മുടി കൊഴിച്ചില്‍ ഇനി സ്വപ്‌നത്തില്‍ മാത്രം

Posted By:
Subscribe to Boldsky

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രതിസന്ധി തന്നെയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ മാറുന്നതിന് വേണ്ടി പലപ്പോഴും പല വിധത്തിലുള്ള കൃത്രിമ മരുന്നുകളും എണ്ണകളും ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാനാണ് കാരണമാകുന്നത്. ചീപ്പിലും തോര്‍ത്തിലും നടക്കുന്ന വഴികളില്‍ പോലും മുടി കാണപ്പെടുന്ന അവസ്ഥ വളരെ ബുദ്ധിമുട്ടേറിയതാണ്. മുടി കൊഴിച്ചില്‍ സാധാരണ വര്‍ദ്ധിക്കുന്ന അവസ്ഥ പലപ്പോഴും നമ്മളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു.

പരസ്യം കണ്ടും മറ്റും എണ്ണകളും മറ്റും വാരിത്തേക്കുന്നത് ഉള്ള മുടി കൂടി കൊഴിയാന്‍ കാരണമാകുന്നു. അങ്ങനെ പണം കൂടുതല്‍ കൊടുത്ത് കണ്ണില്‍ കണ്ട എണ്ണകള്‍ക്ക് പുറകേ പായുമ്പോള്‍ മുടി കൊഴിച്ചിലിന്റെ യഥാര്‍ത്ഥ കാരണങ്ങളും അതിന് പരിഹാരങ്ങളും എന്തൊക്കെയെന്ന് നോക്കണം. മുടി കൊഴിച്ചില്‍ മാറാനും മുടി കൊഴിച്ചിലിന് പരിഹാരം കാണാനും നാട്ടുവഴികള്‍ ഉള്ളപ്പോള്‍ അതിന് ശ്രമിക്കാതെ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നത് ശ്രദ്ധിക്കണം.

നിറം വേണോ, ഉരുളക്കിഴങ്ങ് നീരില്‍ തൈര് ചേര്‍ക്കാം

ആദ്യം മുടി കൊഴിച്ചിലിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് നമ്മള്‍ തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാവാം. കുറുക്ക് വഴികള്‍ തേടി മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല.

മുടി കൊഴിച്ചില്‍ സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. മുടി കൊഴിച്ചിലിന്റെ കാരണം ആദ്യം കണ്ടെത്തേണ്ടതാണ് അത്യാവശ്യം. അതുകൊണ്ട് തന്നെ മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിനുശേഷം മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ എന്തൊക്കെ നാട്ടുവഴികള്‍ ഉണ്ടെന്ന് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

മുടി കൊഴിച്ചിലിന് പല തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവും. ഇത്തരം കാരണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് കാര്യങ്ങള്‍ വഷളാവാനുള്ള പ്രധാന പ്രശ്‌നം. സ്ത്രീകളില്‍ മുടി കൊഴിച്ചിലുണ്ടാവും. എന്നാല്‍ അത് പുരുഷന്‍മാരിലാണെങ്കില്‍ അല്‍പം കൂടുകയും കഷണ്ടിയാവുകയും ചെയ്യുന്നു. പല തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാവും. എന്തൊക്കെയാണ് ഇത്തരത്തില്‍ മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് പലപ്പോഴും മുടി കൊഴിച്ചില്‍ ഉണ്ടാവും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നു. ചില രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മരുന്ന് കഴിക്കുമ്പോള്‍ അത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കും. തൈറോയിഡും മുടി കൊഴിച്ചിലിന് കാരണമാകുന്നു. ചിലര്‍ക്ക് മഞ്ഞപ്പിത്തം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും പലപ്പോഴും മുടികൊഴിച്ചില്‍ ഉണ്ടാവുന്നു.

