Just In
Don't Miss
- News
ഈ തെളിവുകള്‍ കൂടി ലഭിച്ചാല്‍ വിജയ് ബാബു കുടുങ്ങും; പഴുതുകളില്ലാതെ പൂട്ടാന്‍ പോലീസ്
- Automobiles
2022 ജൂണിലെ വില്‍പ്പന കണക്കുകളുമായി Maruti; ഇടിവ് 1.28 ശതമാനം
- Sports
ഇന്ത്യ പാടുപെടും, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി!- ഇംഗ്ലണ്ട് ടി20, ഏകദിന ടീം പ്രഖ്യാപിച്ചു
- Movies
'ഞാന്‍ അടുത്ത മാസം എവിടെയെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; പിറന്നാളിന് കൂടെയുണ്ടാകണം എന്ന് അവള് പറയാറുണ്ട്'
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
- Finance
റിലയന്‍സില്‍ തകര്‍ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്‍ഡ് ഹാഫി'ന് നഷ്ടത്തുടക്കം
വരണ്ട മുടിക്ക് പരിഹാരം നല്‍കും ഈ പ്രകൃതിദത്ത കണ്ടീഷണറുകള്‍
മിക്കവരും ഉപയോഗിക്കുന്ന അടിസ്ഥാന മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളാണ് ഹാംപൂവും കണ്ടീഷണറുകളും. നമ്മുടെ മുടിയുടെ രൂപവും ആരോഗ്യവും പ്രധാനമായും ഈ രണ്ട് ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചിരിക്കുന്നു. മുടിയുടെ തരം അനുസരിച്ച് ഷാംപൂകളും കണ്ടീഷണറുകളും തിരഞ്ഞെടുക്കണം. എന്നാല്‍ നിങ്ങള്‍ പരിഗണിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കണ്ടീഷണര്‍ അടിസ്ഥാനപരമായി മുടിയുടെ പരിപാലനക്ഷമത മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്.
Most
read:
മഴക്കാലത്ത്
മുഖക്കുരു
വഷളാകും;
തടയാനുള്ള
എളുപ്പ
പരിഹാരം
ഇത്
വിപണിയില്‍ ലഭിക്കുന്ന കണ്ടീഷണറുകള്‍ മുടിക്ക് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന രാസവസ്തുക്കളാല്‍ നിറഞ്ഞതാണ്. ഈ രാസവസ്തുക്കളുടെ നീണ്ടുനില്‍ക്കുന്ന ഉപയോഗം മുടി പൊട്ടുന്നതും മങ്ങിയതുമാക്കും. അതിനാല്‍, വീട്ടില്‍ നിര്‍മ്മിച്ച പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുക എന്നതാണ് ഏറ്റവും മികച്ച വഴി. ഈ കണ്ടീഷണറുകള്‍ തലയോട്ടിക്ക് ആശ്വാസം നല്‍കുകയും മുടിക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. വരണ്ട മുടിക്ക് പരിഹാരം നല്കുന്ന ചില പ്രകൃതിദത്ത ഹെയര്‍ കണ്ടീഷണറുകള്‍ ഇതാ.

കറ്റാര്‍ വാഴ
മുടിയില്‍ കറ്റാര്‍ വാഴ പ്രയോഗിക്കുമ്പോള്‍ മുടിയിഴകളില്‍ ഇത് എളുപ്പത്തില്‍ കയറുകയും വരണ്ടതും കേടായതുമായ മുടി നന്നാക്കുകയും ചെയ്യുന്നു. മുടിയുടെ തകരാറും പൊട്ടലും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. 1 നാരങ്ങ, 4 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 5 തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവ യോജിപ്പിക്കുക. ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകി നനഞ്ഞ മുടിയില്‍ ഈ കണ്ടീഷണര്‍ പ്രയോഗിക്കുക. 5 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഈ കണ്ടീഷണര്‍ പ്രയോഗിക്കാവുന്നതാണ്.

മുട്ട
വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞക്കരു. ഈ വിറ്റാമിനുകള്‍ ആരോഗ്യമുള്ളതും ശക്തവും മൃദുവായതുമായ മുടിക്ക് സഹായകമാകുന്നു. 2 മുട്ടയുടെ മഞ്ഞ അടിച്ചെടുത്ത് ഷാംപൂ ഉപയോഗിച്ച് കഴുകിയ മുടിയില്‍ തേക്കുക. ഇത് 20 മിനിറ്റ് നേരം മുടിയില്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഈ കണ്ടീഷണര്‍ പ്രയോഗിക്കാവുന്നതാണ്.
Most
read:കറുപ്പും
പാടുകളും
നീക്കാന്‍
പുരുഷന്മാര്ക്ക്
മികച്ച
ഫെയ്സ്
പാക്കുകള്‍

ഒലിവ് ഓയില്‍
നേരിയ മൃദുവായ മുടി ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ കൂട്ടാളിയാണ് ഒലിവ് ഓയില്‍. ഇത് നിങ്ങളുടെ മുടിക്ക് ഈര്‍പ്പവും പോഷകങ്ങളും നല്കുന്നു. 1/4 കപ്പ് ഒലിവ് ഓയില്‍, 1/2 കപ്പ് റെഗുലര്‍ കണ്ടീഷനര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഇതിനായി വേണ്ടത്. ഒരു പാത്രത്തില്‍ രണ്ട് ചേരുവകളും നന്നായി മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുടിക്ക് പുരട്ടി കുറഞ്ഞത് 15 മിനിട്ട് ഉണങ്ങാന്‍ വിടുക. ശേഷം കഴുകിക്കളയുക.

