ഉറപ്പായും മുടിവളര്‍ത്തും തൊടിയിലെ ഒറ്റമൂലി

Posted By:
Subscribe to Boldsky

നല്ല മുടി മിക്കവാറും പേരുടെ മോഹമാണ്. എന്നാല്‍ പലരുടെ കാര്യത്തിനും ഇത് സ്വപ്‌നമായി അവശേഷിയ്ക്കുകയും ചെയ്യും. നല്ല കറുത്ത തഴച്ചു വളരുന്ന മുടി പലപ്പോഴും പാരമ്പര്യമാണ്. ഇതിനു പുറമെ മുടിസംരക്ഷണം, നല്ല ഭക്ഷണം എന്നിവയെല്ലാം ഏറെ പ്രധാനവുമാണ്.

മുടി വളരാന്‍ മറ്റു സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളെപ്പോലെ കൃത്രിമ വഴികളില്ലെന്നതാണ് വാസ്തവം. ഇതിനായി എപ്പോഴും തികച്ചും സ്വാഭാവിക വഴികളാണ് ഗുണം ചെയ്യുക. പലതും നമ്മുടെ പറമ്പിലും അടുക്കളയിലുമെല്ലാം ലഭിയ്ക്കുന്ന വസ്തുക്കളും.

മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതുണ്ട്. മുടിവേരുകളുടെ ബലം കുറയുക, താരന്‍, തുമ്പു പിളരുക തുടങ്ങിയ പലതും മുടിയുടെ വളര്‍ച്ചയെ ബാധിയ്ക്കുന്നവയാണ്. മുടി വളരാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയാണ് ആദ്യം വേണ്ടതും.

മുടി വളരാന്‍ സഹായിക്കുന്ന ഒറ്റമൂലികള്‍ പലതുമുണ്ട്. തികച്ചും നാടന്‍ വഴികളിലൂടെ എളുപ്പം തയ്യാറാക്കാന്‍ സാധിയ്ക്കുന്നവ. നമ്മുടെ മുത്തശ്ശിമാര്‍ തലമുറകളയി കൈമാറി വന്ന, പലപ്പോഴും പുതുതലമുറയ്ക്ക് അന്യമായിപ്പോകുന്ന ചിലത്.

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മുടി വളര്‍ച്ചയ്ക്കു പറ്റിയ സ്വാഭാവിക വഴികളിലൊന്നാണ്. പ്രത്യേകിച്ചു വീട്ടില്‍ തന്നെ തയ്യാറാക്കുന്ന വെളിച്ചെണ്ണ. ഇത് ചൂടാക്കി മുടിയില്‍ പുരട്ടാം. വെളിച്ചെണ്ണയില്‍ കറിവേപ്പില, മയിലാഞ്ചിയില, തുളസിയില, ചെമ്പരത്തിപ്പൂമൊട്ട് എന്നിവയിട്ടു തിളപ്പിയ്ക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിച്ചിച്ചു മസാജ് ചെയ്യുക. ഇത് മുടി വളരാന്‍ സഹായിക്കും.

ഉരുക്കുവെളിച്ചെണ്ണ

ഉരുക്കുവെളിച്ചെണ്ണ

മുടി വളരാനുള്ള നല്ലൊരു വഴിയാണ് ഉരുക്കുവെളിച്ചെണ്ണ. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. തേങ്ങാപ്പാല്‍ എടുത്ത് ചീനച്ചിട്ടിയിലൊഴിച്ചു ചൂടാക്കുക. വെളിച്ചെണ്ണ കിട്ടുന്നതു വരെ ചൂടാക്കണം. തേങ്ങാപ്പീര അടിയില്‍ അടിയുകയും എണ്ണ തെളിഞ്ഞു വരികയും ചെയ്യും. ഇത് ഊറ്റിയെടുത്ത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം.

കറിവേപ്പില, മയിലാഞ്ചിയില, ചെമ്പരത്തിയില

കറിവേപ്പില, മയിലാഞ്ചിയില, ചെമ്പരത്തിയില

കറിവേപ്പില, മയിലാഞ്ചിയില, ചെമ്പരത്തിയില എന്നിവ അരയ്ക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. 1 മണിക്കൂര്‍ ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുക. മുടി നല്ലപോലെ വളരുമെന്നു മാത്രമല്ല, താരനുള്ള നല്ലൊരു പ്രതിവിധിയും കൂടിയാണിത്.

