തേങ്ങാവെള്ളം, ഉലുവ, മുടി പിന്നെ കൊഴിയില്ല

Posted By:
Subscribe to Boldsky

നല്ല മുടി എല്ലാ സ്ത്രീകളുടേയും സ്വപ്‌നമാണെന്നു വേണം, പറയാന്‍. നല്ല കറുത്ത് മിനുത്ത് ഇട തൂര്‍ന്ന മുടി പലപ്പോഴും പലര്‍ക്കും സ്വപ്‌നം മാത്രമായി അവശേഷിയ്ക്കാറാണ് പതിവ്.

ഏതിനും കൃത്രിമ വഴികളുണ്ടെങ്കിലും മുടിവളര്‍ച്ചയുടെ കാര്യത്തില്‍ കൃത്രിമ വഴികള്‍ അത്രകണ്ടു ഗുണം ചെയ്യില്ലെന്നു വേണം, പറയാന്‍.

നാം പൊതുവേ വിശ്വസിയ്ക്കുന്ന ശാസ്ത്രശാഖയായ ആയുര്‍വേദത്തിലും മുടി വളരാന്‍ ചില ടിപ്‌സ് പറയുന്നുണ്ട്. മുടി വളരാന്‍ മാത്രമല്ല, താരനും വരണ്ട മുടിയ്ക്കും അകാലനരയ്ക്കുമെല്ലാം ആയുര്‍വേദം സഹായകമാണ്. ഇവയ്‌ക്കെല്ലാമുള്ള ചില ആയുര്‍വേദ ടിപ്‌സിനെക്കുറിച്ചറിയൂ,

ചുവന്ന ഉള്ളി

ചുവന്ന ഉള്ളി

ചുവന്ന ഉള്ളി അഥവാ സാമ്പാര്‍ ഉള്ളി ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ടു തിളപ്പിച്ച് ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടി കുളിയ്ക്കുന്നത് മുടി വളരാന്‍ നല്ലതാണ്. ഇതിനൊപ്പം ചെമ്പരത്തി മുട്ടും ചേര്‍ക്കാം.

കറ്റാര്‍വാഴ, തുളസിയില, കറിവേപ്പില

കറ്റാര്‍വാഴ, തുളസിയില, കറിവേപ്പില

കറ്റാര്‍വാഴ, തുളസിയില, കറിവേപ്പില എന്നിവയിട്ടു തിളപ്പിച്ച വെളിച്ചെണ്ണയും മുടി വളരാന്‍ നല്ലതാണ്.

ഉണക്ക നെല്ലിക്ക

ഉണക്ക നെല്ലിക്ക

ഉണക്ക നെല്ലിക്ക വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ ഇതു പിഴിഞ്ഞ് ഈ വെള്ളം കൊണ്ടു തല കഴുകുന്നത് നല്ലതാണ്. മുടി വളരും. അകാലനര ഒഴിവാക്കുകയും ചെയ്യാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര് രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം. ഇത മുടി വളരാനും താരന്‍ മാറാനും സഹായിക്കും.

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം നല്ലതുപോലെ പുളിച്ചതുപയോഗിച്ചു തല കഴുകുന്നത് താരന്‍ ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

പഴം ,ഒലീവ് ഓയില്‍

പഴം ,ഒലീവ് ഓയില്‍

പഴുത്ത പാളയന്‍കോടം പഴം ഉടച്ച് ഒലീവ് ഓയില്‍ ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. മുടിയുടെ വരണ്ട സ്വഭാവം മാറാന്‍ ഇത് നല്ലതാണ്.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

ചൂടുകാലത്ത് തേങ്ങാപ്പാല്‍ മുടിയില്‍ തേച്ചു കുളിയ്ക്കുന്നത് തലയ്ക്കു തണുപ്പു നല്‍കും. മുടികൊഴിച്ചില്‍ തടയുകയും ചെയ്യും.

ഉലുവ

ഉലുവ

തേങ്ങാവെള്ളത്തില്‍ ഉലുവയിട്ടു കുതിര്‍ത്ത് ഈ വെള്ളം മുടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക അരച്ചു പേസ്റ്റാക്കി ഇത് പുളിച്ച മോരില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. മുടിയ്ക്ക് ഇത് ആരോഗ്യം നല്‍കും. മുടി വളരാനും നര തടയാനും താരനുമെല്ലാം നല്ലൊരു മരുന്നാണിത്.

തല കുളിയ്ക്കുന്ന വെള്ളത്തില്‍

തല കുളിയ്ക്കുന്ന വെള്ളത്തില്‍

തല കുളിയ്ക്കുന്ന വെള്ളത്തില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു ചേര്‍ത്തു തല കഴുകിയാല്‍ മുടിയ്ക്കു നല്ല തിളക്കം ലഭിയ്ക്കും.

Read more about: haircare hair ayurveda
English summary

Ayurveda Tips For Hair Growth And Stop Hair Loss

Ayurveda Tips For Hair Growth And Stop Hair Loss,
Story first published: Wednesday, January 31, 2018, 16:47 [IST]