയോട്ടിയില്‍ പുരട്ടുന്നത് അകാല നര നീക്കാന്‍ സഹായിക്കുന്നു. അല്ലെങ്കില്‍ രാത്രിയില്‍ നെല്ലിക്ക വെള്ളത്തില്‍ മുടി കഴുകാം. സ്വാഭാവിക രീതിയില്‍ കുട്ടികളിലെ അകാല നര നീക്കാന്‍ ഇത് സഹായിക്കുന്നു.

നെല്ലിക്കയും ബദാം ഓയിലും

നെല്ലിക്കയും ബദാം ഓയിലും

ബദാം, നെല്ലിക്ക ഓയില്‍ എന്നിവയുടെ മിശ്രിതം കുട്ടികളിലെ അകാല നര നീക്കാന്‍ മികച്ചൊരു വീട്ടുവൈദ്യമാണ്. ഈ മിശ്രിതം കുട്ടിയുടെ മുടിയില്‍ മസാജ് ചെയ്യുക. ഇത് രാത്രി കിടക്കുമ്പോള്‍ പുരട്ടി രാവിലെ കഴുകിക്കളയുക. നിങ്ങളുടെ കുട്ടിയുടെ നരച്ച മുടി തടയാന്‍ ഈ ചികിത്സ സഹായിക്കും.

വെണ്ണ

വെണ്ണ

അകാല നര തടയാന്‍ വെണ്ണ നിങ്ങളെ സഹായിക്കുന്നു. വെണ്ണ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടുതവണ കുട്ടിയുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. അകാല നര ചികിത്സിക്കാന്‍ ഈ പ്രതിവിധി സഹായിക്കും.

English summary

Home Remedies To Treat Grey Hair In Kids

It is very upsetting for the parents, if the child is suffering from premature greying of hair. Read on some home remedies to treat grey hair in kids.
Story first published: Wednesday, February 26, 2020, 18:13 [IST]
X
Desktop Bottom Promotion