മുടിക്ക് ആരോഗ്യമുണ്ടോ, അറിയാം ഇങ്ങനെ

Posted By:
Subscribe to Boldsky

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള സംശയങ്ങളും പ്രശ്‌നങ്ങളും എല്ലാം നിങ്ങള്‍ക്കുണ്ടാവും. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് ആരോഗ്യത്തോടെയുള്ള മുടിക്കായി പലരും കഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇനി നിങ്ങളുടെ ഉള്ള മുടി ആരോഗ്യകരമാണോ എന്ന് നിങ്ങള്‍ക്ക് അറിയേണ്ടേ? നിങ്ങളുടെ തലമുടിയുടെ ആരോഗ്യം പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കാറുണ്ട്. കാരണം ആരോഗ്യമുള്ള തലമുടിയും ആരോഗ്യമില്ലാത്ത തലമുടിയും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയാത്തതു കൊണ്ട് തന്നെ. എന്നാല്‍ ഇനി അതൊരു വിഷയമേ ആക്കണ്ട. കാരണം ആരോഗ്യമുള്ള തലമുടി ചില ലക്ഷണങ്ങള്‍ കാണിയ്ക്കും ആരോഗ്യമില്ലാത്ത തലമുടി അതിന്റേതായ ലക്ഷണങ്ങളും. അമിതമായ മുടി കൊഴിച്ചില്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

വെളുപ്പ് നല്‍കാന്‍ സഹായിക്കും പോഷകങ്ങള്‍ ഇവ

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാവും. ചിലര്‍ക്ക് മുടി നല്ലതായിരിക്കില്ല. ചിലര്‍ക്കാകട്ടെ ഉള്ള മുടി എങ്ങനെ സംരക്ഷിക്കണം എന്നത് അറിയില്ല തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ മുടി ആരോഗ്യകരമാണോ അല്ലയോ എന്ന് നമുക്ക് ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. മുടിക്ക് തിളക്കവും കരുത്തും നല്‍കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

എന്തുകൊണ്ടും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് മുടിയുടെ ആരോഗ്യവും കൂടി കണക്കിലെടുത്ത് വേണം. നമ്മള്‍ തന്നെയാണ് പലപ്പോഴും മുടിയോട് പല വിധത്തിലുള്ള ദ്രോഹങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അതിനെല്ലാം വഴി കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുടിയുടെ ആരോഗ്യം എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. അതിനായി എന്തൊക്കെയാണ് മുടി ആരോഗ്യകരമാണ് എന്നറിയുന്നതിനുള്ള ലക്ഷണങ്ങള്‍ എന്ന് നോക്കാം.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ എല്ലാവര്‍ക്കും ഉണ്ടാകും. ദിവസം 50 മുതല്‍ 100 മുടി വരെ ഏതൊരാള്‍ക്കും കൊഴിയും. ഇത് ആരോഗ്യമുള്ള മുടിയുടെ ലക്ഷണമാണ്. ബലക്കുറവുള്ള മുടികളാണ് പലപ്പോഴും ഇത്തരത്തില്‍ കൊഴിഞ്ഞ് പോകുന്നത്. ഈ മുടി കൊഴിച്ചില്‍ കാര്യമായി എടുക്കേണ്ട ആവശ്യമില്ല.

 കെട്ടിവെച്ചാല്‍

കെട്ടിവെച്ചാല്‍

പലരുടേയും മുടി കെട്ടി വച്ചതിനു ശേഷം അഴിച്ച് കഴിഞ്ഞാല്‍ പലപ്പോഴും ആ ബാന്‍ഡില്‍ നിരവധി മുടികള്‍ കാണാം. എന്നാല്‍ മുടി കെട്ടി വച്ച ബാന്‍ഡില്‍ ഒന്നോ രണ്ടോ മുടിയിഴകള്‍ മാത്രമാണ് ഉള്ളതെങ്കില്‍ അത് പ്രശ്‌നമല്ല എന്നത് തന്നെ കാര്യം മാത്രമല്ല മുടി ആരോഗ്യകരവും ആയിരിക്കും.

