For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതു നരയും കറുപ്പാക്കും നെല്ലിക്ക ഹെയര്‍പായ്ക്ക്

നരച്ച മുടി കറുപ്പാക്കും ഇരുമ്പുചട്ടിയിലെ നെല്ലിക്ക പ്രയോഗം

|

നര പ്രായമാകുമ്പോള്‍ സംഭവിയ്ക്കുന്ന സ്വാഭാവിക മാറ്റം മാത്രമാണ്. എന്നാല്‍ ചെറുപ്പക്കാരെയും, എന്തിന് ചില ചെറിയ കുട്ടികളെ വരെയും ബാധിയ്ക്കുന്ന നരയുമുണ്ട്.

മുടി നരയ്ക്കുന്നതിനു പുറകില്‍ പല കാരണങ്ങളുമുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ അങ്ങോട്ടുള്ള പലതും കാരണങ്ങളായി പറയാം. ഭക്ഷണത്തിലെ പോഷകങ്ങളുടെ പോരായ്മ, മുടിയില്‍ പ്രയോഗിയ്ക്കുന്ന കെമിക്കലുകള്‍ എന്നിവയെല്ലാം ഇതിനു കാരണമായി വരാറുണ്ട്.

മുടി നര മാറാന്‍ പലരും ഉപയോഗിയ്ക്കാറ് ഡൈ പോലുള്ള കൃത്രിമ വഴികളാണ്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. മുടി നരയ്ക്കാതിരിയ്ക്കാനും നരച്ച മുടി കറുക്കാനുമെല്ലാം സഹായിക്കുന്ന പ്രകൃതിദത്തമായ ചില പ്രത്യേക വഴികളുണ്ട്. ഇത്തരത്തിലെ ഒരു വീട്ടുവൈദ്യത്തെ കുറിച്ചറിയൂ. നരച്ച മുടി കറുക്കുവാന്‍ സഹായിക്കുന്ന ഒന്ന്.

നെല്ലിക്കാപ്പൊടി, ഹെന്ന

നെല്ലിക്കാപ്പൊടി, ഹെന്ന

നെല്ലിക്കാപ്പൊടി, ഹെന്ന അഥവാ മയിലാഞ്ചിപ്പൊടി, തൈര്, ചെറുനാരങ്ങ, തേയിലപ്പൊടി എന്നിവയാണ് ഇതിനായി വേണ്ടത്. തികച്ചും സ്വാഭാവിക ചേരുവകളാണ് ഇവയെല്ലാം. ഇവ തെരഞ്ഞെടുക്കുമ്പോള്‍ നാച്വറലായവ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്യുക.

തേയിലപ്പൊടി

തേയിലപ്പൊടി

അര ഗ്ലാസ് വെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ തേയിലപ്പൊടിയിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് നാലു ടേബിള്‍ സ്പൂണ്‍ നെല്ലിക്കൊപ്പൊടി ചേര്‍ക്കുക. പിന്നീട് ഇതിലേയ്ക്കു ഹെന്ന പൗഡര്‍ മൂന്നു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി പേസ്റ്റാക്കണം.

തൈര്

തൈര്

ഈ മിശ്രിതം വാങ്ങി വയ്ക്കുക. ഇതിലേയ്ക്ക് തണുത്തു കഴിയുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്തിളക്കണം. ഈ മിശ്രിതം രാത്രി മുഴുവന്‍ ഇതേ രീതിയില്‍ വയ്ക്കുക. ഇത് ഇരുമ്പു ചട്ടിയിലാണ് ചെയ്യേണ്ടത്. മുടിയ്ക്കു കറുപ്പു നല്‍കാനും മുടി വളര്‍ച്ചയ്ക്കുമെല്ലാം ഇതു നല്ലതാണ്. ഇരുമ്പു ചട്ടയിലാണെങ്കിലേ പൂര്‍ണ ഗുണം ലഭിയ്ക്കൂ.ഇത് ഇതില്‍ തന്നെ അധികം ചൂടേല്‍ക്കാത്ത സ്ഥലത്തു വയ്ക്കുകയും വേണം.

