For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ ഇങ്ങനെ,ഒ റ്റ മുടി കൊഴിയില്ല!

|

മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന ഒന്നാണ്. സാധാരണ ഗതിയില്‍ 50-100 മുടി വരെ ദിവസവും കൊഴിയാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി പറയുന്നത്. എന്നാല്‍ മുടികൊഴിച്ചില്‍ ഇതില്‍ കൂടുതലായാല്‍ ഇത് ചിന്തിയ്‌ക്കേണ്ട ഒന്നുതന്നെയാണ്.

മുടിസംരക്ഷണത്തിന്റെ പോരായ്മ മാത്രമല്ല, മുടി കൊഴിയാന്‍ ഇടയാക്കുന്നത്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍, ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിലിന് ഇടയാക്കുന്ന സംഗതികളാണ്.

മുടികൊഴിച്ചിന് പരിഹാരമായി എപ്പോഴും നാട്ടുവൈദ്യങ്ങളുപയോഗിയ്ക്കുന്നതാണ് ഏറെ ഗുണകരം. അല്ലാത്തവയിലെ കെമിക്കലുകള്‍ പലപ്പോഴും ഉള്ള മുടി കൂടി കൊഴിഞ്ഞു പോകാന്‍ ഇടയാക്കുന്ന ഒന്നാണ്.

വെളിച്ചെണ്ണ മലയാളികള്‍ സാധാരണ ഗതിയില്‍ പാചകത്തിനും മുടിയില്‍ തേയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്നുണ്ട്. ഇത് മുടികൊഴച്ചിലിനുള്ള ഒരു നല്ല പ്രതിവിധി കൂടിയാണ്. വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ, കെ, അയേണ്‍ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണെന്നു വേണം പറയാന്‍.

മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നതു തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.

ബാക്ടീരിയ, ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനും വെളിച്ചെണ്ണയ്ക്കു കഴിയും. ഇതെല്ലാം മുടികൊഴിച്ചിലില്‍ നിന്നും രക്ഷ നേടാനുള്ള വെളിച്ചെണ്ണയുടെ കഴിവുകള്‍ തന്നെയാണ്.

വെളിച്ചെണ്ണ മുടി കൊഴിച്ചില്‍ തടയാന്‍ പല വിധത്തിലും ഉപയോഗിയ്ക്കാം. പല ചേരുവകളും ചേര്‍ത്ത്. ഇവയെല്ലാം തന്നെ നമുക്കു തന്നെ തയ്യാറാക്കാവുന്ന വഴികളാണെന്നതാണ് പ്രധാനം. യാതൊരു വിധത്തിലെ പാര്‍ശ്വഫലങ്ങളും നല്‍കാത്ത വഴികള്‍.

ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ മുടി കൊഴിച്ചില്‍ തടയാന്‍ സഹായകമാകുന്നതെന്നു നോക്കൂ, ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ, കൃത്രിമ മാര്‍ഗങ്ങള്‍ക്കു പുറകെ പോകാതെ, പാര്‍ശ്വഫലങ്ങളില്ലാതെ തികച്ചും സ്വാഭാവിക രീതിയില്‍ മുടികൊഴിച്ചില്‍ മാറുന്നതു കാണാം.

ആവണെക്കെണ്ണ, വെളിച്ചണ്ണ

ആവണെക്കെണ്ണ, വെളിച്ചണ്ണ

ആവണെക്കെണ്ണ, വെളിച്ചണ്ണ എന്നിവ കലര്‍ന്ന മിശ്രിതം മുടികൊഴിച്ചില്‍ മാറാന്‍ ഏറെ നല്ലതാണ്. ആവണക്കെണ്ണയില്‍ ഒമേഗ 9 ഫാറ്റി ആസിഡുകള്‍, അമിനോ ആസിഡുകള്‍ എ്ന്നിവ മുടികൊഴിച്ചിലിനെ പ്രതിരോധിയ്ക്കാന്‍ ഏറെ നല്ലതാണ്. ആദ്യം മുടി നനയ്ക്കുക. പിന്നീട് വെളിച്ചെണ്ണയും ആവണക്കെണ്ണയും കലര്‍ന്ന മിശ്രിതം തുല്യ അളവിലെടുക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ചു മസാജ് ചെയ്യണം. പിന്നീട് മുടിയില്‍ ഷവര്‍ ക്യാപ്പോ ടവലോ കെട്ടി വയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം.

