For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര വലിയ മുടി കൊഴിച്ചിലും മാറ്റും ഒരാഴ്ച കൊണ്ട്‌

മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു മുടി കൊഴിച്ചില്‍

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കേശസംരക്ഷണം. മുടി കൊഴിച്ചില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. മുടി സംരക്ഷണം ഇന്നത്തെ കാലത്ത് വളരെ വലിയ ഒരു വെല്ലുവിളി തന്നെയാണ്. ഇത് പലപ്പോഴും പല തരത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ആത്മവിശ്വാസം പോലും ഇല്ലാതാക്കാന്‍ പലപ്പോഴും മുടി കൊഴിച്ചില്‍ കാരണമാകുന്നു. ഇന്ന് വിപണിയില്‍ മാറി മാറി വരുന്ന എണ്ണകള്‍ ഉപയോഗിച്ച് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം പലപ്പോഴും പല വിധത്തില്‍ ഉള്ള മുടി കൂടി കൊഴിഞ്ഞ് പോവാനാണ് കാരണമാകുന്നത്.

മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇത് മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് മുടി കൊഴിച്ചില്‍ ഉണ്ടാവാം. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ മാര്‍ക്കറ്റിലെ മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍ അത് പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ ഏത് കഠിനമായ മുടി കൊഴിച്ചിലിനുള്ള പരിഹാരവും നമുക്ക് ചുറ്റും തന്നെയുണ്ട്. ഇത് പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

പ്രായം പത്ത് കുറക്കാന്‍ ആര്യവേപ്പ് ഇങ്ങനെപ്രായം പത്ത് കുറക്കാന്‍ ആര്യവേപ്പ് ഇങ്ങനെ

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇതിലൂടെ ഉണ്ടാവുന്നത്. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതൊരിക്കലും മുടിയുടെ ആരോഗ്യത്തിന് വില്ലനാവില്ല. മാത്രമല്ല ഏത് പ്രതിസന്ധിക്കും പരിഹാരം കാണുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ മാറ്റാന്‍ ഹെര്‍ബല്‍ ഷാമ്പൂ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

നെല്ലിക്കയും നാരങ്ങ നീരും

നെല്ലിക്കയും നാരങ്ങ നീരും

നെല്ലിക്കയും നാരങ്ങ നീരും ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. നെല്ലിക്ക നല്ലതു പോലെ ഇടിച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യവും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

നെല്ലിക്ക മാത്രം

നെല്ലിക്ക മാത്രം

മുടി കൊഴിച്ചില്‍ വെറും ദിവസങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ നെല്ലിക്ക മാത്രവും ഉപയോഗിക്കാം. നെല്ലിക്ക ചതച്ച് അരച്ചെടുത്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്യണം. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും മസ്സാജ് ചെയ്യേണ്ടതാണ്. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വിറ്റാമിന്‍ സി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം.

 ഹെര്‍ബല്‍ ഷാമ്പൂ

ഹെര്‍ബല്‍ ഷാമ്പൂ

വീട്ടില്‍ തന്നെ നമുക്ക് ഹെര്‍ബല്‍ ഷാമ്പൂ തയ്യാറാക്കാം മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍. അതിനായി ചെറുനാരങ്ങ, ഉലുവ, ചെറുപയര്‍ എന്നിവ നല്ലതു പോലെ പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കണം. ചെറു നാരങ്ങ നീര് അല്‍പം മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ ഇത് നെഗറ്റീവ് ഫലം നല്‍കുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ് കൊണ്ടും മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാം. ആര്യവേപ്പിന്റെ ഇല ചതച്ച് ഇതില്‍ ഒന്നര ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഇത് കൊണ്ട് മുടി കഴുകുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല അകാല നരയെന്ന പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ ഷാമ്പൂ

കറ്റാര്‍ വാഴ ഷാമ്പൂ

കറ്റാര്‍ വാഴ കൊണ്ട് മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. കറ്റാര്‍ വാഴയില്‍ നിന്ന് നീരെടുത്ത് ഇതില്‍ അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതോടൊപ്പം മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ വേരോടെ ഇല്ലാതാക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് എല്ലാ വിധത്തിലും സൗന്ദര്യം നല്‍കുകയും കേശ സംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുടി കൊഴിച്ചില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എങ്കില്‍ മാത്രമേ മുടി കൊഴിച്ചിലകറ്റാന്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഫലപ്രദമാവുകയുള്ളൂ. മുടി കൊഴിച്ചിലകറ്റാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം തന്നെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

തല വൃത്തിയായി സൂക്ഷിക്കുക

തല വൃത്തിയായി സൂക്ഷിക്കുക

തലയും മുടിയും തലയോട്ടിയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ദിവസവും മുടി കഴുകുന്നത് നല്ലതല്ല. എങ്കിലും അഴുക്കും പൊടിയും ഉണ്ടെങ്കില്‍ മുടി കഴുകുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. അഴുക്കും പൊടിയും ആണ് പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം.

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

മുടി കഴുകുന്നതിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എത്രയൊക്കെ വീര്യം കുറഞ്ഞതാണെങ്കില്‍ പോലും പലപ്പോഴും ഷാമ്പൂവും മറ്റും ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പയറു പൊടി, ചെമ്പരത്തി താളി എന്നിവയെല്ലാം ഉപയോഗിക്കാന്‍ ശ്രമിക്കുക.

താരനെ ഇല്ലാതാക്കുക

താരനെ ഇല്ലാതാക്കുക

താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിനും പേനിനെ ഇല്ലാതാക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുക. ഇതെല്ലാം പരിഹരിച്ചാല്‍ തന്നെ മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.

പാരമ്പര്യം

പാരമ്പര്യം

ചിലരില്‍ പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ അതിന് യാതൊരു തരത്തിലും പരിഹാരം കാണാന്‍ സാധിക്കില്ല. കാരണം പാരമ്പര്യമായി മുടി വളര്‍ച്ച ഇല്ലാത്തതിന് പരിഹാരം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തെ പരിപൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ല.

English summary

how to reduce hair fall and increase hair growth

How to stop hair fall and gain new hair to get thick. Here are some natural and simple home remedies to treat hair fall, read on.
Story first published: Tuesday, February 13, 2018, 13:11 [IST]
X
Desktop Bottom Promotion