ഡൈ ചെയ്യുന്നത്

ഡൈ ചെയ്യുന്നത്

ഡൈ ചെയ്യുന്നത് പലപ്പോഴും മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നു. മുടി ഡൈ ചെയ്യാന്‍ എപ്പോഴും പല വിധത്തില്‍ മുടിക്ക് ദോഷകരമായ കാര്യങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും മുടിയുടെ വേരുകള്‍ക്ക് ബലക്കുറവ് ഉണ്ടാക്കുന്നു. ഇത് മുടി കൊഴിയാന്‍ കാരണമാകുന്നു.

 വിറ്റാമിന്റെ അഭാവം

വിറ്റാമിന്റെ അഭാവം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിറ്റാമിന്‍ അത്യാവശ്യമായ ഒന്നാണ്. എന്നാല്‍ വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയുടെ അഭാവം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ പ്രോട്ടീനും വിറ്റാമിനും അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണമെന്നതാണ് പരിഹാരം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കൊണ്ട് ജീവിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. അതുകൊണ്ട് മാനസിക സമ്മര്‍ദ്ദം പരമാവധി കുറച്ച് ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി ആരോഗ്യമുള്ള മുടി നല്‍കുന്നു.

തലയോട്ടിയിലെ അണുബാധ

തലയോട്ടിയിലെ അണുബാധ

തലയോട്ടിയിലെ അണുബാധ കൊണ്ട് പലപ്പോഴും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ത്വക്ക് രോഗ വിദഗ്ധനെ കാണേണ്ടത്. അതുകൊണ്ട് തന്നെ ഇനി തലയോട്ടിയിലെ അണുബാധ മുടി കൊഴിച്ചിലിന് കാരണമാകുന്നു.

കുളിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

കുളിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

കുളിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കിലും അത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. നനഞ്ഞ മുടി കെട്ടി വെക്കുന്നതും, കുളി കഴിഞ്ഞ ഉടനേ മുടി ചീകുന്നതും മുടി മുറുക്കിക്കെട്ടുന്നതും പലപ്പോഴും മുടി കൊഴിയാനുള്ള കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശ്രദ്ധിച്ചാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

പരിഹാരം

പരിഹാരം

മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഏറ്റവും അനുയോജ്യമായ നാടന്‍ വഴികളാണ് ശ്രദ്ധിക്കേണ്ടത്. അതിനായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാന്‍ മുടി കൊഴിച്ചിലിനെ നമുക്ക് വളരെ ഫലപ്രദമായി തന്നെ ഇല്ലാതാക്കാന്‍ കഴിയും. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ആവണക്കെണ്ണ

ആവണക്കെണ്ണ

മുടി വളര്‍ച്ചക്ക് സഹായിക്കുന്നതില്‍ മികച്ച ഒന്നാണ് ആവണക്കെണ്ണ. മുടി കൊഴിച്ചില്‍ ഇതിലൂടെ പൂര്‍ണമായും ഇല്ലാതാക്കാം. ഇത് ദിവസവും തലയിലും മുടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും ചെയ്താല്‍ അത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും കരുത്തും ഇല്ലാതാക്കും.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് ആരോഗ്യം നല്‍കാനും തിളക്കം നല്‍കാനും സഹായിക്കുന്നു. കറ്റാര്‍ വാഴയുടെ ജെല്‍ അല്‍പം മുടിയില്‍ തേച്ച് പിടിപ്പിച്ച് തലയോട്ടിയിലും മസ്സാജ് ചെയ്ത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും ചെയ്താല്‍ അത് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നു.

ഉലുവ

ഉലുവ

ഉലുവ മുടി കൊഴിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ദിവസവും ഉപയോഗിക്കേണ്ട പോലെ ഉപയോഗിച്ചാല്‍ അത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കും. ഉലുവ പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി അത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും തിളക്കവും ലഭിക്കുന്നു. ദിവസവും ഇത് ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റം മനസ്സിലാകുന്നു.

English summary

Simple Home Remedies to Control Hair Fall naturally

Simple Home Remedies to Control Hair Fall naturally read on
Story first published: Saturday, October 21, 2017, 17:30 [IST]