കറ്റാര്‍ വാഴ, കറിവേപ്പില

കറ്റാര്‍ വാഴ, കറിവേപ്പില

കറ്റാര്‍ വാഴ, കറിവേപ്പില എന്നിവയിട്ടു തിളപ്പിച്ച വെളിച്ചെണ്ണയും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് തലയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതുപോലെ ബ്രഹ്മിയിട്ടു കാച്ചിയ വെളിച്ചെണ്ണയും ഗുണം ചെയ്യും.

നെല്ലിക്ക

നെല്ലിക്ക

ഇരുമ്പിന്റെ ചീനച്ചട്ടിയില്‍ നെല്ലിക്ക വേവിയ്ക്കുക. ഇത് നല്ലപോലെ ഉടച്ച് തലയില്‍ പൊതിഞ്ഞു വയ്ക്കുക. 1 മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

കുതിര്‍ത്ത ഉലുവ

കുതിര്‍ത്ത ഉലുവ

കുതിര്‍ത്ത ഉലുവ അരച്ചെടുത്ത് തൈരില്‍ കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നത് നല്ലതാണ്. ഇത് മുടി വളരാന്‍ മാത്രമല്ല, താരനകറ്റാനും ഏറെ നല്ലതാണ്.

നെല്ലിക്ക, രാമച്ചം

നെല്ലിക്ക, രാമച്ചം

നെല്ലിക്ക, രാമച്ചം എന്നിവയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു മുടി കഴുകുക. വെള്ളം തണുത്ത ശേഷം വേണം കഴുകാന്‍. മുടി വളരാനും മുടിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

തേങ്ങാവെള്ളത്തില്‍ മയിലാഞ്ചിപ്പൊടി

തേങ്ങാവെള്ളത്തില്‍ മയിലാഞ്ചിപ്പൊടി

തേങ്ങാവെള്ളത്തില്‍ മയിലാഞ്ചിപ്പൊടി കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നത് മുടി കൊഴിച്ചില്‍ അകറ്റും. മുടി വളരാന്‍ സഹായിക്കും. മുടിയ്ക്കു നിറം നല്‍കാനും നല്ലതാണ്.

ബദാം

ബദാം

നൂറു ഗ്രാം ബദാം വെള്ളത്തില്‍ കുതിര്‍ത്തെടുത്ത് അരയ്ക്കുക. ഇത് അരിച്ചെടുത്ത ശേഷം അര ലിറ്റര്‍ വെളിച്ചെണ്ണയില്‍ തിളപ്പിയ്ക്കുക. ഈ വെളിച്ചെണ്ണ പുരട്ടുന്നത് ഗുണം ചെയ്യും.

മയിലാഞ്ചി, ചിറ്റമൃത്, കയ്യോന്നി

മയിലാഞ്ചി, ചിറ്റമൃത്, കയ്യോന്നി

മയിലാഞ്ചി, ചിറ്റമൃത്, കയ്യോന്നി എന്നീ സസ്യങ്ങള്‍ ഉണക്കിപ്പൊടിച്ച് ഇത് വെളിച്ചെണ്ണയില്‍ ഇട്ടു കാച്ചി ഈ വെളിച്ചെണ്ണ തലയില്‍ തേയ്ക്കാം. ഇതും മുടി കൊഴിച്ചില്‍ അകറ്റി മുടി വളരാന്‍ സഹായിക്കും.

കീഴാര്‍ നെല്ലി

കീഴാര്‍ നെല്ലി

കീഴാര്‍ നെല്ലി ചതച്ചതിന്റെ നീര് മുടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടി കൊഴിച്ചി്ല്‍ അകറ്റാന്‍ നല്ലതാണ്.

കയ്യോന്നിയില

കയ്യോന്നിയില

കയ്യോന്നിയില ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണയില്‍ ചേര്‍ത്തു തിളപ്പിച്ചു തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

Read more about: haircare hair beauty
English summary

Home Remedies To Get Long And Strong Hair

Home Remedies To Get Long And Strong Hair, read more to know about,