അകാലനരയുടെ കാരണങ്ങള്‍ അറിഞ്ഞ് പരിഹരിയ്ക്കാം

Posted By:
Subscribe to Boldsky

പ്രായാധിക്യമാണ് പലപ്പോഴും മുടി നരയ്ക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം. എന്നാല്‍ ഇന്നത്തെ കാലത്താകട്ടെ പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും ഈ പ്രശ്‌നം കണ്ടു വരുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ പ്രധാനകാരണം മെലാനിന്‍ എന്ന വര്‍ണ വസ്തു ഉത്പാദിപ്പിക്കുന്ന അളവ് രോമകൂപങ്ങളില്‍ കുറയുമ്പോഴാണ് മുടി നരയ്ക്കുന്നത്. കക്ഷത്തിലെ കറുപ്പിന് മൂന്ന് മിനിട്ട് മാജിക്‌

മുടി നരയ്ക്കുന്നതിന്റെ ചില പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇതിന്റെ കാരണമറിഞ്ഞ് ചികിത്സിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. എന്തൊക്കെയെന്ന് നോക്കാം.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യമാണ് പല ചെറുപ്പക്കാരുടേയും അകാലനരയുടെ പ്രധാന കാരണം. മുടി ചെറുപ്പത്തില്‍ നരയ്ക്കുമ്പോള്‍ മാതാപിതാക്കളുടെ മുടി നരച്ച പ്രായത്തെക്കുറിച്ച് അറിയുന്നത് നല്ലതായിരിക്കും.

പുകവലിയ്ക്കുന്നവരില്‍

പുകവലിയ്ക്കുന്നവരില്‍

പുകവലിയ്ക്കുന്നവരില്‍ മുടി നരയ്ക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതും വളരെ ചെറുപ്പത്തില്‍ തന്നെ. അതുകൊണ്ട് തന്നെ പുകവലി നിര്‍ത്തുന്നതാണ് ആരോഗ്യത്തിനും മുടിസംരക്ഷണത്തിനും നല്ലത്.

 മലിനീകരണം

മലിനീകരണം

വായുമലിനീകരണം കൊണ്ടാണ് പലപ്പോഴും പലരുടേയും മുടി നശിയ്ക്കുന്നത്. വായുവിലെ അഴുക്കും പൊടിയും മൂലം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവും. അകാല നരയെ ചെറുക്കാന്‍ അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കാം.

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടും പലപ്പോഴും മുടി നരയ്ക്കും. അതുകൊണ്ട് തന്നെ പലപ്പോഴും സൂര്യപ്രകാശത്തില്‍ നിന്നും മുടിയ്ക്ക് സംരക്ഷണം നല്‍കാന്‍ സ്‌കാര്‍ഫോ ഷാളോ മറ്റോ ഉപയോഗിക്കുന്നത് നല്ലതാണ്.

അനീമിയ

അനീമിയ

സാധാരണ അനീമിയയില്‍ നിന്നും വ്യത്യസ്തമായപെര്‍നിഷ്യസ് അനീമിയ കാരണവും പലരിലും മുടി നരയ്ക്കാനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും മുടി നരയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് മുടി നര വരുന്നവര്‍ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കാരണം മനസ്സിലാക്കണം എന്ന് പറയുന്നത്.

English summary

Scientists find root cause of Gray hair

Scientists find root cause of Gray hair, read on to know more about it.
Story first published: Tuesday, March 28, 2017, 17:15 [IST]