അവോക്കാഡോ, വാഴപ്പഴം
വാഴപ്പഴം, മുട്ട, തേന്‍, ഒലിവ് ഓയില്‍, അവോക്കാഡോ എന്നിവയാണ് ഈ കണ്ടീഷണര്‍ തയാറാക്കാനായി നിങ്ങള്‍ക്ക് ആവശ്യം. ഒരു അവോക്കാഡോ എടുത്ത് തൊലി കളഞ്ഞ് പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം 2 ടീസ്പൂണ്‍ ഒലിവ് ഓയില്‍, അരകഷ്ണം വാഴപ്പഴം എന്നിവ ചേര്‍ക്കുക. ഈ മിശ്രിതവും ഒരു ബ്ലെന്‍ഡറില്‍ മുട്ടയോടൊപ്പം ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുടിയില്‍ പ്രയോഗിച്ച് 10 മിനിട്ട് വിടുക. ശേഷം വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകുക. നിങ്ങളുടെ മുടി മൃദുവും തിളക്കമുള്ളതുമായി മാറുന്നത് നിങ്ങള്‍ക്ക് കാണാനാവും.
Most
read:ഡാര്‍ക്
സര്‍ക്കിള്‍
നീക്കി
ചര്‍മ്മം
വെളുക്കാന്‍
ഉരുളക്കിഴങ്ങ്
ഫെയ്സ്
മാസ്ക്

വെളിച്ചെണ്ണ, തേന്‍
മറ്റേതൊരു എണ്ണയെക്കാളും അധികമായി വെളിച്ചെണ്ണ നിങ്ങളുടെ മുടിവേരുകളില്‍ ആഴത്തില്‍ തുളച്ചുകയറുന്നു. വെളിച്ചെണ്ണയില്‍ അവശ്യ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുന്നു. തേന്‍ ഒരു എമോലിയന്റാണ്, കൂടാതെ ഹെയര്‍ കണ്ടീഷനിംഗ് ഗുണങ്ങളുമുണ്ട്. ഇത് മുടിയെ മൃദുവും തിളക്കമുള്ളതുമാക്കുന്നു.

ഉപയോഗിക്കുന്ന വിധം
1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍ സ്പൂണ്‍ തൈര് (ഓപ്ഷണല്‍), 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഷാംപൂ ചെയ്ത് വൃത്തിയാക്കിയ മുടിയില്‍ ഈ കണ്ടീഷര്‍ പ്രയോഗിക്കുക. ഏകദേശം 10-15 മിനുട്ട് വിട്ട ശേഷം വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ 3 തവണ ഇത് ചെയ്യാവുന്നതാണ്.
Most
read:ചര്‍മ്മത്തിന്റെ
നിറം
ലഘൂകരിക്കാന്‍
സഹായിക്കും
ജ്യൂസുകള്‍

തേങ്ങാപ്പാല്‍
പോഷക കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് തേങ്ങാപ്പാല്‍ . ഈ പോഷകങ്ങള്‍ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും ആരോഗ്യകരവും ശക്തമാക്കുകയും ചെയ്യുന്നു. 4 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍, 2 ടേബിള്‍സ്പൂണ്‍ തേന്‍, 1 വിറ്റാമിന്‍ ഇ കാപ്സ്യൂള്‍, 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍, 1 ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പ്രയോഗിച്ച് ഏകദേശം 15 മിനിറ്റ് വിടുക. ശേഷം തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യാവുന്നതാണ്.

തേങ്ങാപ്പാലും ബദാം ഓയിലും
ബദാം ഓയില്‍ ഒരു എമോലിയന്റാണ്. ഇത് നിങ്ങളുടെ മുടി മൃദുവും തിളക്കമുള്ളതുമാക്കുന്നു. 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ പാല്, 1 ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍, 1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ഒരു പാത്രത്തിലെടുത്ത് യോജിപ്പിക്കുക. മുടി നന്നായി കഴുകി ഈ മിശ്രിതം നനഞ്ഞ മുടിയില്‍ പുരട്ടുക. തല ഒരു തുണികൊണ്ടു മൂടി 15 മിനിറ്റിനു ശേഷം തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളത്തില്‍ കണ്ടീഷനര്‍ കഴുകിക്കളയുക. ആഴ്ചയില്‍ 3 തവണ ഇത് ചെയ്യാവുന്നതാണ്.
Most
read:താരനെ
പൂര്‍ണമായും
തുരത്താന്‍
നാരങ്ങയും
പിന്നെ
ഈ
കൂട്ടുകളും

തേന്‍
4 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 1/2 കപ്പ് തേന്‍ എന്നിവ ഒരു ചെറിയ പാത്രത്തില്‍ എടുത്ത് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടുക. 30 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ ഇങ്ങനെയിരിക്കട്ടെ. അതിനുശേഷം നിങ്ങളുടെ തലമുടി ഷാംപൂ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം കഴുകുക.