For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടിയ്ക്ക് 10 അത്ഭുത വീട്ടുചികിത്സകള്‍

വരണ്ട ആരോഗ്യമില്ലാത്ത മുടി അകാല നരയ്‌ക്കും മുടികൊഴിച്ചിലിനും കാരണമാകും.

By Lekshmi S
|

ചീര്‍പ്പുമ്പോള്‍ നിങ്ങളുടെ മുടി പൊട്ടാറുണ്ടോ? സാധാരണയില്‍ കൂടുതല്‍ മുടി പൊഴിയുന്നതില്‍ നിങ്ങള്‍ക്ക് വിഷമമുണ്ടോ? തലയോട്ടിയിലെ ചൊറിച്ചില്‍ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? മുടിയിഴകളിലും തലയോട്ടിയിലും ഈര്‍പ്പമില്ലാതാകുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണിവ. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, മലിനീകരണം, കഠിനജലം ഉപയോഗിച്ചുള്ള കുളി, രാസവസ്തുക്കള്‍, ബ്ലോ ഡ്രയറുകളുടെ ഉപയോഗം, വിറ്റാമിനുകളുടെ അഭാവം, അമിതമായി വെയിലേല്‍ക്കുക തുടങ്ങിയ വിവിധ കാരണങ്ങളാല്‍ മുടിയുടെയും തലയോട്ടിയുടെയും ഈര്‍പ്പം നഷ്ടപ്പെടുന്നു.

hr

എങ്ങനെ മുടിയുടെ വരള്‍ച്ച മാറ്റാന്‍ കഴിയും? അതിനായി എങ്ങും പോകേണ്ട കാര്യമില്ല. അടുക്കളയില്‍ ഒന്ന് പരതിയാല്‍ മതി. അവിടെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം തിരിച്ചുപിടിക്കാനാകും. എളുപ്പം തയ്യാറാക്കാന്‍ കഴിയുന്നു, രാസവസ്തുക്കളില്ല, പൈസയും കുറവ് തുടങ്ങിയ നിരവധി ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. എന്നാല്‍ ഇവ ഉപയോഗിച്ചാലുടന്‍ ഫലം കിട്ടണമെന്നില്ല, ക്ഷമയോടെ കാത്തിരിക്കുക. നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടിവരില്ലെന്ന് ഉറപ്പ്. ഇനി ആ അത്ഭുത പ്രതിവിധികള്‍ ഓരോന്നായി പരിചയപ്പെടാം.

ആല്‍മണ്ട് എണ്ണയും മുട്ടയും

ആല്‍മണ്ട് എണ്ണയും മുട്ടയും

ഒമേഗ 3 ഫാറ്റി ആസിഡുകള്‍, മെഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ആല്‍മണ്ട് എണ്ണ. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും മുടിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ശേഷിയുള്ളതാണ്.

കാല്‍കപ്പ് ആല്‍മണ്ട് എണ്ണ, ഒരു മുട്ട എന്നിവ ഒരു കിണ്ണത്തിലെടുത്ത് മിക്‌സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ നിന്ന് താഴേക്ക് തേയ്ക്കുക. 40 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുക, മികച്ച ഫലം ലഭിക്കും.

അവക്കാഡോയും യോഗര്‍ട്ടും

അവക്കാഡോയും യോഗര്‍ട്ടും

അവക്കാഡോയില്‍ വിറ്റാമിനുകള്‍, കൊഴുപ്പ്, പ്രോട്ടീനുകള്‍, പ്രകൃതിദത്ത എണ്ണ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മിനുസമുള്ളതാക്കുകയും ചെയ്യും. വലിയ വില കൊടുക്കേണ്ടതില്ലെന്ന ഗുണവും അവക്കാഡോയ്ക്കുണ്ട്. യോഗര്‍ട്ടില്‍ ധാരാളം ഫാറ്റി ആസിഡുകളുണ്ട്. ഇത് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. യോഗര്‍ട്ട് തലയോട് വൃത്തിയാക്കുകയും നല്ലൊരു കണ്ടീഷണറിന്റെ ഉപയോഗം നല്‍കുകയും ചെയ്യും

