വരണ്ടു പറന്നു കിടക്കുന്ന മുടി മൃദുവാക്കാം

Posted By: Samuel P Mohan
Subscribe to Boldsky

സ്ത്രീയുടേയും പുരുഷന്റേയും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മുടിക്കുളളത്. നമ്മുടെ ശരീരത്തില്‍ ഏറ്റവും വേഗം വളരുന്ന കോശ സമൂഹങ്ങളില്‍ ഒന്നാണ് മുടി.

മുടിയുടെ സംരക്ഷണത്തിന് ഇന്ന് പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് നിങ്ങളുടെ വീട്ടിലിരുന്ന് നിങ്ങള്‍ക്കു തന്നെ ചെയ്യാവുന്നതാണ്. ബോള്‍ഡ്‌സ്‌കൈയിലെ ഇന്നത്തെ ഈ ലേഖനം നിങ്ങളെ ഏറെ സഹായിക്കുന്നു.

മുടിയുടെ ഈര്‍പ്പം നഷ്ടപ്പെട്ടാല്‍ മുടി ഉണങ്ങുകയും പൊഴിയുകയും ചെയ്യുന്നു, കൂടാതെ താരന്‍ വരാനുളള സാധ്യതയും ഏറെയാണ്. വീട്ടുമുറ്റത്തുളള സാധനങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി എങ്ങനെ സംരക്ഷിക്കാമെന്നു നോക്കാം.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ഗ്ലിസറിന്‍ നിങ്ങളുടെ തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും പെട്ടന്നു പൊട്ടുന്ന മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം:

- 4-5 തുളളി ഗ്ലിസറിന്‍ ഒരു പാത്രത്തില്‍ എടുക്കുക.

- മുടി നനവുളള സമയത്ത് ഇത് പുരട്ടുക

- കുറച്ച് നേരം ഇങ്ങനെ വച്ചിരിക്കുക.

ആപ്പിള്‍ സൈഡര്‍ വിനെഗര്‍

ആപ്പിള്‍ സൈഡര്‍ വിനെഗര്‍

ആപ്പിള്‍ സൈഡര്‍ വിനെഗര്‍ ഉപയോഗിച്ച് തലയോട്ടിയിലെ പിഎച്ച് നിലനിര്‍ത്താന്‍ സഹായിക്കും.

എങ്ങനെ ഉപയോഗിക്കാം:

- 1/2 ടേബിള്‍ സ്പൂണ്‍ വിനെഗര്‍, 4-4 ടേബിള്‍ വെളളം, 3-4 ടേബിള്‍ സ്പൂണ്‍ ലാവെണ്ടര്‍ എസ്സണ്‍ഷ്യല്‍ ഓയില്‍ എന്നിവ ഉണ്ടാക്കുക.

- ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക.

- അതിനു ശേഷം ചെറു ചൂടുവെളളത്തില്‍ തലമുടി കഴുകുക.

ബിയര്‍

ബിയര്‍

ബിയറില്‍ മുടി വളരാനുളള പ്രോട്ടീന്‍ സമ്പന്ന സംയുക്തങ്ങളായ മാള്‍ട്ടും ഹോപ്‌സുകളും ഉണ്ട്.

എങ്ങനെ ഉപയോഗിക്കാം:

- ചൂടുവെളളം വച്ച് ആദ്യം മുടി കഴുകുക. അതിനു ശേഷം തലയോട്ടിയില്‍ ബിയര്‍ ഒഴിക്കുക.

- 4-5 മിനിറ്റിനു ശേഷം ചെറു ചൂടുവെളളത്തില്‍ മുടി കഴുകുക.

- അതിനു ശേഷം സാധാരണ കണ്ടീഷണര്‍ ഉപയോഗിക്കുക.

മുട്ടയുടെ വെളള

മുട്ടയുടെ വെളള

മുട്ടയുടെ വളളയില്‍ പ്രോട്ടീന്‍ കണ്ടന്റ് നല്ല രീതിയില്‍ ഉളളതിനാല്‍ നിങ്ങളുടെ തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും വ്യത്തിയാകാനും സഹായിക്കും.

എങ്ങനെ ഉപയോഗിക്കാം:

- ഒരു പാത്രത്തില്‍ മുട്ടയുടെ വെളള എടുത്തതിനു ശേഷം അതില്‍ 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക.

- അത് നന്നായി മിശ്രിതമാക്കുക. തലയോട്ടിയില്‍ പുരട്ടുക.

- 20-25 മിനിറ്റ് അങ്ങനെ വച്ചിരിക്കുക. ശേഷം കഴുകി കളയുക.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

പ്രകൃതിതത്തമായ ഒലിവ് ഓയിലില്‍ ആന്റി ഓക്‌സിഡന്റകള്‍ നിറഞ്ഞതാണ്. ഇത് തലമുടിയില്‍ ഈര്‍പ്പം ഉയര്‍ത്താന്‍ സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം:

- തലയോട്ടിയില്‍ നന്നായി ഒലിവ് ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുക.

- 10-15 മിനിറ്റിനു ശേഷം സാധാരണ ഷാംമ്പൂ ഉപയോഗിച്ച് തല കഴുകുക.

- അതിനു ശേഷം കണ്ടീഷണര്‍ ഉപയോഗിക്കുക.

മയോണേസ്

മയോണേസ്

പ്രോട്ടീനുകളുടെ ഒരു പവര്‍ ഹൗസ് ആണ് മയോണേസ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ആഴത്തിലുളള പോഷണം നല്‍കുന്നു, കൂടാതെ മുടിയുടെ കറുപ്പ് നിറം കൂട്ടുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം:

- മയോണേസ് നന്നായി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക.

- 15 മിനിറ്റ് അങ്ങനെ വച്ചിരിക്കുക.

- അതിനു ശേഷം ഇളം ചൂടു വെളളത്തില്‍ കഴുകി കളയുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്ല് നിങ്ങളുടെ ഉണങ്ങി വരണ്ട മുടിക്ക് നല്ലൊരു സംരക്ഷണമാണ്.

എങ്ങനെ ഉപയോഗിക്കാം:

- കറ്റാര്‍ വാഴയുടെ ജെല്ല് മാത്രം എടുക്കുക.

- ഇത് തലയോട്ടിയിലും തലയിലുമായി നന്നായി തേച്ച് പിടിപ്പിക്കുക.

- 15-20 മിനിറ്റ് കഴിഞ്ഞതിനു ശേഷം ഇളം ചൂടുവെളളത്തില്‍ കഴുകി കളയുക.

ഷീ ബട്ടര്‍

ഷീ ബട്ടര്‍

ഷീ ബട്ടര്‍ പ്രകൃതിദത്തമായ മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം:

- ഷീര ബട്ടര്‍ നിങ്ങളുടെ തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക.

- 15-20 മിനിറ്റിനു ശേഷം ചെറു ചൂടുവെളളത്തില്‍ കഴുകി കളയുക.

Read more about: haircare beauty
English summary

Here Is How You Can Tame Frizzy Hair Instantly At Home

Here Is How You Can Tame Frizzy Hair Instantly At Home, read more to know about