കറിവേപ്പില

കറിവേപ്പില

കറിവേപ്പിലയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ബീറ്റാ കരോട്ടിന്‍, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്. ഇതുകൊണ്ടുതന്നെ മുടി കൊഴിച്ചില്‍ തടയും, മുടിനര മാറ്റാനും മുടി വളരാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഒരു ചീനച്ചട്ടിയില്‍ മൂന്നൂനാലു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിയ്ക്കുക. ഇതില്‍ ഒരു പിടി കറിവേപ്പില ചേര്‍ക്കുക. ഈ ഇലകള്‍ കറുപ്പായാല്‍ വെളിച്ചെണ്ണ വാങ്ങി വയ്ക്കാം. ഇത് തലയില്‍ പുരട്ടി 5 മിനിറ്റു നേരം മസാജ് ചെയ്യുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം.

കര്‍പ്പൂരം

കര്‍പ്പൂരം

അന്തരീക്ഷമലിനീകരണവും മുടി കൊഴിയുന്നതിന്റെ ഒരു കാരണമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കര്‍പ്പൂരം. മലിനീകരണം കൊണ്ടുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധകള്‍ തടുക്കാന്‍ വെളിച്ചെണ്ണയ്ക്കു കഴിയും. അല്‍പം വെളിച്ചെ്ണ്ണ ചെറുതായി ചൂടാക്കുക .ഇതിലേയ്ക്ക് കര്‍പ്പൂരം പൊട്ടിച്ചിടുക. ഇത് വെളിച്ചെണ്ണയില്‍ നല്ലപോലെ അലിഞ്ഞു ചേരുന്നതു വരെ ഇളക്കുക. പിന്നീട് വാങ്ങി വയ്ക്കാം. ചെറുചൂടോടെ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം.

വെളിച്ചെണ്ണ, നാരങ്ങാനീര്

വെളിച്ചെണ്ണ, നാരങ്ങാനീര്

വെളിച്ചെണ്ണ, നാരങ്ങാനീര് എന്നിവയും മുടികൊഴിച്ചില്‍ നിര്‍ത്തുന്ന ഒരു കൂട്ടാണ്. ചെറുനാരങ്ങയില്‍ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എ്ന്നിവ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുന്നതില്‍ ഏറെ പ്രധാനമാണ്. നാരങ്ങയില്‍ വൈറ്റമിന്‍ സി, മഗ്‌നീഷ്യം, കാല്‍സ്യം എന്നിവയുണ്ട്. ഇതിലെ ലിമോനീന്‍ മുടി വൃത്തിയാക്കാന്‍ സഹായിക്കും. താരന്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ എന്നിവയ്ക്കും ഇതൊരു നല്ല മരുന്നാണ്. ഒരു നാരങ്ങയുടെ നീരം 2, 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി നല്ല പോലെ മസാജ് ചെയ്യുക. പിന്നീട് ഷവര്‍ ക്യാപ് വച്ചു പൊതിയുക. പിറ്റേന്നു വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം.

വെളിച്ചെണ്ണ, മുട്ട

വെളിച്ചെണ്ണ, മുട്ട

വെളിച്ചെണ്ണ, മുട്ട എന്നിവ കലര്‍ത്തിയും മുടികൊഴിച്ചില്‍ തടയാന്‍ ഉപയോഗിയ്ക്കാം. മുട്ടയിലെ സിങ്ക്, പൊട്ടാസ്യം, സെലേനിയം, അയോഡിന്‍ എന്നിവ മുടിവളര്‍ച്ചയെ ത്വരിതപ്പെടുന്നവയാണ്. മുടികൊഴിച്ചില്‍ തടയാനും സഹായിക്കും. മുട്ടയില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, അല്‍പം തേന്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കുക. ഈ മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളിച്ചെണ്ണയ്‌ക്കൊപ്പം വെളുത്തുള്ളി ഉപയോഗിച്ചു മുടികൊഴിച്ചില്‍ തടയാം. 10-12 അല്ലി വെളുത്തുള്ളി ചതച്ച് അല്‍പനേരം വയ്ക്കുക. ഇതില്‍ നിന്നും നീരെടുത്ത് ഒന്നു രണ്ടു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി കലര്‍ത്തുക. ഇത് ചെറുതായി ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം. വെളുത്തുള്ളിയിലെ സിങ്ക്, കാല്‍സ്യം, വൈറ്റമിന്‍ സി, സള്‍ഫര്‍ എന്നിവയാണ് ഗുണം നല്‍കുന്നത്.

