പോയ മുടി വീണ്ടും വളരാന്‍ ഇതൊന്ന് ശ്രദ്ധിക്കാം

Posted By:
Subscribe to Boldsky

ആരോഗ്യവും മുടി സംരക്ഷണവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം അശ്രദ്ധ ഉണ്ടായാല്‍ അത് മുടി കൊഴിച്ചിലും മുടിയുടെ അറ്റം പിളരുന്നതിനും മുടിയുടെ മറ്റ് പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. മുടി കൊഴിയുന്നത് ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. മുടിയുടെ ആരോഗ്യം പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ആത്മവിശ്വാസത്തെ കുറക്കുന്നത്. നല്ല അഴകുള്ള ആരോഗ്യമുള്ള മുടി എല്ലാവരുടേയും ആവശ്യം തന്നെയാണ്.

എന്നാല്‍ പലപ്പോഴും പല തരത്തിലുള്ള പ്രതിസന്ധികളും മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും മുടി കൂടുതലായി കൊഴിയാന്‍ കാരണമാകുകയും ചെയ്യുന്നു. കൊഴിഞ്ഞ മുടിക്ക് പകരം പുതിയ മുടി വരാനും അത് ആരോഗ്യവും അഴകും ഉള്ളതാക്കി മാറ്റാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങ നീരും ബേക്കിംഗ് സോഡയും പല്ല് തിളങ്ങും

പലരും മുടി കൊഴിച്ചില്‍ മാറുന്നതിനായി പല തരത്തില്‍ വിപണിയില്‍ കാണപ്പെടുന്ന എണ്ണയും മരുന്നും ടാബ്ലറ്റും മറ്റും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഇതിന്റെയെല്ലാം ഉപയോഗം പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. അതിലുപരി ഇത് മുടിക്ക് ഉള്ള ആരോഗ്യം പോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഡയറ്റിലൂടെ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതെന്ന് നോക്കാം. ഇത് മുടിയുടെ ആരോഗ്യത്തിനും അഴകിനും വളരെയധികം സഹായിക്കുന്നു.

മത്സ്യം

മത്സ്യം

പ്രോട്ടീന്റെ ഉറവിടമാണ് മത്സ്യം. കടല്‍മത്സ്യങ്ങളും കായല്‍ മത്സ്യങ്ങളും എല്ലാം ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് മത്സ്യത്തില്‍. ഇത് മുടി വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു. ഇത് തലയോട്ടിക്കും ആരോഗ്യം നല്‍കുന്നു. മാത്രമല്ല സ്ഥിരമായി മത്സ്യം കഴിക്കുന്നവര്‍ക്ക് മുടി സില്‍ക്കി ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.

 നട്‌സ്

നട്‌സ്

നട്‌സ് ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഭക്ഷണത്തില്‍ കൂടുതലായി നട്‌സ് ഉള്‍പ്പെടുത്തുക. ബദാം, വാള്‍നട്, കശുവണ്ടി, മത്തന്‍ കുരു എന്നിവയെല്ലാം ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതിലുപരി കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. മുടി വളരാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കുന്നു. മാത്രമല്ല മുടി കൊഴിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

ഇലക്കറികള്‍

ഇലക്കറികള്‍

ധാരാളം ഇലക്കറികള്‍ കഴിക്കേണ്ടതും അത്യാവശ്യമാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. എല്ലാ ഇലക്കറികളും നിങ്ങളുടെ ഡയറ്റിലെ ടോപ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. ഇത് കേശസംരക്ഷണത്തിന് എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. മുടിക്ക് ആരോഗ്യവും അഴകും നല്‍കുന്ന കാര്യത്തില്‍ ഇലക്കറികള്‍ എന്നും മുന്നിലാണ്. ഇതിലുള്ള അയേണ്‍ മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം നല്‍കുന്നു, അതിലുപരി മുടിയുടെ വളര്‍ച്ചക്കും സഹായിക്കുന്നു.

 കാരറ്റ്

കാരറ്റ്

ആരോഗ്യത്തിന് മാത്രമല്ല കാരറ്റ് സഹായിക്കുന്നത് സൗന്ദര്യത്തിന്റെ കാര്യത്തിലും കാരറ്റ് ഒട്ടും പുറകിലല്ല. കാരറ്റ് കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ കാഴ്ച ശക്തി മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും കാരറ്റ് തന്നെയാണ് എന്നും മുന്നില്‍. വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്. കാരറ്റ് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും ഒരു മുതല്‍ക്കൂട്ടാണ്.

