സാധാരണ മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാം

Posted By: Archana V
Subscribe to Boldsky

ആരോഗ്യമുള്ള നല്ല മുടിക്ക്‌ നല്ല പരിചരണം ആവശ്യമാണ്‌. മുടി ആരോഗ്യത്തോടെ നിലനിര്‍ത്തുക, മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മുടിക്ക്‌ ഭംഗി നല്‍കുക എന്നിവയെല്ലാം കേശസംരക്ഷണത്തിന്റെ ഭാഗമാണ്‌. നമ്മളില്‍ പലരും മുടി സാധാരണ രീതിയില്‍ മാത്രമെ പരിപാലിക്കാറുള്ളു.

അധിക പരിഗണന നല്‍കാറില്ല. ആരോഗ്യമുള്ള നല്ല മുടി നിലനിര്‍ത്താന്‍ അധിക പരിചരണ ആവശ്യമാണ്‌. പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത മുടി മാത്രമെ കാഴ്‌ചയില്‍ സുന്ദരമായിരിക്കു. എണ്ണമയമുള്ള മുടി, പാറിപറക്കുന്ന മുടി, വരണ്ട മുടി, പൊട്ടുന്ന മുടി എന്നിവയാണ്‌ പൊതുവില്‍ കാണപ്പെടുന്ന മുടിയുടെ പ്രശ്‌്‌നങ്ങള്‍. മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം വീട്ടില്‍ തന്നെയുണ്ട്‌.

മുടി പ്രശ്‌നങ്ങള്‍ക്ക്‌ വീട്ടിലെ പരിഹാരം

 കണ്ടീഷണര്‍

കണ്ടീഷണര്‍

മുട്ട മുടിയ്‌ക്കിണങ്ങുന്ന നല്ലൊരു കണ്ടീഷണറാണ്‌. കണ്ടീഷണറായി ഉപയോഗിക്കാന്‍ ഒരു മുട്ട പൂര്‍ണമായി ഉപയോഗിക്കണം. മുട്ടയുടെ വെള്ള എണ്ണ മയമുള്ള മുടിയിലാണ്‌ ഉപയോഗിക്കേണ്ടത്‌. മുട്ടയുടെ മഞ്ഞ മുടിയുടെ പൊട്ടലും വരള്‍ച്ചയും തടയും. മുടിയുടെ രീതിയ്‌ക്കനുസരിച്ച്‌ വേണം മുട്ട തേയ്‌ക്കാന്‍. നിങ്ങളുടേത്‌ വരണ്ട മുടിയാണെങ്കില്‍ മുട്ടയുടെ മഞ്ഞ തേച്ച്‌ 20 മിനുട്ടിന്‌ ശേഷം കഴുകി കളയുക. നിങ്ങള്‍ക്ക്‌ എണ്ണ മയമുള്ള മുടിയാണെങ്കില്‍ മുട്ടയുടെ വെള്ള ഉപയോഗിക്കുക. കണ്ടീഷണറായിട്ടാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ മുട്ടയുടെ എല്ലാം ഉപയോഗിക്കുക.

 മങ്ങിയ മുടി

മങ്ങിയ മുടി

തൈര്‌ മുടിയില്‍ മുഴുവന്‍ തേയ്‌ക്കുക. 20 മിനുട്ടിന്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ലാക്ടിക്‌ ആസിഡ്‌ അടങ്ങിയിട്ടുള്ള തൈര്‌ മുടിയെ വേര്‌ തൊട്ട്‌ ശക്തി പെടുത്തും. മലിനീകരണം മൂലമാണ്‌ മുടിയ്‌ക്ക്‌ തകരാറുണ്ടാകുന്നത്‌. അതുപോലെ മുടിയുടെ ഭംഗി കൂട്ടാനുപയോഗിക്കുന്ന ഉത്‌പന്നങ്ങള്‍ മുടിയുടെ തിളക്കം നഷ്ടപെടുത്തുന്നതിനാല്‍ അവ ഉപേക്ഷിക്കുക.

