For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ള് കുറഞ്ഞ മുടിക്കാര്‍ പരാതി പെടേണ്ട, വഴിയുണ്ട്

മുടിയുടെ ഉള്ളഴകിന് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

|

മുടിയുടെ കാര്യത്തില്‍ എപ്പോഴും പരാതിയും പരിഭവവും ഉള്ളവര്‍ കുറവായിരിക്കും, മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യവും താരനും എന്നു വേണ്ട എല്ലാ പ്രശ്‌നങ്ങളും പലപ്പോഴും ഒരുമിച്ചാണ് പലരേയും ആക്രമിക്കുക. മുടി കൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും മുടിയുടെ ഉള്ള കുറയ്ക്കും. പെട്ടെന്ന് വയസ്സാവേണ്ടെങ്കില്‍ ഈ മാര്‍ഗ്ഗം

എന്നാല്‍ ഇനി മുടിയുടെ ഉള്ളിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കണ്ട ആവശ്യമില്ല. കാരണം ഇനി പറയുന്ന വിദ്യകള്‍ മുടിയ്ക്ക് ഉള്ള് ഉള്ളതു പോലെ തന്നെ തോന്നിയ്ക്കും. അതിനായി ചില വിദ്യകള്‍ നോക്കാം.

 നീളം കുറഞ്ഞ മുടി

നീളം കുറഞ്ഞ മുടി

മുട്ടോളം നീണ്ട് കിടക്കുന്ന മുടി പണ്ടത്തെ ഫാഷനായിരുന്നു. എന്നാല്‍ ഇന്ന് മുടിയുടെ നീളത്തിലല്ല ആരോഗ്യമുള്ള മുടിയാണ് ആവശ്യം. മുടി നീളം കുറയ്ക്കുന്നതിനനുസരിച്ച് ഉള്ള വര്‍ദ്ധിയ്ക്കുന്നതായി കാണപ്പെടും.

മുടിയിലെ ലെയറുകള്‍

മുടിയിലെ ലെയറുകള്‍

ഇന്നത്തെ കാലത്ത് മുടി വെട്ടുന്നതില്‍ നിരവധി തരത്തിലുള്ള ഫാഷനുകള്‍ ഉണ്ട്. എന്നാല്‍ ലെയറുകളായി മുടി വെട്ടുമ്പോള്‍ അത് മുഖത്തിന്റെ ആകൃതിയനുസരിച്ചായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

 കളര്‍ ചെയ്യാം

കളര്‍ ചെയ്യാം

മുടി ഭംഗിയായി കളര്‍ ചെയ്യുന്നതിന് ആരാധകര്‍ കൂടുതലാണ്. ഇത് മുടിയ്ക്ക് ഉള്ള് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മുടി കഴുകുമ്പോള്‍

മുടി കഴുകുമ്പോള്‍

മുടി കഴുകുമ്പോള്‍ എന്നും അല്‍പം ശ്രദ്ധിക്കണം. കാരണം മുടി കഴുകുന്നതിലാണ് ആരോഗ്യം ഉള്ളത്. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയോട് ചേര്‍ന്ന് അമര്‍ത്തി തേയ്ക്കണം.

 മുടി കെട്ടുമ്പോള്‍

മുടി കെട്ടുമ്പോള്‍

മുടി കെട്ടുമ്പോള്‍ തലയോട്ടിയോട് പറ്റി കെട്ടാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടിയ്ക്ക ഉള്ള് തോന്നിയ്ക്കാന്‍ സഹായിക്കും.

ഹെയര്‍ ഡ്രൈയര്‍

ഹെയര്‍ ഡ്രൈയര്‍

ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് മുടി ഉണക്കുമ്പോള്‍ തലയോടിനോട് ചേര്‍ന്നുള്ള ഭാഗം ആദ്യം ഉണക്കണം. ഇത് തലമുടിയ്ക്ക് ഉള്ള് തോന്നിയ്ക്കാന്‍ സഹായിക്കും.

English summary

How to Get Thicker Hair Naturally

If you have thinning hair, there is no need to spend money on expensive treatments and products.
Story first published: Friday, January 6, 2017, 17:42 [IST]
X
Desktop Bottom Promotion