മുടി തഴച്ചു വളരാന്‍ തേങ്ങാപ്പാല്‍,മുട്ടവിദ്യ

Posted By:
Subscribe to Boldsky

ആരോഗ്യവും സൗന്ദര്യവുമുള്ള മുടി പലര്‍ക്കും സ്വപ്‌നം മാത്രമാണ്. കാരണം നമ്മുടെ പല ഘടകങ്ങളും മുടിയുടെ സൗന്ദര്യത്തിന് ദോഷം വരുത്തുന്നവയാണ്. ക്ലോറിന്‍ കലര്‍ന്ന വെള്ളം, കടുത്ത സൂര്യവെളിച്ചം, പൊടി തുടങ്ങിയ പല ഘടകങ്ങളും.

മുടിയുടെ നല്ല വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്ന പല പ്രധാനപ്പെട്ട ഘടകങ്ങളുമുണ്ട്. ചില പ്രകൃതിദത്ത ചേരുവകള്‍. ഇതിലെന്നാണ് തേങ്ങാപ്പാലും മുട്ടയും. നല്ല ശുദ്ധമായ തേങ്ങാപ്പാല്‍ മുടി വളര്‍ച്ചയ്ക്കു പലതരത്തിലും നല്ലതാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം മുടി വളരാന്‍ മാത്രമല്ല, മുടിയുടെ തിളക്കത്തിനും മിനുക്കത്തിനുമെല്ലാം സഹായിക്കുകയും ചെയ്യുന്നു.

മുട്ടയിലെ പോഷകങ്ങളും, അതായത് പ്രോട്ടീന്‍, വൈറ്റമിന്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്.

മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക വിദ്യയുണ്ട്. മുട്ടയും തേങ്ങാപ്പാലും കലര്‍ന്ന ഒരു വിദ്യ. ഇതെക്കുറിച്ചു കൂടുതലറിയൂ,

 പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ്

പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ്

തേങ്ങാപ്പാലും മുട്ടയും ചേര്‍ത്തു ചെയ്യുന്ന ഈ ചികിത്സ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് എന്നാണ് അറിയപ്പെടുന്നു.പ്രോട്ടീന്‍ ചികിത്സ ഇടയ്ക്കിടെ മുടിക്ക് നല്‍കുന്നത് വളര്‍ച്ചയെ സ്വാധീനിക്കും. പ്രോട്ടീന്‍ ചികിത്സ വേരുകളിലേയ്ക്കു വരെ എത്തുന്ന ചികിത്സാരീതിയാണിത്.

മുടി പൊട്ടിപ്പോകുന്നതിനും നല്ല മരുന്നാണ്. മാസത്തിലൊരിക്കല്‍ പ്രോട്ടീന്‍ ചികിത്സ നടത്തുന്നത് കേശവളര്‍ച്ചയ്ക്ക് നല്ലതാണ്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ മുടിക്ക് തിളക്കവും, മൃദുത്വവും, വളര്‍ച്ചയും നല്കും. ഒലിയിക് ആസിഡ്, പാല്‍മാറ്റിക് ആസിഡ്, സ്ക്വാലീന്‍ എന്നീ അടിസ്ഥാന ഘടകങ്ങളാ​ണ് ഇതിന് സഹായിക്കുന്നത്. ഒലിവ് ഓയില്‍ മുടിയിഴകളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും നനവ് നല്കുകയും ചെയ്ത് മുടിയിഴകള്‍ക്ക് കരുത്തും മൃദുത്വവും നല്കും. മുടിയിഴകളുടെ പുറത്ത് ഒലിവ് ഓയില്‍ പുരളുന്നതിനാലാണ് മുടിക്ക് തിളക്കം ലഭിക്കുന്നത്.

