മുട്ടോളം മുടി ഉറപ്പ് നല്‍കും പച്ചമരുന്നുകള്‍

Posted By:
Subscribe to Boldsky

മുടിസംരക്ഷണം പലപ്പോഴും വെല്ലുവിൡയായി മാറുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാരണം മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യവും അറ്റം പിളരുന്നതും എല്ലാം പലപ്പോഴും പല വിധത്തിലാണ് കേശസംരക്ഷണത്തെ ബാധിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഇതെല്ലാം മുടി ഉള്ളതു പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. മറ്റുള്ളവരുടെ മുടി കണ്ട് അസൂയപ്പെട്ടിരുന്ന അവസ്ഥയില്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ നല്ല മുടി വേണം എന്നുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അല്‍പം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

പല്ലിലെ കറയും വായ്‌നാറ്റവും അകറ്റും ഒരുമുറി നാരങ്ങ

പണ്ടുള്ളവരുടെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും നോക്കിയാല്‍ അറിയാം അത് നിങ്ങളില്‍ കാണിക്കുന്ന മാജിക്. അത്രക്കധികം പണ്ടത്തെ ജീവിത ശൈലി നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നു. എന്നാല്‍ ഇനി മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണ ശൈലിയും തിരക്കും എല്ലാം പല വിധത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെയാണ് ബാധിക്കുന്നത്. എന്നാല്‍ മുടിക്ക് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാനും നീളം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില പച്ചമരുന്നുകള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

നെല്ലിക്ക

നെല്ലിക്ക

വിറ്റാമിന്‍ സിയുടെ ശേഖരമായ നെല്ലിക്ക തലമുടിക്ക് ഏറെ ഗുണകരമാണ്. നെല്ലിക്കാപ്പൊടിയും വെളിച്ചെണ്ണയും കൂട്ടിക്കലര്‍ത്തി തലമുടിയില്‍ തേയ്ക്കാം. ഇത് മുടി വളര്‍ച്ച ശക്തിപ്പെടുത്തുകയും തിളക്കം നല്‍കുകയും ചെയ്യും. മുടിക്ക് നീളവും ആയുസ്സും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണിത്. മാത്രമല്ല ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പല വിധത്തില്‍ നെല്ലിക്ക മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്നു.

കയ്യോന്നി

കയ്യോന്നി

കയ്യോന്നി കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. മുട്ടോളം മുടിയാണ് കയ്യോന്നി എണ്ണ കാച്ചി തേച്ചാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിക്ക് നിറവും നല്ല കറുപ്പും ബലവും നല്‍കുന്നു.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ. മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍ വാഴ ഉപയോഗിക്കുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ തേയ്ക്കുന്നത് ചര്‍മ്മത്തിലെ അടഞ്ഞുപോയ സുഷിരങ്ങള്‍ തുറക്കുകയും മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യും.

തുളസി

തുളസി

ആരോഗ്യ ഗുണങ്ങളും തുളസിയില്‍ ധാരാളം ഉണ്ട്. തുളസിയില അരച്ച് തലമുടിയില്‍ തേയ്ക്കുന്നത് മുടി കൂടുതല്‍ കരുത്തോടെ വളരാനും, പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, വളര്‍ച്ച ശക്തിപ്പെടുത്തുന്നത് വഴി മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ബ്രഹ്മി

ബ്രഹ്മി

എണ്ണയായും പൊടിയായും ബ്രഹ്മി ഉപയോഗിക്കാം. മുടികൊഴിച്ചില്‍ തടയാനും മുടിക്ക് കട്ടി ലഭിക്കാനും ആരോഗ്യം ലഭിക്കാനും ബ്രഹ്മി എണ്ണ ഫലപ്രദമാണ്. ബ്രഹ്മി പൊടി വെള്ളവുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് അല്‍പസമയത്തിന് ശേഷം കഴുകിക്കളയുക. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും കരുത്തും നല്‍കുന്നു.

 ഇഞ്ചി

ഇഞ്ചി

മുടിയിഴകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് ഇഞ്ചി. ഇത് മുടിക്ക് കൂടുതല്‍ വളര്‍ച്ചയും കരുത്തും ആരോഗ്യവും നല്കും. ഇതില്‍ ആന്റിസെപ്റ്റിക്, മോയ്‌സ്ചറൈസിങ്ങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും ഇഞ്ചി വില്ലനാണ്.

മൈലാഞ്ചി

മൈലാഞ്ചി

ഒരു പ്രകൃതിദത്ത കണ്ടീഷണറാണ് മൈലാഞ്ചി. മുടിക്ക് കരുത്തും വളര്‍ച്ചയും നല്കുന്ന പ്രോട്ടീനുകളെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. മൈലാഞ്ചിയില്‍ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേയ്ക്കുക. അല്‍പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ് കൊണ്ട് മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാം. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണ് ആര്യവേപ്പ്. ആര്യവേപ്പ് അരച്ച് അത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അര മണിക്കൂര്‍ കൊണ്ട് കഴുകിക്കളയണം.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കറിവേപ്പില എണ്ണയിലിട്ട് കാച്ചി തേച്ചാല്‍ ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. നല്ല എണ്ണക്കറുപ്പാര്‍ന്ന് മുടി ലഭിക്കാന്‍ കറിവേപ്പില മികച്ചതാണ്.

English summary

Herbs that prevent hair loss and stimulate hair growth

Best Herbs For Hair Loss Treatment read on to know more about it.