For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് വയസ്സാവേണ്ടെങ്കില്‍ ഈ മാര്‍ഗ്ഗം

അകാല വാര്‍ദ്ധക്യത്തെ കൂടെക്കൂട്ടുന്ന ചില ശീലങ്ങള്‍ ഉണ്ട്. ഇവയെ ഇല്ലാതാക്കാന്‍ മാര്‍ഗ്ഗങ്ങള്‍

|

എപ്പോഴും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പ്രായമാകുന്നതിന്റെ ടെന്‍ഷനും പ്രയാസവും എല്ലായ്‌പ്പോഴും നമ്മളിലെല്ലാം ഉണ്ടാവും. ചെറുപ്പത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജവും ഏത് അവസ്ഥയിലും കൂടെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും.

എന്നാല്‍ നമ്മുടെ തന്നെ ചില അശ്രദ്ധമായ പിഴവുകള്‍ ഇതിന് പലപ്പോഴും തടയിടുന്നു. ശീലങ്ങള്‍ തന്നെയാണ് നമ്മളെ പെട്ടെന്ന് വയസ്സന്‍മാരും വയസ്സത്തികളും ആക്കുന്നത്. എന്നാല്‍ ഇനി ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

 മുടി കെട്ടുമ്പോള്‍

മുടി കെട്ടുമ്പോള്‍

മുടി കെട്ടുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ഇറുക്കി മുറുക്കി മുടി കെട്ടുമ്പോള്‍ അത് നെറ്റിയില്‍ കഷണ്ടി വരാന്‍ കാരണമാകും. അതുകൊണ്ട് തന്നെ മുടി കെട്ടുന്ന കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ കഷണ്ടിയെന്ന വില്ലനെ നമുക്ക് ഒരു പരിധി വരെ തടയാന്‍ സാധിയ്ക്കും.

പാലും എണ്ണമയവും

പാലും എണ്ണമയവും

പാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്, എന്നാല്‍ സൗന്ദര്യകാര്യത്തില്‍ അല്‍പം പ്രശ്‌നക്കാരന്‍ തന്നെയാണ്. കാരണം പാല്‍ ശരീരത്തില്‍ എണ്ണമയം വര്‍ദ്ധിപ്പിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവ് വീഴാന്‍ കാരണമാകുന്നു.

 സണ്‍സ്‌ക്രീന്‍ ഉപയോഗം

സണ്‍സ്‌ക്രീന്‍ ഉപയോഗം

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതും പലരും തെറ്റായ രീതിയിലാണ്. കാരണം മും മാത്രമാണ് എപ്പോഴും ക്രീമുകള്‍ ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.

 നനഞ്ഞ മുടി

നനഞ്ഞ മുടി

നനഞ്ഞ മുടിയാണ് മറ്റൊരു പ്രശ്‌നം. ഒരിക്കലും നനഞ്ഞ മുടി ചീകാന്‍ ശ്രമിക്കരുത്. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക. പിന്നീട് മുടി കൊഴിച്ചില്‍ ഒഴിഞ്ഞ സമയം ഉണ്ടാകില്ല എന്ന് തന്നെ പറയാം.

കണ്ണ് തിരുമ്മുമ്പോള്‍

കണ്ണ് തിരുമ്മുമ്പോള്‍

പലപ്പോഴും കണ്ണില്‍ കരട് പോയാല്‍ ഉടന്‍ തന്നെ കണ്ണ തിരുമ്മുന്ന ശീലം നമുക്കുണ്ട്. എന്നാല്‍ ഇത് കണ്ണിനെ പെട്ടെന്ന് വയസ്സാക്കുന്നു എന്നതാണ് സത്യം.

 മുഖത്ത് അനാവശ്യമായി തൊടുന്നത്

മുഖത്ത് അനാവശ്യമായി തൊടുന്നത്

പലപ്പോഴും മുഖത്ത് അനാവശ്യമായി തൊടുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് മുഖത്ത് എണ്ണമയത്തിനും മുഖത്ത് ചുളിവ് വീഴാനും കാരണമാകും.

 അമിതമായാല്‍ ജ്യൂസും പ്രശ്‌നം

അമിതമായാല്‍ ജ്യൂസും പ്രശ്‌നം

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ജ്യൂസുകള്‍. എന്നാല്‍ അമിതമായ തോതില്‍ ജ്യൂസ് കഴിയ്ക്കുന്നത് പ്രശ്‌നമുണ്ടാക്കും. മാത്രമല്ല പഞ്ചസാര അധികമായി ശരീരത്തില്‍ എത്തുന്നത് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

English summary

Anti-Aging Tricks For A Younger Smile

Here's how to reverse the dull, yellow teeth and wrinkles around the mouth make us look older than we are.
Story first published: Tuesday, January 3, 2017, 17:43 [IST]
X
Desktop Bottom Promotion