മുടി പൊട്ടിപ്പോകാത്തത്

മുടി പൊട്ടിപ്പോകാത്തത്

ചിലരുടെ മുടി വെറുതെ ഒന്ന് തൊട്ടാല്‍ മതി പൊട്ടിപ്പോവും. ഇത് മുടിക്ക് ആരോഗ്യമില്ലാഞ്ഞിട്ടാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ മുടിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മുടിയുടെ ആരോഗ്യം നമുക്ക് മനസ്സിലാക്കാം. എന്നാല്‍ മുടി നന്നായി പിടിച്ചു വലിച്ചാലും പൊട്ടിപ്പോരുന്നില്ലെങ്കില്‍ മുടി ആരോഗ്യകരമാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

ചീപ്പില്‍ മുടി

ചീപ്പില്‍ മുടി

മുടി ചീകുമ്പോള്‍ ചീര്‍പ്പില്‍ മുടി കാണപ്പെടുന്നത് അത്ര വലിയ പ്രശ്‌നമല്ല. എന്നാല്‍ അമിതമായ മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ ചീര്‍പ്പിലും അതിന്റെ വ്യത്യാസം കാണാം. മാത്രമല്ല സാധാരണ കൊഴിയിന്നതിനേക്കാള്‍ കൂടുതല്‍ മുടി ചീര്‍പ്പിലുണ്ടാവും.

 ഈര്‍പ്പം

ഈര്‍പ്പം

മുടിയില്‍ എപ്പോഴും ഈര്‍പ്പം തങ്ങിനില്‍ക്കുന്നതും മുടി ആരോഗ്യകരമാണ് എന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ നനഞ്ഞ മുടി കെട്ടിവെക്കുമ്പോഴുള്ള ഈര്‍പ്പമല്ല അത്. അതല്ലാതെ തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ മുടിയില്‍ ഈര്‍പ്പം നിലനില്‍ക്കുന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് ആരോഗ്യമുള്ള മുടിയാണ് നിങ്ങളുടേത് എന്നതാണ് സൂചിപ്പിക്കുന്നത്.

മുടി വളര്‍ച്ച

മുടി വളര്‍ച്ച

മാസത്തില്‍ ഒന്നര സെന്റിമീറ്ററെങ്കിലും മുടി വളരും. ഇത് മുടിയുടെ വളര്‍ച്ച ആരോഗ്യകരമാണ് എന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു കാര്യം സംഭവിക്കുന്നില്ലെങ്കില്‍ മുടിക്ക് ആരോഗ്യം ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും മുടിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്കത് മനസ്സിലാക്കാവുന്നതാണ്.

 പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

മുടി കൊഴിച്ചിലിന് പരിഹാരമാണ് പലര്‍ക്കും അറിയേണ്ടത്. അതിനായി എന്തൊക്കെ ചെയ്യണം എന്നത് കൃത്യമായി അറിഞ്ഞിരുന്നാല്‍ അത് എല്ലാ വിധത്തിലും കേശസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.

കരിഞ്ചീരകം

കരിഞ്ചീരകം

കരിഞ്ചീരകം മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ഒന്നാണ്. കരിം ജീരകം വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ സ്ഥിരമായി തേക്കുന്നത് മുടി കൊഴിച്ചിലിനെ പിടിച്ച് കെട്ടിയ പോലെ നിര്‍ത്തുന്നു.

ഉള്ളി നീര്

ഉള്ളി നീര്

ഉള്ളി നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. മുടി കൊഴിച്ചിലിന് ഏറ്റവും ഫലപ്രദമയായ മാര്‍ഗ്ഗമാണ് ഉള്ളി നീര്. ഉള്ളിനീര് തലയോട്ടിയില്‍ പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടണം. അതിനു ശേഷം മാത്രമേ ഉള്ളി നീര പുരട്ടാന്‍ പാടുകയുള്ളൂ.

തേന്‍

തേന്‍

മുടിയില്‍ തേന്‍ തേച്ചാല്‍ മുടി നരക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഉള്ളി നീരിനോടൊപ്പം തേന്‍ ചേരുമ്പോള്‍ ഈ പ്രശ്‌നത്തെ ഭയക്കേണ്ടതില്ല. കാരണം ഉള്ളി നീരില്‍ തേനും ചേര്‍ത്ത് പുരട്ടുന്നത് കൂടുതല്‍ ഗുണം നല്‍കുന്നു. മാത്രമല്ല മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

നീലയമരി

നീലയമരി

ആയുര്‍വ്വേദ പ്രകാരം നീലയമരി തേച്ച് പിടിപ്പിക്കുന്നത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ്. നീലയമരിയുടെ നീരും ചെറുനാരങ്ങ നീരും മിക്‌സ് ചെയ്ത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുക. ഇത് മുടി കൊഴിച്ചിലിന് ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബിയര്‍

ബിയര്‍

മുടിയുടെ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ബിയര്‍. ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ബിയറും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി കൊഴിച്ചിലിനെ ഫലപ്രദമായി നിര്‍ത്തുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളെല്ലാം തന്നെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നവയാണ്.

English summary

ways to know your hair is healthy and strong

Here are some ways to know your hair is healthy and strong.
Story first published: Thursday, April 26, 2018, 18:30 [IST]