For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുപ്പതിലെ കഷണ്ടിയുടെ കാരണങ്ങള്‍

കഷണ്ടിയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം

|

കഷണ്ടി ഇന്നത്തെ കാലത്ത് പ്രായമാവുന്നവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ചെറുപ്പക്കാര്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്നാണ് കഷണ്ടി. ഇത് നേരത്തെ എത്തിയാല്‍ ഉള്ള മാനസിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുടിയുടെ കാര്യത്തില്‍ പരിഹാരമായില്ലേ. എന്നാല്‍ അല്‍പസമയം കഷണ്ടിക്കായി നീക്കി വെച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് വളരെയെളുപ്പത്തില്‍ തന്നെ പരിഹരിക്കാം.

കഷണ്ടിയുടെ തുടക്കത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കഷണ്ടിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തന്നെയാണ് പലപ്പോഴും കഷണ്ടി ഉണ്ടാവുന്നതിന്റെ പ്രധാന കാരണം. മുടി കൊഴിച്ചിലിന് യഥാര്‍ത്ഥ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. പാരമ്പര്യവും ഇതിന്റെ പ്രധാന കാരണമാവുന്നു. അപകടം, ഫംഗസ് ബാധ, ഭക്ഷണ രീതി തുടങ്ങിയവയെല്ലാം പലപ്പോഴും കഷണ്ടിക്ക് കാരണമാകുന്നു.

പാലില്‍ കറ്റാര്‍വാഴ;ഇരുണ്ടചര്‍മ്മത്തിന് നിറംപാലില്‍ കറ്റാര്‍വാഴ;ഇരുണ്ടചര്‍മ്മത്തിന് നിറം

പുരുഷ ലക്ഷണമാണ് കഷണ്ടിയെന്ന് പറയുമെങ്കിലും കഷണ്ടിയുണ്ടാവുമ്പോള്‍ ഉണ്ടാവുന്ന മാനസിക വിഷമം ചില്ലറയല്ല. 30 വയസ്സിനു ശേഷം തന്നെ ഒരുവിധം പുരുഷന്‍മാര്‍ക്കും കഷണ്ടി ആരംഭിക്കുന്നു. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ പല വിധത്തില്‍ തന്നെ കഷണ്ടിയെ ഇല്ലാതാക്കാം. തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചിലും കഷണ്ടിയും ഇല്ലാതാക്കാം എന്ന് നോക്കാം.

 പുകവലി

പുകവലി

പുകവലിയും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് കഷണ്ടിയെ ഭയക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുകയാണ് നല്ലത്. കാരണം ഇത് കഷണ്ടി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യമാണ് 95 ശതമാനം പേരിലും കഷണ്ടിക്ക് കാരണമാകുന്നത്. അച്ഛനമ്മമാര്‍ക്ക് ഇതുണ്ടെങ്കില്‍ മക്കളിലും പകര്‍ന്ന് കിട്ടാം. അതുകൊണ്ടുതന്നെ ഇവര്‍ തുടക്കം മുതലേ മുടിക്ക് പരിചരണം നല്‍കണം.

പ്രോട്ടീന്റെ അഭാവം

പ്രോട്ടീന്റെ അഭാവം

ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തില്‍ എത്താത്തതാണ് മറ്റൊരു പ്രധാന കാരണം. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ടെന്‍ഷനും മാനസികസംഘര്‍ഷവും ഉള്ളവര്‍ക്ക് മുടികൊഴിയാന്‍ കാരണമാകും. ഇത് കഷണ്ടിയുണ്ടാക്കും. അതുകൊണ്ട് തന്നെ പരമാവധി മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുക.

തടിയും കഷണ്ടിയും

തടിയും കഷണ്ടിയും

പെട്ടെന്ന് തടി കുറയുന്നവരിലും മുടി കൊഴിഞ്ഞ് കഷണ്ടി ഉണ്ടാകാം. തടി പെട്ടെന്ന് കുറക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാവാന്‍ കാരണമാകുന്നു.

