For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലമുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ മുടിവളരുമോ?

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏത് രീതിയും നിങ്ങള്‍ക്ക് എണ്ണ ഉപയോഗിക്കാവുന്നതാണ്

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ഇതെല്ലാം പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തേയും വളര്‍ച്ചയേയും ബാധിക്കുന്നുമുണ്ട്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ മുടിയുടെ കാര്യം വിട്ടു പോവരുത്. കാരണം ഇത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മുടി വളരുന്നതിനും മുടിക്ക് ആരോഗ്യം നല്‍കുന്നതിനും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ചെയ്യുന്നുണ്ട്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതിലൂടെ എത്രത്തോളം ഫലപ്രാപ്തിയുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഈ മാര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതും.

തലമുടിയില്‍ എണ്ണ പുരട്ടുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നാണ് കാലങ്ങളായി നമ്മുടെ വിശ്വാസം. മുടിയില്‍ എണ്ണ പുരട്ടാതെ പാറിപ്പറത്തി നടക്കുന്നവരാണ് ഇന്നത്തെ തലമുറ. എണ്ണ പുരട്ടിയില്ലെങ്കില്‍ മുടി പോകുമെന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഈ പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ? ശരിയ്ക്കും മുടിയില്‍ എണ്ണ പുരട്ടിയില്ലെങ്കില്‍ മുടി പ്രശ്‌നമാകുമോ? മുടിയില്‍ എണ്ണ പുരട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

സ്വാഭാവികനിറം വര്‍ദ്ധിപ്പിക്കും അടുക്കളസൂത്രങ്ങള്‍സ്വാഭാവികനിറം വര്‍ദ്ധിപ്പിക്കും അടുക്കളസൂത്രങ്ങള്‍

മുടിയില്‍ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് എണ്ണമയം. അതുകൊണ്ട് തന്നെ മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ അത് നല്‍കുന്നുണ്ട്. പലപ്പോഴും എണ്ണമയത്തിന്റെ അഭാവം മുടിക്ക് കേടു തന്നെയാണ്. എന്നാല്‍ അമിത എണ്ണമയം മുടിയുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടും എണ്ണ പുരട്ടുന്നത് നല്ലതാണ്. എന്നാല്‍ എണ്ണ പുരട്ടുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം എന്നതാണ് സത്യം. എണ്ണ പുരട്ടുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളരുന്നതിന് വേണ്ടിയാണ് നമ്മള്‍ മുടിയില്‍ എണ്ണ പുരട്ടുന്നത്. എന്നാല്‍ പലപ്പോഴും മുടി വളരാന്‍ വേണ്ടി പുരട്ടുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് വേണം പുരട്ടാന്‍. കാരണം നല്ലതു പോലെ പുരട്ടിയാല്‍ മാത്രമേ അത് മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുകയുള്ളൂ. മാത്രമല്ല മുടി വളര്‍ച്ച തന്നെയാണ് പ്രധാന കാര്യം. മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍ ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ മുടി വളര്‍ച്ചയ്ക്ക് സാധ്യതയേറുന്നു. അതുകൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്ത് വേണം എണ്ണ പുരട്ടാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

അകാല നര

അകാല നര

മുടിയില്‍ എണ്ണ പുരട്ടി സംരക്ഷിക്കുന്നതിന് അകാലനരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല ചെറുപ്പക്കാരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അകാലനര. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എണ്ണ തേക്കുന്നത്. സ്ഥിരമായി എണ്ണതേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അകാല നരയെ പ്രതിരോധിയ്ക്കുന്നതിനും എണ്ണ തേയ്ക്കുന്നത് സഹായിക്കും. പ്രത്യേകിച്ച് ശുദ്ധമായ വെളിച്ചെണ്ണ. അകാല നര കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഇനി ദിവസവും എണ്ണ തേയ്ക്കുന്നത് ശീലമാക്കുക.