ഒരുകപ്പ് യോഗര്‍ട്ടില്‍ ഒരു അവക്കാഡോ നന്നായി അടിച്ചുചേര്‍ക്കുക. നല്ല ക്രീം രൂപത്തിലാക്കണം. ഇത് മുടിയില്‍ തേച്ചുപിടിപ്പിച്ച് 40-45 മിനിറ്റിന് ശേഷം ഷാംപൂ കഴുകുക. ഇതിന് ശേഷം കണ്ടീഷണര്‍ പുരട്ടുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കുക

 വെളിച്ചെണ്ണയും വിറ്റാമിന്‍ ഇയും

വെളിച്ചെണ്ണയും വിറ്റാമിന്‍ ഇയും

വിറ്റാമിന്‍ ഇയില്‍ അടങ്ങിയിരിക്കുന്ന നിരോക്‌സീകാരികള്‍ മുടിയിഴകളുടെ കേടുപാടുകള്‍ തീര്‍ക്കുകയും രോമകൂപങ്ങളെ ഉത്തേജിപ്പിച്ച് മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. വെളിച്ചെണ്ണ മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തി അതിനെ മൃദുവായി സൂക്ഷിക്കും.

രണ്ടുമൂന്ന് വിറ്റിമാന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ചിട്ട് അതിലേക്ക് 2-3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് നന്നായി മികിസ് ചെയ്തതിന് ശേഷം മുടിയില്‍ പുരട്ടുക. 40 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ ഒരുതവണ ഉപയോഗിക്കുക.

ചൂട് എണ്ണകള്‍

ചൂട് എണ്ണകള്‍

ചൂടാക്കിയ എണ്ണകള്‍ ഉപയോഗിച്ചുള്ള ചികിത്സ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതും മികച്ച ഫലം നല്‍കുന്നതുമാണ്. ആല്‍മണ്ട് എണ്ണ, ഒലിവെണ്ണ, ജോജോബ എണ്ണ, വെളിച്ചെണ്ണ എന്നിവ രണ്ട് ടേബിള്‍ സ്പൂണ്‍ വീതമെടുത്ത് നന്നായി മിക്‌സ് ചെയ്ത് ചെറുതായി ചൂടാക്കുക. ഇളംചൂടോടെ ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടി 5-10 മിനിറ്റ് മസ്സാജ് ചെയ്യുക. അതിനുശേഷം ഒരു ടവ്വല്‍ കൊണ്ട് തല മൂടിവയ്ക്കുക. ടവല്‍ മാറ്റി ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യാവുന്നതാണ്

മുട്ടയുടെ മഞ്ഞയും വെള്ളവും

മുട്ടയുടെ മഞ്ഞയും വെള്ളവും

മുട്ടയുടെ മഞ്ഞ മികച്ച ഒരു കണ്ടീഷണറാണ്. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മുടിയിഴകളെ ആഴത്തില്‍ നിന്ന് കണ്ടീഷന്‍ ചെയ്ത് ഈര്‍പ്പം നിലനിര്‍ത്തുന്നു.

രണ്ട് മുട്ടയുടെ മഞ്ഞയില്‍ 3 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി അടിച്ചുപതയ്ക്കുക. ഇത് മുടിയില്‍ തേച്ചുപിടിപ്പിച്ച് 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകു. ആഴ്ചയില്‍ ഒരുതവണയെങ്കിലും ചെയ്താല്‍ മികച്ച ഫലം ലഭിക്കും.

സസ്യയെണ്ണയും തേനും

സസ്യയെണ്ണയും തേനും

തേന്‍ മുടിയുടെ ഈര്‍പ്പം സംരക്ഷിക്കുമെന്ന് മാത്രമല്ല രോമകൂപങ്ങളെ ശക്തിപ്പെടുത്തി മുടിവളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും.

രണ്ട് ടേബിള്‍ സ്പൂണ്‍ തേനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ സസ്യയെണ്ണ ചേര്‍ത്ത് ഇളക്കി കുഴമ്പുരൂപത്തിലാക്കുക. ഇത് മുടിയില്‍ തേച്ചുപിടിപ്പിച്ചതിന് ശേഷം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിവയ്ക്കുക. 20 മിനിറ്റിന് ശേഷം കവര്‍ മാറ്റി ഷാംപൂ കൊണ്ട് കഴുകുക.