വിറ്റാമിന്റെ അഭാവം

വിറ്റാമിന്റെ അഭാവം

ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ എ ഇല്ലെങ്കിലും കഷണ്ടി ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

അണുബാധ

അണുബാധ

തലയോട്ടിലുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ മൂലവും കഷണ്ടി ഉണ്ടാകാം. തല നന്നായി വൃത്തിയാക്കുകയാണ് വേണ്ടത്. തലയില്‍ ഏതെങ്കിലും തരത്തിലുള്ള ചൊറിച്ചില്‍, മുറിവ്, പൊറ്റ തുടങ്ങിയവയൊക്കെ ഉണ്ടായാല്‍ പെട്ടെന്ന് ചികിത്സിച്ച് മാറ്റാന്‍ ശ്രദ്ധിക്കുക.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ക്കും മുടി പെട്ടെന്ന് കൊഴിഞ്ഞുപോകുന്നത് കാണാം. പ്രസവിച്ചു കഴിയുന്നതോടെ മുടി കൊഴിഞ്ഞ് സ്ത്രീകളില്‍ കഷണ്ടിയൊക്കെ രൂപപ്പെടുന്നു. ആവശ്യത്തിന് വിറ്റാമിനും പ്രോട്ടീനും ശരീരത്തിന് നല്‍കാത്തതാണ് ഇത്തരം അവസ്ഥ ഉണ്ടാക്കുന്നത്.

 ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവവിരാമം ഉള്ളവര്‍ക്കും മുടി കൊഴിച്ചല്‍ ഉണ്ടാകാം. രക്തക്കുറവാണ് ഇതിന് പ്രധാന കാരണം. പ്രായമായ സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ കണ്ടാല്‍ അത് പല വിധത്തില്‍ വ്യാഖ്യാനിക്കപ്പെടാം.

മുടി മുറുക്കികെട്ടുന്നത്

മുടി മുറുക്കികെട്ടുന്നത്

മുടി മുറുക്കി കെട്ടുന്നതും മുടി പൊഴിഞ്ഞ് കഷണ്ടിയുണ്ടാകാന്‍ കാരണമാകാം. അതുകൊണ്ട് മുടി അധികം മുറുക്കി കെട്ടാതിരിക്കുക.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ഉള്ളവര്‍ക്കും കഷണ്ടി വരാം. സ്ത്രീകളില്‍ തൈറോയ്ഡ് ഉള്ളവര്‍ക്ക് ഇത്തരത്തില്‍ മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാവാം.

ഡയറ്റ്

ഡയറ്റ്

ഡയറ്റ് ശരിയായില്ലെങ്കില്‍ ഇത് സംഭവിക്കാം. ഭക്ഷണക്രമമാണ് പ്രധാന കാരണം. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

കഷണ്ടി ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ മരുന്നാണ് ഒലീവ് ഓയിലിന്റെ ഉപയോഗം. ഈ എണ്ണ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യുക. ഇത് മുടി വളര്‍ച്ചക്കും കഷണ്ടിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍വാഴയുടെ ജെല്‍ കഷണ്ടിക്ക് നല്ല മരുന്നാണ്. ഇത് മുടി വളരാന്‍ സഹായിക്കും. ഇതിന്റെ ജെല്‍ ഉപയോഗിച്ച് തല മസാജ് ചെയ്യാം. ഇത് കഷണ്ടിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഉലുവ പൊടി

ഉലുവ പൊടി

ഉലുവ പൊടിച്ച് പേസ്റ്റാക്കി തലയോട്ടില്‍ തേച്ചാലും കഷണ്ടിക്ക് പരിഹാരമാകും. അരമണിക്കൂറെങ്കിലും തേച്ചുപിടിപ്പിക്കണം. ഇത് മുടിക്ക് ആരോഗ്യവും കഷണ്ടിയെ ഇല്ലാതാക്കാനും സഹായിക്കുന്നു.

English summary

reasons for hair loss in men under 30s

What are the reasons behind hair loss in men under 30-years old?
X
Desktop Bottom Promotion