മുടിവൃത്തിയാക്കാം

മുടിവൃത്തിയാക്കാം

മുടിയില്‍ എപ്പോഴും അഴുക്കും മാലിന്യവും ഉണ്ടെങ്കില്‍ അത് മുടി വളര്‍ച്ചയെ വളരെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എണ്ണ തേക്കുന്നത്. തലയില്‍ അമിതമായി എണ്ണ തേക്കുന്നത് എന്തുകൊണ്ടും മുടി വൃത്തിയാക്കുന്നതിനും അഴുക്കും പൊടിയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുഖവും കൈയ്യും വൃത്തിയാക്കുന്നതു പോലെ മുടിയും വൃത്തിയാക്കാം. എന്നാല്‍ മുടിയില്‍ എണ്ണ പുരട്ടുന്നത് പലപ്പോഴും മുടിയെ വൃത്തിയാക്കാന്‍ സഹായിക്കുന്നു.

മുടിയുടെ വരള്‍ച്ച

മുടിയുടെ വരള്‍ച്ച

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് മുടിയുടെ വരള്‍ച്ച. എന്നാല്‍ മുടിയെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കാന്‍ എണ്ണ തേക്കുന്നത് നല്ലതാണ്. മുടിയുടെ വരള്‍ച്ചയാണ് മറ്റൊരു പ്രശ്‌നം. മുടിയ്ക്ക തണുപ്പും മൃദുത്വവും നല്‍കാന്‍ എണ്ണ പുരട്ടുന്നത് സഹായിക്കുന്നു. മുടി ഡ്രൈ ആവുന്നതിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എണ്ണ പുരട്ടുന്നത്. ഇത് മുടി എപ്പോഴും മോയ്‌സ്ചുറൈസര്‍ ആയി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.

അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

പലരുടേയും കേശസംരക്ഷണത്തിലെ പ്രധാന പ്രശ്‌നമാണ് മുടിയുടെ അറ്റം പിളരുന്നത്. ഏറ്റവും കൂടുതല്‍ മുടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടിയുടെ അറ്റം പിളരുന്നത്. പലപ്പോഴും മുടിയുടെ ആരോഗ്യം നശിക്കുന്നതിന് ഇത് കാരണമാകുന്നു. മാത്രമല്ല മുടിയുടെ വളര്‍ച്ച ഇല്ലാതാവുന്നതിനും മുടിക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനും ഇത് കാരണമാകുന്നു. ഇതിനെ ഇല്ലാതാക്കാന്‍ ദിവസവും മുടിയില്‍ എണ്ണ തേയ്ക്കാം. എണ്ണ മുടിയുടെ തുമ്പിനെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു. വളരുന്നതിനും സഹായിക്കുന്നു.

താരനെ പ്രതിരോധിയ്ക്കുന്നു

താരനെ പ്രതിരോധിയ്ക്കുന്നു

താരന്‍ തലവേദന ഉണ്ടാക്കുന്ന ഒരു കേശസംരക്ഷണ പ്രശ്‌നമാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ വെളിച്ചെണ്ണ ധാരാളമാണ്. കാരണം മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്ന കാര്യത്തില്‍ വെളിച്ചെണ്ണയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു മാര്‍ഗ്ഗമില്ല എന്ന് തന്നെ പറയാം. ഇത് പെട്ടെന്ന് തന്നെ മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. അതിലുപരി താരനെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതിനായി വെളിച്ചെണ്ണയില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേയ്ക്കുന്നത് താരനെ ഇല്ലാതാക്കുന്നു. പിന്നീടൊരിക്കലും വരാത്ത രീതിയില്‍ താരനെ എന്നന്നേക്കുമായി അകറ്റുന്നു.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിരോധം തീര്‍ക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. എണ്ണ മുടിയില്‍ തേക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതില്‍ നിന്ന് കരകയറ്റുന്നു. മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ദിവസവും വെളിച്ചെണ്ണ തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

English summary

how to use coconut oil for hair

Use coconut oil as a natural way to help your hair grow longer and thicker.
X
Desktop Bottom Promotion