അവക്കാഡോയും നേന്ത്രപ്പഴവും

അവക്കാഡോയും നേന്ത്രപ്പഴവും

നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, എണ്ണകള്‍ എന്നിവ മുടിയിഴകളെ ശക്തിപ്പെടുത്തുന്നു. ഇതിന് പുറമെ ഇവ മുടിയുടെ കേടുപാടുകള്‍ തീര്‍ത്ത് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. അവക്കാഡോ മുടിയുടെ ഈര്‍പ്പം നിലിനിര്‍ത്താന്‍ സഹായിക്കുന്നു.

ഒരു നേന്ത്രപ്പഴവും ഒരു അവക്കാഡോയും ഒരുപാത്രത്തില്‍ എടുത്ത് അടിച്ച് കുഴമ്പുരൂപത്തിലാക്കുക. തട്ടുംതരിയും ഉണ്ടാകാന്‍ പാടില്ല. ഇത് മുടിയില്‍ തേച്ചുപിടിച്ച് അരമണിക്കൂറിന് ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരുതവണ ചെയ്യുക.

മയൊണൈസ്

മയൊണൈസ്

മുട്ട, എണ്ണകള്‍ എന്നിവ മയൊണൈസില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകളുടെ ഈര്‍പ്പം നിലനിര്‍ത്തുകയും അവയെ മൃദുലമാക്കുകയും ചെയ്യും. മയൊണൈസില്‍ അടങ്ങിയിരിക്കുന്ന എല്‍-സിസ്റ്റെയ്ന്‍ എന്ന ആന്റിഓക്‌സിഡന്റ് മുടിയുടെ തിളക്കവും ബലവും വര്‍ദ്ധിപ്പിക്കും. മുടിയുടെ ഞെരുക്കവും കൂടും.

ഒരുപാത്രത്തില്‍ അരക്കപ്പ് മയൊണൈസ് എടുത്ത് അടിച്ചുപതപ്പിക്കുക. മുടി നനച്ചതിന് ശേഷം ഇത് തേയ്ക്കുക. വരണ്ട മുടി കൂടുതലുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കണം. ടവല്‍ പോലുള്ള എന്തെങ്കിലും ഉപയോഗിച്ച് തല പൊതിയുക. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളം കൊണ്ട് മുടി കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യേണ്ടതാണ്.

ബിയര്‍

ബിയര്‍

ബിയറില്‍ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ കേടുപാടുകള്‍ തീര്‍ത്ത് സൗന്ദര്യം വീണ്ടെടുക്കുന്നു. ബിയര്‍ കണ്ടീഷണറായി പ്രവര്‍ത്തിച്ച് മുടിയുടെ തിളക്കവും വര്‍ദ്ധിപ്പിക്കും.

അരക്കപ്പ് ബിയറില്‍ രണ്ടുകപ്പ് വെള്ളം ചേര്‍ക്കുക. മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം ബിയര്‍ മിശ്രിതം പുരട്ടുക. ബിയര്‍ മിശ്രിതം ഉണങ്ങിയതിന് ശേഷം മുടി കഴുകേണ്ട കാര്യമില്ല. ആഴ്ചയില്‍ ഒരുതവണ ചെയ്താല്‍ മികച്ച ഫലം ലഭിക്കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ് കറ്റാര്‍വാഴ. ഇത് മുടിയിഴകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യും.

3 ടേബിള്‍ സ്പൂണ്‍ യോഗര്‍ട്ട്, 4 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ നീര് എന്നിവയില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ കൂടിച്ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നിന്ന് മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളംചൂട് വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ 1-2 തവണയെങ്കിലും ഉപയോഗിക്കുക.

English summary

Home Remedies For Dry Hair

When dealing with dryness, a good place to start is to raid your kitchen for some cost-effective and natural hair care ingredients. Using ingredients from your kitchen may help you to get soft and healthy hair
Story first published: Monday, April 23, 2018, 12:21 [IST]
X
Desktop Bottom Promotion