For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3 ദിവസത്തില്‍ നര മാറ്റും കാപ്പിപ്പൊടി വിദ്യ

|

നരച്ച മുടി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയസാകുമ്പോള്‍ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ അകാലനര പലര്‍ക്കും ഇപ്പോഴത്തെ കാലത്തു പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്.

മുടിയുടെ നര മാറാന്‍ ഡൈ ഉപയോഗിയ്ക്കുന്നവരാണ് ഏറ്റവും കൂടുതല്‍. നര മാറ്റുകയല്ല, ഡൈ വഴി നര മറയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിലെ രാസപദാര്‍ത്ഥങ്ങള്‍ മുടി കൊഴിയുന്നതടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

മുടിയിലെ നര മറയ്ക്കാന്‍ ചെയ്യുന്ന ഒന്നാണ് സാധാരണ ഗതിയില്‍ ഹെന്ന. എന്നാല്‍ ഹെന്ന ചെയ്യുമ്പോള്‍ മുടി വല്ലാതെ വരണ്ടുപോകുന്നുവെന്നതാണ് ഒരു പ്രശ്‌നം. ഇതിനുളള പരിഹാരമാണ് കാപ്പിപ്പൊടിയുപയോഗിച്ചു മുടിയ്ക്കായി ഹെയര്‍ പായ്ക്കു തയ്യാറാക്കുന്നത്. ഇത് മുടിയുടെ ഈര്‍പ്പം നില നിര്‍ത്തിക്കൊണ്ടുതന്നെ മുടി കറുക്കാനും മുടി വളരാനും സഹായിക്കും.

മുടിയുടെ നര മറയ്ക്കാന്‍, മുടി സ്വാഭാവികമായി ഡൈ ചെയ്യാന്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് കാപ്പിപ്പൊടി. ഇത് എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടി ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയാല്‍ മുടിയുടെ നര മാറ്റാന്‍ സാധിയ്ക്കും. കാപ്പിപ്പൊടിയും വെള്ളവും മാത്രമേ ഇതിനായി വേണ്ടൂവെന്നതാണ് പ്രധാനപ്പെട്ടകാര്യം

 ഓര്‍ഗാനിക് പൗഡര്‍

ഓര്‍ഗാനിക് പൗഡര്‍

കാപ്പിപ്പൊടി നല്ല ഓര്‍ഗാനിക് പൗഡര്‍ നോക്കി വേണം, വാങ്ങാന്‍. ഇതാണ് പ്രയോജനം നല്‍കുക. അല്ലെങ്കില്‍ രാസവസ്തുക്കള്‍ മുടിയെ ബാധിയ്ക്കും.

മുടിയുടെ നീളത്തിനും കനത്തിനും

മുടിയുടെ നീളത്തിനും കനത്തിനും

മുടിയുടെ നീളത്തിനും കനത്തിനും എവിടെയാണ് നര മാറ്റേണ്ടത് എന്നതിനും അനുസരിച്ചു വേണം, കാപ്പിപ്പൊടിയെടുക്കാന്‍. നല്ല മാസ്‌കായി തേയ്ക്കാന്‍ പാകത്തിന് എടുക്കണം

കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടി വെള്ളത്തിലിട്ടു നല്ലപോലെ തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ ഇത് കുറുകുന്നതു വരെ തിളപ്പിയ്ക്കണം. ഇത് തലയില്‍ പുരട്ടാന്‍ പാകത്തിന്, അതായത് ഹെന്നയുടെ പാകത്തിനാകുന്നതുവരെ തിളപ്പിച്ചു കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക.

ചൂടാറിക്കഴിയുമ്പോള്‍

ചൂടാറിക്കഴിയുമ്പോള്‍

ഇത് ചൂടാറിക്കഴിയുമ്പോള്‍ വേണം ഉപയോഗിയ്ക്കാന്‍. മുടി ഇതിനു മുന്‍പായി ചെറുപയര്‍ പൊടിയോ താളിയോ അതുമല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ചു കഴുകുക.

മിശ്രിതം

മിശ്രിതം

പിന്നീട് തല തുവര്‍ത്തി നനവോടെ ഈ മിശ്രിതം തേച്ചു പിടിപ്പിയ്ക്കാം. ഇതു നരയുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ചും കവര്‍ ചെയ്തു വയ്ക്കുക. ഇതിനു മുകളില്‍ ഷവര്‍ ക്യാപ് ഇടുകയുമാകാം.

കഴുകിക്കളയാം

കഴുകിക്കളയാം

ഇത് 30 മിനിറ്റു മുതല്‍ 1 മണിക്കൂര്‍ വരെ തലയില്‍ വച്ചിരിയ്ക്കാം. ഇതിനു ശേഷം കഴുകിക്കളയാം. ഷാംപൂ വീണ്ടും ഉപയോഗിയ്ക്കരുത്.

3 ദിവസത്തില്‍

3 ദിവസത്തില്‍

ഈ മിശ്രിതം അടുപ്പിച്ചു മൂന്നു ദിവസം ഉപയോഗിച്ചാല്‍ തന്നെ നരച്ച മുടി കറുക്കും. അതായത് മൂന്നു ദിവസം കൊണ്ടുതന്നെ ഡൈയുടെ ഗുണം ലഭിയ്ക്കും.

മുടിയുടെ വേരുകള്‍ക്കു ബലം നല്‍കുന്ന

മുടിയുടെ വേരുകള്‍ക്കു ബലം നല്‍കുന്ന

മുടിയുടെ വേരുകള്‍ക്കു ബലം നല്‍കുന്ന ഒന്നുകൂടിയാണ് കാപ്പിപ്പൊടി. ഇത് മുടിവളര്‍ച്ചയ്ക്കും സഹായിക്കും. മുടിയ്ക്കു കരുത്തു നല്‍കും.

മുടിയ്ക്കു തിളക്കം

മുടിയ്ക്കു തിളക്കം

മുടിയ്ക്കു തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്. ഇതിന് ഇതില്‍ അല്‍പം തൈരു ചേര്‍ത്തു പുരട്ടുന്നത് നല്ലതാണ്.

English summary

How To Use Coffee Powder To Reverse Grey Hair

How To Use Coffee Powder To Reverse Grey Hair
Story first published: Tuesday, April 3, 2018, 14:27 [IST]
X
Desktop Bottom Promotion