For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടോളം മുടി, നാട്ടുമ്പുറത്തെ ഒറ്റമൂലി

മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി തലമുറകള്‍ കൈമാറി വരുന്ന പല വൈദ്യങ്ങളുമുണ്ട്.

|

ആരോഗ്യവും അഴകുമുള്ള മുടി ഏതു പെണ്ണിന്റേയും സ്വപ്‌നമാണ്. പെണ്ണിന്റേതു മാത്രമല്ല, ആണുങ്ങള്‍ക്കും.

Fat Burn Drinks To Reduce Weight Soon | Lemon, Ginger & Chia Seeds | Boldsky Malayalam

മുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇതില്‍ പാരമ്പര്യം മുതല്‍ മുടിസംരക്ഷണവും അന്തരീക്ഷമലിനീകരണവും വരെ ഉള്‍പ്പെടുന്നു. പാരമ്പര്യം നല്ല മുടിയുണ്ടാകുന്നതില്‍ പ്രധാനമാണ്. നല്ല മുടിയെങ്കില്‍ ഒരു പരിധി വരെ വരുംതലമുറയ്ക്കും ഇതു പ്രതീക്ഷിയ്ക്കാം.

ഇതല്ലാതെയും നല്ല ഭക്ഷണം,മുടിസംരക്ഷണം തുടങ്ങിയ ധാരാളം ഘടകങ്ങള്‍ മുടി വളരുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. കൂടാതെ സ്‌ട്രെസ് പോലുള്ള ചിലതും.

മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. മുടി കൊഴിച്ചില്‍, അകാലനര, മുടി വരളുന്നത്, കട്ടിയില്ലാത്ത മുടി എന്നിങ്ങനെ പോകുന്നു, ഇത്. ഇതിനുള്ള പ്രതിവിധികള്‍ക്കു നാടന്‍ വഴികള്‍ തന്നെ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. കാരണം കെമിക്കലടങ്ങിയ കൃത്രിമ വഴികള്‍ പലതും മുടിയ്ക്കു തന്നെ ദോഷമാകും.

മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി തലമുറകള്‍ കൈമാറി വരുന്ന പല വൈദ്യങ്ങളുമുണ്ട്. നാടന്‍ വൈദ്യങ്ങള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

തുളസിയില

തുളസിയില

തുളസിയില എടുത്ത് ഇതിന്റെ നാലിരട്ടി എണ്ണയില്‍ ഇത് കാച്ചിവച്ച മുടിയില്‍ പുരട്ടാം. ഇത് മുടി വളരാനും മുടികൊഴിച്ചില്‍ നിര്‍ത്താനും സഹായിക്കും.

അഞ്ചിതള്‍ ചെമ്പരത്തിയുടെ പൂവ്

അഞ്ചിതള്‍ ചെമ്പരത്തിയുടെ പൂവ്

അഞ്ചിതള്‍ ചെമ്പരത്തിയുടെ പൂവ് ഇതിന്റെ നാലിരട്ടി എണ്ണയില്‍ കാച്ചി എടുക്കാം. ഇത് മുടി വളരാന്‍ നല്ലതാണ്.

ഉലുവ

ഉലുവ

ഉലുവ കുതിര്‍ത്തരച്ച് ഇതില്‍ നാരങ്ങാനീരു കലര്‍ത്തി തലയില്‍ പുരട്ടുക. ഇത് താരന്‍ മാറാന്‍ ഏറെ നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

ഇരുമ്പു ചീനച്ചട്ടിയില്‍ 50 ഗ്രാം ഉണക്കനെല്ലിക്ക വേവിച്ച് കുഴമ്പു രൂപത്തില്‍ അരച്ച് വയ്ക്കുക. പിറ്റേന്ന് ഇത് തലയില്‍ പൊതിഞ്ഞുവച്ച് 1 മണിക്കൂര്‍ ശേഷം കഴുകാം. ഇത് മുടികൊഴിച്ചില്‍ തടയാനും മുടി കറുക്കാനും നല്ലതാണ്.

മൈലാഞ്ചിപ്പൊടിയില്‍ തേങ്ങാവെള്ളം

മൈലാഞ്ചിപ്പൊടിയില്‍ തേങ്ങാവെള്ളം

മൈലാഞ്ചിപ്പൊടിയില്‍ തേങ്ങാവെള്ളം കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടിയ്ക്കു കറുപ്പു നല്‍കാന്‍ നല്ലതാണ്.

കറ്റാര്‍വാഴയും കറിവേപ്പിലയും

കറ്റാര്‍വാഴയും കറിവേപ്പിലയും

കറ്റാര്‍വാഴയും കറിവേപ്പിലയും അരച്ച് അല്‍പം വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് മുടി വളരാനും മുടിയ്ക്കു കറുപ്പിനും മാര്‍ദവത്തിനും നല്ലതാണ്.

നെല്ലിക്ക തൈരില്‍

നെല്ലിക്ക തൈരില്‍

നെല്ലിക്ക തൈരില്‍ കുതിര്‍ത്തു വയ്ക്കുക. ഇത് പിറ്റേന്ന് അരച്ച് തലയില്‍ പുരട്ടാം. താരനും മുടികൊഴിച്ചിലിനും നരയ്ക്കുമുള്ള നല്ലൊരു മരുന്നാണിത്.

കയ്യോന്നിയില

കയ്യോന്നിയില

കയ്യോന്നിയില ഇടിച്ചുപിഴിഞ്ഞ് നീരെടുക്കുക. ഇത് നാലിരട്ടി വെളിച്ചെണ്ണയില്‍ ചേര്‍ത്തു കാച്ചാം. ഇതു പുരട്ടുന്നത് മുടികൊഴിച്ചില്‍ മാറാനും മുടി വളരാനും നല്ലതാണ്.

ബദാം

ബദാം

ബദാം കുതിര്‍ത്ത് അരയ്ക്കുക. ഇത് എണ്ണയില്‍ കാച്ചി മുടിയില്‍ പുരട്ടുന്നത് മുടികൊഴിച്ചിലില്‍ നിന്നും സംരക്ഷണം നല്‍കും.

എള്ള്

എള്ള്

എള്ള് ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. എള്ളുണ്ട ഇതുകൊണ്ടുതന്നെ ഗുണം ചെയ്യും.

നെല്ലിക്കാജ്യൂസ്

നെല്ലിക്കാജ്യൂസ്

നെല്ലിക്കാജ്യൂസ് അല്‍പം പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുന്നതും മുടിയ്ക്ക ഏറെ നല്ലതാണ്.

കറ്റാര്‍വാഴ ജ്യൂസ്, നെല്ലിക്കാജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ്, നെല്ലിക്കാജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ്, നെല്ലിക്കാജ്യൂസ് എന്നിവ ദിവസവും കുടിയ്ക്കുന്നതും മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവയില്‍ മുടിവളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മുടിയില്‍ എണ്ണ തേച്ച

മുടിയില്‍ എണ്ണ തേച്ച

മുടിയില്‍ എണ്ണ തേച്ച ശേഷം തല വിയര്‍ക്കും വിധത്തില്‍ പണിയെടുക്കരുത്. ഇത് തല ചൂടായി മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിയ്ക്കും. എണ്ണ പുരട്ടിയതിന്റെ ഗുണം ഇല്ലാതാകും.

English summary

Home Remedies To Treat Hair Loss And Help To Improve Hair Growth

Home Remedies To Treat Hair Loss And Help To Improve Hair Growth, read more to know about,
X
Desktop Bottom Promotion