For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ ഏത് ദുഗര്‍ഗന്ധത്തിനും പരിഹാരം

പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ മുടിയുടെ ദുര്‍ഗന്ധമകറ്റി മുടിക്ക് സുഗന്ധം പകരാം

|

ചിലര്‍ നനഞ്ഞ മുടി കെട്ടിവെച്ചാല്‍ അതിനൊരു ദുര്‍ഗന്ധമുണ്ടാകുന്നു. പലപ്പോഴും ഈ ദുര്‍ഗന്ധം മാറണം എന്നുണ്ടെങ്കില്‍ പെടാപാട് പെടണം. എന്നാല്‍ ഇനി ഇത്തരം പ്രശനങ്ങള്‍ക്ക് നമുക്ക് വീട്ടില്‍ പരിഹാരം കാണാം. മുടിയുടെ ദുര്‍ഗന്ധമൊഴിവാക്കി സുഗന്ധപൂരിതമാക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. മുടിയുടെ ദുര്‍ഗന്ധം മാത്രമല്ല ഇത് മുടിയെ കേടുവരുത്തുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളുടേയും തുടക്കമാണ്. ഇത് പലപ്പോഴും പേനും ഈരും താരനും എന്ന് വേണ്ട എല്ലാ പ്രതിസന്ധികള്‍ക്കും കാരണമാകുന്നു.

പലപ്പോഴും ഇത്തരം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് നമ്മള്‍ മിനക്കെടാത്തതാണ് നമ്മുടെ മുടിയുടെ അനാരോഗ്യത്തിന്റെ പ്രധാന കാരണം. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നതിലൂടെ മുടിയുടെ സൗന്ദര്യവും നിറവും മണവും എല്ലാം തിരിച്ച് പിടിക്കാന്‍ കഴിയുന്നു. മാത്രമല്ല മുടി നല്ല രീതിയില്‍ വളരാനും ഇത് കാരണമാകുന്നു. അതിലൂടെ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ഒരു ആക്കം കാണാന്‍ സാധിക്കുന്നു.
എന്നാല്‍ എന്തൊക്കെ നാടന്‍ മാര്‍ഗ്ഗങ്ങളാണ് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്യുമ്പോള്‍ അത് മുടിയുടെ ആരോഗ്യം സംരക്ഷിക്കും എന്നതിലുപരി മുടിക്ക് സൗന്ദര്യം നല്‍കാനും സഹായിക്കുന്നു. മുടിക്ക് തിളക്കവും സുഗന്ധവും നല്‍കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

മുടിയുടെ ദുര്‍ഗന്ധമകറ്റാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് ഇത്്. തലയോട്ടിയിലെ എണ്ണമയം കുറയ്ക്കുന്നതിനൊപ്പം മുടിയുടെ ദുര്‍ഗന്ധവും അകറ്റും. ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍ ഘടകങ്ങള്‍ മുടിയിലെ ദുര്‍ഗന്ധം അകറ്റും. മാത്രമല്ല താരന്‍ അകറ്റാന്‍ ഏറെ ഫലപ്രദമായ ഒന്നാണ് ടീ ട്രീ ഓയില്‍. ഏതാനും തുള്ളി ഓയില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.

തക്കാളിയിലെ ഒറ്റമൂലി

തക്കാളിയിലെ ഒറ്റമൂലി

തക്കാളി ഉപയോഗിച്ച് മുടിയുടെ ദുര്‍ഗന്ധം അകറ്റാം. തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

കേശസംരക്ഷണത്തിന് ഫലപ്രദമായ ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. മുടിയുടെ ദുര്‍ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡര്‍ വിനീഗര്‍. ഇത് വെള്ളവുമായി ചേര്‍ത്ത് ഏതാനും തുള്ളി സുഗന്ധ തൈലവും ചേര്‍ക്കുക. ലാവെണ്ടറോ, റോസ് ഓയിലോ ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

സുഗന്ധ തൈലങ്ങള്‍

സുഗന്ധ തൈലങ്ങള്‍

സുഗന്ധ തൈലങ്ങള്‍ മുടിയുടെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്നവയാണ്. മാത്രമല്ല തലയോട്ടിയിലെ അണുബാധയും തടയുന്നു. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച ശേഷം പൂര്‍ണ്ണമായും ഇവ കഴുകിക്കളയണം. തുടര്‍ന്ന് ഏതാനും തുള്ളി ലാവെണ്ടര്‍ ഓയില്‍ കയ്യിലെടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക.

ഓറഞ്ച്

ഓറഞ്ച്

സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും ഓറഞ്ച് ഉപയോഗിക്കാം. മുടിക്ക് സുഗന്ധം നല്കാന്‍ ഉത്തമമാണ് ഓറഞ്ച് തൊലി. ഉണക്കി പൊടിച്ച തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇത് ഉപയോഗിച്ച് മുടി കഴുകാം. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

മുടിക്ക് തിളക്കം നല്‍കാനും ദുര്‍ഗന്ധം ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. മുടി കഴുകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ദുര്‍ഗന്ധത്തില്‍ നിന്നും വിടുതല്‍ നല്‍കും.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയും അല്‍പം തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ ദുര്‍ഗന്ധത്തെ അകറ്റുന്നു. മാത്രമല്ല മുടിക്ക് തിളക്കവും നല്‍കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

താരനെ ഇത്ര പെട്ടെന്ന് തുരത്തുന്ന മറ്റൊരു വസ്തു ഇല്ലെന്ന് നമുക്ക് കണ്ണടച്ച് പറയാം. കാരണം താരനെ ഇല്ലാതാക്കാന്‍ നാരങ്ങയിലെ ആസിഡ് തന്നെ ധാരാളം. നാരങ്ങ നീര് അല്‍പം ചൂടാക്കിയ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിയുടെ ആരോഗ്യത്തിന വളരെയധികം അത്യാവശ്യമുള്ള ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അല്‍പം ചെറുപയറു പൊടി ഇട്ട് കഴുകിക്കളഞ്ഞാല്‍ മതി. ഇത് മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കി മുടിയുടെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

home remedies for smelly hair

Stinking hair is not at all a serious condition. Here are some natural remedies for stinking hair read on.
Story first published: Wednesday, November 8, 2017, 14:22 [IST]
X
Desktop Bottom Promotion