 ബലഹീനമായ മുടി

ബലഹീനമായ മുടി

ബിയര്‍ മുടിയില്‍ നേരിട്ട്‌ ഉപയോഗിക്കാം. ബിയറിലെ ഈസ്റ്റ്‌ മുടിക്ക്‌ നല്ലതാണ്‌. മുട്ട, 1 ടേബിള്‍ സ്‌പൂണ്‍ സൂര്യകാന്തി എണ്ണ, അര കപ്പ്‌ ബിയര്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക്‌ പുതു ജീവിന്‍ നല്‍കും.

 വെയിലേറ്റ്‌ മങ്ങിയ മുടി

വെയിലേറ്റ്‌ മങ്ങിയ മുടി

കാല്‍ കപ്പ്‌ തേനില്‍ 5-6 കപ്പ്‌ ഒലിവ്‌ എണ്ണ ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുടിയില്‍ തേയ്‌ക്കുക. സൂര്യപ്രകാശമേറ്റ്‌ മങ്ങിയ മുടിയ്‌ക്ക്‌ തിളക്കം നല്‍കാന്‍ ഇത്‌ സഹായിക്കും. തേന്‍ മുടിയിലെ നനവ്‌ നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ അടങ്ങിയ ഒലിവ്‌ എണ്ണ പ്രകൃതി ദത്ത്‌ കണ്ടീഷണറാണ്‌.

 പാറിപറന്ന മുടി

പാറിപറന്ന മുടി

പാകമായ അവൊക്കാഡോ ചതച്ച്‌ പിഴിഞ്ഞെടുത്ത്‌ മുടിയില്‍ തേയ്‌ക്കുക. 20 മിനുട്ടിന്‌ ശേഷം കഴുകി കളയുക. അവൊക്കാഡോയോടൊപ്പം മുട്ടയോ തൈരോ ചേര്‍ത്തിളക്കിയ മിശ്രിതം മുടി പാറിപ്പറക്കാതിരിക്കാന്‍ സഹായിക്കും.

 മുടി ശകലം

മുടി ശകലം

ബേക്കിങ്‌ സോഡയും വെള്ളവും ചേര്‍ത്ത മിശ്രിതം മുടിയിഴകളില്‍ തേയ്‌ക്കുക. മുടിയിഴകളില്‍ ആവശ്യമില്ലാതിരിക്കുന്നതൊക്കെ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. പുരുഷനാകട്ടെ സ്ത്രീയാകട്ടെ എല്ലാവരുടെയും സ്വപ്നമാണ് നല്ല ഇടതൂര്ന്നേ കനം കൂടിയ മുടിയിഴകള്‍. കാണാന്‍ ഭംഗി മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും വിളിചോതുന്നവ ആണ് കനം ഉള്ള മുടിയിഴകള്‍. പലയിടത്തു നിന്നും കിട്ടുന്ന അടിസ്ഥാനരഹിതമായ വസ്തുക്കള്‍ പരീക്ഷിച്ചു കളയാനുള്ളതല്ല നിങ്ങളുടെ മുടിയുടെ ആരോഗ്യം.

മുടിയുടെ യഥാര്ത്ഥ ആരോഗ്യം നിലനിര്ത്തി കൊണ്ട് തന്നെ കനം വെയ്കാനുള്ള മാര്ഗകങ്ങള്‍ ആണെങ്കിലോ? ഇതാ ഇത്തരത്തിലുള്ള ഏതാനും വഴികള്‍ വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന കാര്യങ്ങളെ ഉള്ളു,മുടിക്ക് കനം കുറയുന്നതിനുള്ള കാരണം കണ്ടു പിടിച്ചു അവ പരിഹരിക്കാനുള്ള ഈ വഴികള്‍ നിങ്ങള്ക്ക് ഗുണം ചെയ്യും തീര്ച്ച

