For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടി ഉള്ളിടത്ത് മാത്രം ഈ എണ്ണ തേക്കുക ഫലം

മുടി കൊഴിച്ചിലും കഷണ്ടിയും മാറ്റാന്‍ സഹായിക്കുന്ന ചില എണ്ണ മാര്‍ഗ്ഗങ്ങള്‍ നോക്കാം

|

കഷണ്ടി ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള മാനസികമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. പണ്ട് കാലത്ത് പ്രായമായവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് വന്നതെങ്കില്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് വരുന്നുണ്ട്. കഷണ്ടി പലരുടേയും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ആരോഗ്യത്തേയും നശിപ്പിക്കാന്‍ കാരണമാകുന്നു. ജോലിയില്‍ ശ്രദ്ധയില്ലാത്തതും തുടങ്ങി പല വിധത്തില്‍ കഷണ്ടി നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്.

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തെയെല്ലാം ഇല്ലാതാക്കുന്നതിനും കഷണ്ടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എണ്ണയിലൂടെ തന്നെ നമുക്ക് കഷണ്ടിയെന്ന പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. കഷണ്ടി പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം.

പ്രായം പത്ത് കുറക്കാന്‍ ആര്യവേപ്പ് ഇങ്ങനെപ്രായം പത്ത് കുറക്കാന്‍ ആര്യവേപ്പ് ഇങ്ങനെ

പലപ്പോഴും ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണരീതിയും പരിസരമലിനീകരണവും കാലാവസ്ഥാ മാറ്റവും എല്ലാം പലപ്പോഴും കഷണ്ടിയുടെ പ്രധാന കാരണങ്ങളില്‍ ചിലതാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവണക്കെണ്ണ

ആവണക്കെണ്ണ

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു മുതല്‍ക്കൂട്ടാണ് ആവണക്കെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മുടി വളരാന്‍ വളരെയധികം സഹായിക്കുന്നു ആവണക്കെണ്ണ. ആവണക്കെണ്ണ മുടി കൊഴിയുന്ന ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കഷണ്ടിയുള്ള ഭാഗത്ത് വീണ്ടും മുടി വളരുന്നതിനും സഹായിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നല്ല ആട്ടിയ വെളിച്ചെണ്ണ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. വെളിച്ചെണ്ണ എടുത്ത് ചൂടാക്കി ഇത് ചെറുചൂടോടെ മുടിയില്‍ തേച്ച് പിടിപ്പിക്കാം. മുടി കൊഴിയുന്ന ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

റോസ് മേരി ഓയില്‍

റോസ് മേരി ഓയില്‍

റോസ് മേരി ഓയില്‍ കൊണ്ട് ഇത്തരം പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. കഷണ്ടിയെന്ന പ്രശ്‌നത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം പോലും ഇല്ല എന്നതാണ് സത്യം. കഷണ്ടിയുള്ള ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

ഏത് ഭാഗത്താണോ കഷണ്ടി അവിടെ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചില്‍ തടയുന്നു. മാത്രമല്ല മുടിക്ക് കരുത്തും ആരോഗ്യവും നല്‍കാനും സഹായിക്കുന്നു. തലക്ക് തണുപ്പ് നല്‍കുന്ന കാര്യത്തിലും ഇത് സഹായിക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് കഷണ്ടിയെ പ്രതിരോധിച്ച് മുടി വളര്‍ച്ച വേഗത്തിലാക്കാം. മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ ചെറുതായി ചൂടാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി കൊഴിഞ്ഞ ഭാഗത്ത് വീണ്ടും മുളക്കുന്നതിന് സഹായിക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മാറ്റം കണ്ടെത്താവുന്നതാണ്.

തുളസിയെണ്ണ

തുളസിയെണ്ണ

തുളസിയെണ്ണ കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. തുളസിയെണ്ണ ഇത്തരത്തില്‍ ശിരോ ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് അത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാവുന്നതാണ്.

ചെമ്പരത്തിയെണ്ണ

ചെമ്പരത്തിയെണ്ണ

ചെമ്പരത്തി പൂവിട്ട് എണ്ണ കാച്ചി തേക്കുന്നതും ഇത്തരത്തില്‍ കഷണ്ടിയെ പ്രതിരോധിക്കുന്ന ഒന്നാണ്. ചെമ്പരത്തി പൂവിട്ട് വെളിച്ചെണ്ണയില്‍ കാച്ചി ഇത് മുടി കൊഴിഞ്ഞ് പോയ ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് കഷണ്ടിയെ പ്രതിരോധിക്കുന്നു. മാത്രമല്ല തലയോട്ടിയിലെ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്നു.

നെല്ലിക്കയെണ്ണ

നെല്ലിക്കയെണ്ണ

ഉണക്കനെല്ലിക്കയിട്ട് എണ്ണ കാച്ചി തേക്കുന്നതാണ് മറ്റൊന്ന്. ഇത് എല്ലാ വിധത്തിലും മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. കൊഴിഞ്ഞ് പോയ മുടി അതേ പോലെ തന്ന കിളിര്‍ത്ത് വരാന്‍ ഇത് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ടെന്‍ഷനും അടിക്കേണ്ട ആവശ്യമില്ല. വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.

കറ്റാര്‍വാഴ എണ്ണ

കറ്റാര്‍വാഴ എണ്ണ

കറ്റാര്‍വാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ എണ്ണയില്‍ കാച്ചി തേക്കുന്നത് ഒരു മുടിയിഴ പോലും കൊഴിയാതെ സഹായിക്കുന്നു. പുരുഷന്‍മാരുടെ കഷണ്ടിയെ എത്രയും പെട്ടെന്ന് മാറ്റുന്ന ഒന്നാണ് കറ്റാര്‍ വാഴ എണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബ്രഹ്മി

ബ്രഹ്മി

മുടി വളരാനും മുടിയുടെ ആരോഗ്യത്തിനും രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ബ്രഹ്മി. ഇത് കൊണ്ട് കേശസംരക്ഷണം വളരെയധികം സാധ്യമാവുന്നു. മാത്രമല്ല കഷണ്ടിയുള്ളവര്‍ക്ക് അതേ സ്ഥലത്ത് തന്നെ എണ്ണ തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

English summary

Treat spot baldness with these essential oils

Here are some of the best essential oils which will help you to fight spot baldness, read on.
Story first published: Wednesday, February 14, 2018, 11:12 [IST]
X
Desktop Bottom Promotion