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും ഉപയോഗിയ്ക്കാം. കറ്റാര്‍വാഴയില്‍ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു കണ്ടീഷണര്‍ മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. തുല്യ അളവില്‍ കറ്റാര്‍വാഴ ജെല്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍് തേച്ചു പിടിപ്പിയ്ക്കാം. വേണമെങ്കില്‍ ഇത് ചെറുതായി ചൂടാക്കുകയും ചെയ്യാം. മുടിയില്‍ ഇതു തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം.

വെളിച്ചെണ്ണ, നെല്ലിക്ക

വെളിച്ചെണ്ണ, നെല്ലിക്ക

വെളിച്ചെണ്ണ, നെല്ലിക്ക എന്നിവ ചേര്‍ന്ന മിശ്രിതവും മുടികൊഴിച്ചില്‍ അകറ്റാന്‍ ഏറെ സഹായകമാണ്. നെല്ലിക്കയിലെ വൈറ്റമിന്‍ സിയാണ് ഏറെ ഗുണകരം. ഇത് മുടിയ്ക്കു കറുപ്പു നിറം നല്‍കാനും മുടി നര കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ.് 5-10 നെല്ലിക്ക കഷ്ണങ്ങാക്കുക. ഇവ രണ്ടു മൂന്നു ദിവസം വെയിലത്തു വച്ചുണക്കണം. ഒരു കപ്പു വെളിച്ചെണ്ണയില്‍ ഈ നെല്ലിക്കയിട്ടു ചൂടാക്കുക. മിശ്രിതം കറുപ്പു നിറമാകുന്നതുവരെ ചൂടാക്കണം. ഇത് ഇളംചൂടോടെ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഷവര്‍ ക്യാപ്പിട്ട് ഒരു മണിക്കൂര്‍ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം.

വെളിച്ചെണ്ണയും ഉലുവയും

വെളിച്ചെണ്ണയും ഉലുവയും

വെളിച്ചെണ്ണയും ഉലുവയും ചേര്‍ന്ന മിശ്രിതം മുടി കൊഴിച്ചിലകറ്റാനുള്ള മറ്റൊരു വഴിയാണ്. ഉലുവയില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചില്‍ തടയാന്‍ ഏറെ സഹായകമാണ്. ഇതിലെ പൊട്ടാസ്യം മുടി നരയ്ക്കുന്നതു തടയാനും സഹായിക്കുംഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് അരച്ചു പേസ്റ്റാക്കുക. ഈ പേസ്റ്റിലേയ്ക്ക് വെളിച്ചെണ്ണ ചേര്‍ത്തിളക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഒരു മണിക്കൂര്‍ ശേഷം അധികം വീര്യമില്ലാത്ത ഷാംപൂവോ ഹെര്‍ബല്‍ വഴികളോ ഉപയോഗിച്ചു കഴുകിക്കളയാം. ആഴ്ചയില്‍ 2-3 ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം

വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ

വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ

വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തിയും മുടികൊഴിച്ചിലിന് പരിഹാരം കണ്ടെത്താവുന്നതാണ്. വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂളുകള്‍ വാങ്ങുവാന്‍ സാധിയ്ക്കും. ഇത് 2 എണ്ണം പൊട്ടിച്ച് ചെറുചൂടുള്ള വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ നല്ലപോലെ പുരട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ ശേഷം അധികം വീര്യമില്ലാത്ത ഷാംപൂവോ ഹെര്‍ബല്‍ വഴികളോ ഉപയോഗിച്ചു കഴുകിക്കളയാം. ആഴ്ചയില്‍ 2-3 ദിവസമെങ്കിലും ഇതാവര്‍ത്തിയ്ക്കാം

Read more about: hair care
English summary

How To Use Coconut Oil To Prevent Hair Loss

How To Use Coconut Oil To Stop Hair Loss, Read more to know about
Story first published: Saturday, October 14, 2017, 10:37 [IST]
X
Desktop Bottom Promotion