 മുട്ട

മുട്ട

മുട്ടയുടെ ഗുണഗണങ്ങള്‍ പലവിധത്തിലാണ് മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നത്, മുട്ട ആഹാരക്രമത്തില്‍ ഉള്പ്പെംടുത്താം, ഇതിലൂടെ മുടിക്ക് ആവശ്യമായ പ്രോട്ടീനും കൊഴുപ്പും ലഭിക്കുന്നു. അതുപോലെ മുട്ടയുടെ വെള്ള നല്ല ഒരു ഹെയര്‍ പാക്ക് കൂടിയാണ്. നല്ലൊരു കണ്ടീഷണര്‍ ആയി ഇത് ഉപയോഗിക്കാവുന്നതാണ്.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിയുടെ ആരോഗ്യത്തില്‍ ഒഴിച്ച് കൂടാനാവാത്ത മറ്റൊരു വസ്തു കറ്റാര്‍ വാഴ ആണ്. ഇതിന്റെ മാംസള ഭാഗം തലയില്‍ തേച്ചു പിടിപ്പിക്കാം. ഇത് തല നന്നായി തണുക്കാനും മുടി ഇടതൂര്ന്നും വളരാനും സഹായിക്കും. മുടിയുടെയും തലയോട്ടിയുടെയും വരള്‍ച്ച മാറ്റാന്‍ ഇത് വളരെ ഫലപ്രദമാണ്. ഇത് കൂടെകൂടെ ഉപയോഗിക്കാം.

 ഓറഞ്ച് ജ്യൂസ്‌

ഓറഞ്ച് ജ്യൂസ്‌

ഓറഞ്ച് ജ്യൂസ്‌നു കൊതിയൂറും രുചി മാത്രമല്ല ഉള്ളത്, ഇത് നല്ലൊരു സൌന്ദര്യ വാര്ധ്ക വസ്തു കൂടിയാണ്. ഓറഞ്ച് നീര് തലയില്‍ തേച്ചു പിടിപ്പിച്ചതിനു ശേഷം കഴുകി കളയുന്നത് മുടിക്ക് കനം വയ്ക്കാനും, മുടി ഇടതൂര്ന്നു് വളരാനും സഹായിക്കും

 ഫഌക്‌സ് സീഡ് അഥവാചെറുചന വിത്ത്

ഫഌക്‌സ് സീഡ് അഥവാചെറുചന വിത്ത്

ഈ ചെറിയ ധാന്യം ആഹാരത്തില്‍ ധാരാളം ആയി ഉള്പെ ടുത്താം. രുചി മാത്രമല്ല മുടിയുടെ വളര്ച്ചംക്ക് ആവശ്യമായ ധാരാളം പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. വളരെ സവിശേഷമായ എണ്ണ ഈ ധാന്യത്തില്‍ കാണപ്പെടുന്നു. ഇത് മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.

 ഒലിവെണ്ണ

ഒലിവെണ്ണ

വെളിച്ചെണ്ണ പോലെ തന്നെ ഉപയോഗപ്രദം ആണ് ഒലിവെണ്ണയും. മുടിക്ക് തിളക്കം ലഭിക്കാനും കനം വയ്ക്കാനും ഇത് സഹായിക്കും. ഒരു ടീസ്പൂണ്‍ ഒലിവെണ്ണ തലയില്‍ നന്നായി തേച്ചു മസ്സാജ് ചെയ്യാം, കൂടാതെ ഒലിവെണ്ണ ഉപയോഗിച്ചു പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ ശീലിക്കാം.

English summary

Home Remedies For Hair Problem

how strong and beautiful your hair appear to you, pay careful attention to their hair care regimen to grow keep them at its best. Taking care of your hair becomes more important when you have a coarse, thin, curly, treated, damaged, dry, dull and oily hair.