Latest Updates
-
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
കൊല്ലത്ത് നവവധുവിന് ക്രൂര മർദ്ദനം; പ്രതിയായ ഭർത്താവിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ്
കക്ഷത്തിലെ കറുപ്പിന് മൂന്ന് മിനിട്ട് മാജിക്
എങ്ങനെയൊക്കെ ഉരുളക്കിഴങ്ങ് ഇതിനായി ഉപയോഗിക്കാം എന്ന് നോക്കാം.
കക്ഷത്തിലെ കറുപ്പ് പലരിലും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പ് വര്‍ദ്ധിക്കാം. അമിതവിയര്‍പ്പും, സൂര്യപ്രകാശവും, ഹെയര്‍റിമൂവല്‍ ക്രീമിന്റെ ഉപയോഗവും, ഡിയോഡ്രന്റുകളും എല്ലാം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇതിനെല്ലാം പരിഹാരം കാണാം. അതും ഉരുളക്കിഴങ്ങിലൂടെ. വരണ്ട ചര്‍മ്മവും ചൊറിച്ചിലും; പരിഹാരം തൈര്
പ്രകൃതിദത്തമായ വഴികള്‍ ആയതിനാല്‍ തന്നെയും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല എന്നതാണ് സത്യം. എങ്ങനെ ഉരുളക്കിഴങ്ങ് കൈക്കുഴിയിലെ കറുപ്പകറ്റാന്‍ ഉപയോഗിക്കാം എന്ന് നോക്കാം.

ഉരുളക്കിഴങ്ങ് സ്ലൈസ്
ഉരുളക്കിഴങ്ങ് അര ഇഞ്ച് കനത്തില്‍ ചെറുതായി മുറിച്ച് ഇത് മൂന്ന് മിനിട്ടോളം കൈക്കുഴിയില്‍ വെയ്ക്കാം. 30 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ദിവസവും രണ്ട് നേരം ഇത് ആവര്‍ത്തിയ്ക്കാം.

ഉരുളക്കിഴങ്ങ് പൊടിച്ചത്
ഉരുളക്കിഴങ്ങ് പൊടിച്ചതാണ് മറ്റൊരു പരിഹാരം. ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് കക്ഷത്തില്‍ 10 മിനിട്ടോളം വെയ്ക്കുക. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ദിവസവും രണ്ട് നേരം ഇത് ചെയ്യാം.

ഉരുളക്കിഴങ്ങും തേനും
ഉരുളക്കിഴങ്ങും തേനുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഉരുളക്കിഴങ്ങ് നീരില്‍ അല്പം തേന്‍ മിക്സ് ചെയ്ത് കൈക്കുഴയില്‍ തേച്ച് പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ഉരുളക്കിഴങ്ങും തക്കാളി നീരും
ഉരുളക്കിഴങ്ങും തക്കാളിനീരും മിക്സ് ചെയ്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. 30 മിിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ഉരുളക്കിഴങ്ങും പഞ്ചസാരയും നാരങ്ങ നീരും
ചര്‍മ്മത്തിന് നിറം നല്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇതോടൊപ്പം ഉരുളക്കിഴങ്ങിന്റെ നീരും പഞ്ചസാരയും ചേരുമ്പോള്‍ ഗുണം വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് 3 മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയാവുന്നതാണ്.

പാലും ഉരുളക്കിഴങ്ങും
പാലിനോടൊപ്പം ഉരുളക്കിഴങ്ങ് ചേരുമ്പോള്‍ ഗുണം ഒന്നു കൂടി വര്‍ദ്ധിക്കുന്നു. ഇത് മിക്സ് ചെയ്ത് കക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് മൂന്ന് മിനിട്ടോളം മസ്സാജ് ചെയ്യാം. ഇത് കക്ഷത്തിന്റെ ഇരുണ്ട നിറം മാറ്റി നിറം വര്‍ദ്ധിപ്പിക്കുന്നു.

ഉരുളക്കിഴങ്ങും കുക്കുമ്പര്‍ നീരും
ഉരുളക്കിഴങ്ങിനോടൊപ്പം നല്ലൊരു ആസ്ട്രിജന്റ് ആയ കുക്കുമ്പര്‍ നീര് ചേരുമ്പോള്‍ ഗുണത്തിന്റെ കാര്യത്തില്‍ സംശയം വേണ്ട. ഇത് മിക്സ് ചെയ്ത് തേച്ച് പിടിപ്പിച്ച് 3 മിനിട്ട് മസ്സാജ് ചെയ്യുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications
