For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാല നര തടയാം; മുടി കറുപ്പിക്കാം; ഈ ഭക്ഷണങ്ങളാണ് പരിഹാരം

|

മുടിയുടെ കാര്യത്തില്‍ എല്ലാവരും ബോധവാന്‍മാരാണ്. അതിനാലാണ് അകാലനരയെ പലരും ഭയക്കുന്നതും. ഒരു നിശ്ചിത പ്രായത്തിന് ശേഷം മുടി നരക്കുന്നത് അനിവാര്യമാണ്. എന്നാല്‍, അത് സമയത്തിന് മുമ്പായി സംഭവിക്കുമ്പോള്‍ മാനസികമായി ചില അസ്വസ്ഥതകള്‍ പലരും നേരിടേണ്ടിവരുന്നു. ഇത് തടയാന്‍ വിപണിയില്‍ ലഭ്യമായ പല ഉല്‍പ്പന്നങ്ങളും പലരും പരീക്ഷിക്കുന്നു. എന്നാല്‍, ഇതിനെല്ലാം മുമ്പായി നിങ്ങളുടെ ചില ശീലങ്ങള്‍ നിങ്ങള്‍ മാറ്റേണ്ടതുണ്ട്. ഏറ്റവും നല്ലത് അകാലനര ഒഴിവാക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ്.

Most read: മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌Most read: മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌

പുകവലി ഉപേക്ഷിക്കുക എന്നതാണ് അകാലനര തടയാനുള്ള പ്രധാന വഴി. ഇത് നിങ്ങളുടെ മുടിയുടെ നിറം മാറ്റുന്നതിന് കാരണമാവുകയും പ്രായമാകുന്നതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. രണ്ടാമതായി നിങ്ങള്‍ ചെയ്യേണ്ടത് നല്ല വിറ്റാമിനുകളും ധാതു സമ്പന്നവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക എന്നതാണ്. അകാല നര തടയാന്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും. ഈ ലേഖനത്തില്‍ അത്തരം ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം. ഇവയില്‍ ഏതെങ്കിലും ഭക്ഷണത്തോട് നിങ്ങള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ ഒരു പോഷകാഹാര വിദഗ്ദ്ധനോടോ ഡോക്ടറോടോ ബന്ധപ്പെടുക.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ആവശ്യമുള്ള ഒന്നാണ്. ഇലക്കറികളില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യവും തലയോട്ടിയിലെ ചര്‍മ്മവും മെച്ചപ്പെടുത്തും. ഈ പച്ചക്കറികളില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുന്നു. ചീര, കോളിഫ്‌ളവര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക.

കൂണ്‍

കൂണ്‍

നരച്ച മുടി വെളുപ്പിക്കുന്നതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നത് മികച്ചതാണെന്ന് പറയപ്പെടുന്നു. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ റെയ്ഷി കൂണ്‍ ചേര്‍ക്കുക.

Most read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലംMost read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലം

ബ്ലൂബെറി

ബ്ലൂബെറി

സിങ്ക്, അയോഡിന്‍, ചെമ്പ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ് (ബി 12) എന്നിവയ വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയതാണ് ബ്ലൂബെറി. മെലാനിന്‍ പിഗ്മെന്റ് ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതിന് ഈ പഴം വളരെ നല്ലതാണ്. നരച്ച കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.

നട്‌സ്

നട്‌സ്

പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും മികച്ചതാണ് നട്‌സ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യകരമായ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ നര മാറ്റാനുള്ള പോഷകങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. അവയിലെ എണ്ണ വളരെ സഹായകരമാണ്. എല്ലാ ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്നത് നിങ്ങളുടെ മുടിക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

Most read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവുംMost read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവും

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്തുകളില്‍ ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ഇ എന്നിവയുടെ സമൃദ്ധമായ പോഷകങ്ങളുണ്ട്. വിറ്റാമിന്‍ ബി 6 നരച്ച മുടി തടയുന്നതിന് വളരെ പ്രധാനമാണെന്ന് കരുതപ്പെടുന്നു. അതിനാല്‍ മുടിയുടെ നര തടയാന്‍ നിങ്ങള്‍ക്ക് സൂര്യകാന്തി വിത്തുകള്‍ കഴിക്കാവുന്നതാണ്.

സാല്‍മണ്‍, ട്യൂണ

സാല്‍മണ്‍, ട്യൂണ

പലര്‍ക്കും ഈ മത്സ്യങ്ങള്‍ ഇഷ്ടപ്പെടണമെന്നില്ല, എന്നാല്‍ അവ നമ്മുടെ ആരോഗ്യത്തിന് മികച്ചതാണെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. സാല്‍മണ്‍ മത്സ്യത്തില്‍ ഒമേഗ -3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും തിളക്കമാര്‍ന്ന മുടി നല്‍കുന്നതിനും മികച്ചതാണ്. ധാതുക്കള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്നിവയും ഇതിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണ ഈ മത്സ്യങ്ങള്‍ കഴിക്കുക. ട്യൂണയില്‍ ഒമേഗ -3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവയുടെ അളവ് കൂടുതലാണ്. ഇത് കഴിക്കുന്നതും നര തടയുന്നതിന് മികച്ചതാണ്.

Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്

ഓയ്‌സ്റ്റര്‍

ഓയ്‌സ്റ്റര്‍

വളരെ രുചികരമായതും ചെലവേറിയതുമായ ഒരു ആഹാരസാധനമാണിത്. എന്നാല്‍ ഇവയിലെ പോഷകമൂല്യവും വളരെ ഉയര്‍ന്നതാണ്. മുടിക്ക് പോഷണം നല്‍കുന്ന കാര്യത്തില്‍ അവ വളരെ സഹായകരമാണെന്ന് കണക്കാക്കപ്പെടുന്നു. മാത്രമല്ല, മുടിയില്‍ പുരട്ടാന്‍ എണ്ണയുടെ രൂപത്തില്‍ പോലും ഇത് ഉപയോഗിക്കാം. നിങ്ങള്‍ക്ക് സാധ്യമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ ഇത് കഴിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അലര്‍ജി പ്രശ്‌നം ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

English summary

Best Foods that Help Prevent Gray Hair in Malayalam

These food items may help you in preventing premature greying of hair. Take a look.
Story first published: Friday, July 30, 2021, 12:54 [IST]
X
Desktop Bottom Promotion