ഇരുമ്പു ചട്ടിയിലെ ഈ മിശ്രിതത്തില്‍

ഇരുമ്പു ചട്ടിയിലെ ഈ മിശ്രിതത്തില്‍

ഇരുമ്പു ചട്ടിയിലെ ഈ മിശ്രിതത്തില്‍ ഒരു പകുതി ചെറുനാരങ്ങ പിറ്റേന്നു രാവിലെ പിഴിഞ്ഞൊഴിച്ച് ഇളക്കുക. ഇതിനു ശേഷം ഒരു പത്തു മിനിറ്റു കഴിയുമ്പോള്‍ ഈ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം കഴുകുക. കഴുകുമ്പോഴും ശ്രദ്ധ വേണം.ഷാംപൂ പോലുള്ളവ ഉപയോഗിയ്ക്കാതെ ഇളം ചൂടുവെള്ളം കൊണ്ടും പിന്നീട് തണുത്ത വെള്ളത്തിലും കഴുകാം. നിര്‍ബന്ധമെങ്കില്‍ താളി പോലുളള വഴികള്‍ മാത്രം ഉപയോഗിയ്ക്കുക. കാരണം ഷാംപൂ പോലുള്ളവയിലെ കെമിക്കലുകള്‍ മുടിയ്ക്ക് ഏറെ ദോഷം നല്‍കുന്നവയാണ്.

മുടിയ്ക്ക്

മുടിയ്ക്ക്

മുടിയ്ക്ക് ഏറെ നല്ലതാണ് നെല്ലിക്ക, ഹെന്ന എന്നിവ. തൈരും മുടിയ്ക്കു നല്ലൊന്നാന്തരം കണ്ടീഷണറുടെ ഗുണം നല്‍കുന്ന ഒന്നാണ്. നാരങ്ങയും മുടിയ്ക്ക് ഏറെ നല്ലതാണ്.

മുടിയുടെ നര മാറ്റി മുടി കറുപ്പിയ്ക്കാന്‍

മുടിയുടെ നര മാറ്റി മുടി കറുപ്പിയ്ക്കാന്‍

മുടിയുടെ നര മാറ്റി മുടി കറുപ്പിയ്ക്കാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല, മുടി നരയ്ക്കാതിരിയ്ക്കാനും ഈ പ്രത്യേക മിശ്രിതം ഏറെ നല്ലതാണ്. ശിരോചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി മുടിയ്ക്ക് ആരോഗ്യം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. മുടി വേരുകള്‍ക്കു ബലം നല്‍കുന്ന ഒന്നാണ് ഈ പ്രത്യേക മിശ്രിതം.

മുടിയ്ക്കു തിളക്കവും മിനുക്കവും നല്‍കാനും

മുടിയ്ക്കു തിളക്കവും മിനുക്കവും നല്‍കാനും

മുടിയ്ക്കു തിളക്കവും മിനുക്കവും നല്‍കാനും ഇത് ഏറെ നല്ലതാണ്. മുടിയിലെ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതില്‍ ചേര്‍ക്കുന്ന ചെറുനാരങ്ങ പോലുള്ള ഘടകങ്ങള്‍ ഗുണം ചെയ്യുകയും ചെയ്യും. ഇത് ആഴ്ചയില്‍ ഒരിക്കല്‍ വീതം അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണകരമാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ചേരുന്ന ഘടകങ്ങളാണ് ഇതിലെ പലതുമെന്നതും മുടിയുടെ ഗുണത്തിന് സഹായിക്കും.

Read more about: haircare മുടി
English summary

Home Made Remedy Using Amla To Treat Grey Hair

Home Made Remedy To Treat Grey Hair, Read more to know about
X
Desktop Bottom Promotion