മുട്ട

മുട്ട

മുടി പൊട്ടിപ്പോവുക, കൊഴിച്ചില്‍, തലയോട്ടിയിലെ വരള്‍ച്ച, താരന്‍ തുടങ്ങിയവക്കും മുടി കണ്ടീഷന്‍ ചെയ്യാനും മുട്ട ഫലപ്രദമാണ്. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നല്കും. മഞ്ഞക്കരുവിലെ ആന്‍റി ഓക്സിഡന്‍റുകള്‍ അഥവാ ക്സാന്തോഫിലിസ് തലയോട്ടിയിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് തടയുകയും, പരുക്കന്‍ സ്വഭാവം മാറ്റുകയും ചെയ്യും. മുട്ടയിലെ കൊളസ്ട്രോള്‍ ഈ പോഷകഘടകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടി വളരുവാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വസ്‌തുക്കളുടെ കൂട്ടത്തില്‍ നമ്മുടെ സ്വന്തം വെളിച്ചെണ്ണ മുന്‍പന്തിയിലാണ്‌. വെളിച്ചെണ്ണ മലയാളികള്‍ സാധാരണ ഗതിയില്‍ പാചകത്തിനും മുടിയില്‍ തേയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്നുണ്ട്. ഇത് മുടികൊഴച്ചിലിനുള്ള ഒരു നല്ല പ്രതിവിധി കൂടിയാണ്. വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ, കെ, അയേണ്‍ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണെന്നു വേണം പറയാന്‍. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നതു തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്. ബാക്ടീരിയ, ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനും വെളിച്ചെണ്ണയ്ക്കു കഴിയും. ഇതെല്ലാം മുടികൊഴിച്ചിലില്‍ നിന്നും രക്ഷ നേടാനുള്ള വെളിച്ചെണ്ണയുടെ കഴിവുകള്‍ തന്നെയാണ്.

ആര്‍ഗന്‍ ഓയില്‍

ആര്‍ഗന്‍ ഓയില്‍

ആര്‍ഗന്‍ ഓയിലു മുടി വളരാന്‍ സഹായിക്കുന്ന നല്ലൊരു ഘടകമാണ്. ഇതിലെ പോഷകങ്ങള്‍ മുടിവേരുകളെ ബലമുള്ളതാക്കാന്‍ സഹായിക്കും.

നാളികേരപ്പാല്‍, മുട്ട ,വിര്‍ജിന്‍ ഒലിവെണ്ണ, അര്‍ഗന്‍ ഓയില്‍, വെളിച്ചെണ്ണ

നാളികേരപ്പാല്‍, മുട്ട ,വിര്‍ജിന്‍ ഒലിവെണ്ണ, അര്‍ഗന്‍ ഓയില്‍, വെളിച്ചെണ്ണ

നാളികേരപ്പാല്‍, മുട്ട ,വിര്‍ജിന്‍ ഒലിവെണ്ണ, അര്‍ഗന്‍ ഓയില്‍, വെളിച്ചെണ്ണഎന്നിവ ചേര്‍ത്തു മിശ്രിതമാക്കുക. ഇത് ശിരോചര്‍മത്തില്‍ പുരട്ടിപ്പിടിപ്പിയ്ക്കാം. നല്ലപോലെ വൃത്താകൃതിയില്‍ മസാജ് ചെയ്യുക.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം 1 മണിക്കൂര്‍ കഴിയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് നടത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.

പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ്

പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ്

മുടി വളരാന്‍ മാത്രമല്ല, താരന്‍ മാറാനും മുടിയ്ക്കു തിളക്കം നല്‍കാനുമെല്ലാം ഈ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് സഹായിക്കും.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

ഇതിലെ പ്രധാന ഘടകമായ തേങ്ങാപ്പാല്‍ മുടിയുടെ തിളക്കത്തിനും മൃദുത്വത്തിനും മുടി തഴച്ചു വളരുവാനുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

English summary

Egg Coconut Milk Protein Treatment For Hair Growth

Egg Coconut Milk Protein Treatment For Hair Growth, read more to know about,
Story first published: Sunday, April 1, 2018, 20:41 [IST]