 മുട്ട

മുട്ട

മുട്ടയുടെ കാര്യത്തില്‍ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. കാരണം മുട്ട ആരോഗ്യത്തിന് അത്രയേറെ ഗുണം നല്‍കുന്ന ഒന്നാണ് എന്നത് തന്നെ കാര്യം. മുട്ടയിലടങ്ങിയിട്ടുള്ള എല്ലാം ഗുണങ്ങളും മുടിക്ക് ആരോഗ്യം നല്‍കുന്നു. അതിലുപരി മുട്ടയുടെ എല്ലാ ആരോഗ്യ ഗുണങ്ങള്‍ക്കും മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാനുള്ള കഴിവുണ്ട്. സെലനിയം, സള്‍ഫര്‍, അയേണ്‍ എന്നിവയെല്ലാം മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

തൈര്

തൈര്

മുടി വളര്‍ച്ചക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് തൈര്. തൈരിന്റെ ആരോഗ്യ ഗുണത്തില്‍ പല വിധത്തിലാണ് അത് മുടിയെ സ്വാധീനിക്കുന്നത്. തൈര് മുടിയില്‍ തേച്ച് പിടിപ്പിച്ചും ആരോഗ്യം സംരക്ഷിക്കാം അതല്ലാതെ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തിയും നിങ്ങള്‍ക്ക് കേശസംരക്ഷണം നടത്താം. തൈര് അകാല നരയെ ഇല്ലാതാക്കുന്നു. അതിലുപരി മുടി പെട്ടെന്ന് വളരാനും സഹായിക്കുന്നു. മുടിക്ക് നല്ലൊരു മോയ്‌സ്ചുറൈസറിന്റെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്.

 ബെറി

ബെറി

വിവിധ തരത്തിലുള്ള ബെറികളും നിങ്ങള്‍ക്ക് സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആണ് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകം. ബ്ലൂബെറി, റാസ്‌ബെറി, സ്‌ട്രോബെറി എന്നിവയെല്ലാം മുടിക്ക് ആരോഗ്യം നല്‍കുന്നു. ഇത് മുടിയുടെ ഫോളിക്കിളുകള്‍ക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണ്. തക്കാളി ഇത്തരത്തില്‍ മുടിക്ക് ആരോഗ്യസംരക്ഷണത്തിന് മികച്ച് നില്‍ക്കുന്ന ഒന്നാണ്. ഇതെല്ലാം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

ബീന്‍സ് ധാന്യങ്ങള്‍

ബീന്‍സ് ധാന്യങ്ങള്‍

ബീന്‍സും ധാന്യങ്ങളും എല്ലം ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കണം. ആരോഗ്യമുള്ള മുടിയാണ് നിങ്ങളുടെ ലക്ഷ്യം എന്നുണ്ടെങ്കില്‍ ഇന്ന് മുതല്‍ തന്നെ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല തരത്തിലും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ ഏറ്റവും മികച്ച വഴിയാണ് ബീന്‍സും ധാന്യങ്ങളും എല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നത്. ഇത് മുടി വളര്‍ച്ചക്ക് അനിവാര്യമായ ഒരു ഘടകമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചെമ്മീന്‍

ചെമ്മീന്‍

ചെമ്മീന്‍ കൊണ്ട് സമൃദ്ധമായിരിക്കും നമ്മുടെ തീന്‍മേശ. എന്നാല്‍ ഇനി ഇതിനെ ഒരിക്കലും ഒഴിവാക്കേണ്ട ഭക്ഷണത്തില്‍ നിന്ന് കാരണം ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ മൊത്തത്തിലുള്ള സ്വഭാവത്തേയും മാറ്റുന്നു. നല്ല തിളക്കമുള്ള മുടിയാണ് ചെമ്മീന്‍ കഴിക്കുന്നതിലൂടെ നമുക്ക് കഴിക്കാന്‍ പറ്റുന്നത്. വിറ്റാമിന്‍ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട് ചെമ്മീനില്‍. ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം നല്‍കുന്നതില്‍ എന്നും മുന്നിലാണ്.

 വെള്ളം

വെള്ളം

വെള്ളത്തിന്റെ അഭാവം നിങ്ങളുടെ ആരോഗ്യത്തേയും മുടിയേയും കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ട് തന്നെ ധാരാളം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. നിര്‍ജ്ജലീകരണം ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുകയെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ അത് നമ്മുടെ ഓരോ മുടിയിഴകളേയും പല വിധത്തില്‍ ദോഷകരമായി ബാധിക്കുന്നു. കാരണം മുടിക്ക് ആവശ്യമായ ഈര്‍പ്പം കിട്ടാതെ മുടി വരണ്ടതാവാനും മുടിയുടെ ആരോഗ്യം നശിക്കാനും ഇത് വഴി മുടി കൊഴിയാനും കാരണമാകുന്നു.

English summary

Tips To Grow Your Hair Back With The Right Diet

Tips To Grow Your Hair Back With The Right Diet read on to know more about it
Story first published: Wednesday, October 25, 2017, 11:20 [IST]
Please Wait while comments are loading...
Subscribe Newsletter