For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുരുണ്ട മുടിയെ നിലയ്ക്കു നിര്‍ത്താം

|

നിങ്ങൾ മുടി വൃത്തിയായി കെട്ടിവച്ചു കിടക്കുകയാണ്.രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ മുടി മൂന്നു മടങ്ങു കൂടിയിരിക്കുന്നു.ഇങ്ങനെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയാലോ മുടി കഴുകുന്നതിനെപ്പറ്റി നൂറു വ്യത്യസ്ത ഉപദേശങ്ങളുമായി ആളുകൾ ഉണ്ടാകും.

ഇത്തരത്തിൽ ചുരുണ്ട മുടി കാരണം നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ ഇതാ നിങ്ങൾക്കുള്ള പരിഹാരം.നിങ്ങൾക്കായി ഏഴു പ്രതിവിധികൾ ചുവടെ കൊടുക്കുന്നു.വായിച്ചു നോക്കുക.

ചുരുണ്ട മുടിയകറ്റാൻ ഇതാ 7 പ്രതിവിധികൾ

ആപ്പിൾ സൈഡർ വിനഗർ

ആപ്പിൾ സൈഡർ വിനഗർ

ആപ്പിൾ സൈഡർ വിനാഗിരിയാണ് ആദ്യ പരിഹാര മാർഗ്ഗം.ചുരുണ്ട മുടിക്ക് ഏറ്റവും മികച്ച മാർഗ്ഗമാണിത്.ഇത് അൽപം മുടിയിൽ പുരട്ടിയാൽ നല്ല തിളങ്ങുന്ന അഴകുള്ള മുടി നിങ്ങൾക്ക് ലഭിക്കും.

ഉപയോഗിക്കേണ്ട വിധം

ആപ്പിൾ സൈഡർ വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്യുക.മുടിയിൽ ഷാംപൂ ഇട്ട ശേഷം ഈ മിശ്രിതം പുരട്ടുക.കുറച്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഉലച്ചു കഴുകുക.ഒന്നോ രണ്ടോ മാസം

ആപ്പിൾ സൈഡർ വിനാഗിരിയുടെ ചെറിയ ആസിഡ് സ്വഭാവം മുടിയുടെ പിഹെച് ബാലൻസ് നിലനിർത്തുന്നു.ഇത് മുടിയെ ഫോളിക്കിളിൽ നിന്നും വിടുവിച്ചു ക്യൂട്ടിക്കിളിൽ ഉറപ്പിച്ചു നിർത്തുന്നു .

 മുട്ട

മുട്ട

രുചികരമായ ഓംലെറ്റ് ഉണ്ടാക്കാൻ മാത്രമല്ല മുടിയുടെ ചുരുൾ മാറ്റാനും മുട്ട സഹായിക്കും.ഇത് മുടിയുടെ ചുരുൾ മാറ്റാൻ മികച്ച ഒരു ഉപാധിയാണ്.

ഉപയോഗിക്കേണ്ട വിധം?

ഒരു ബൗളിൽ ഒരു മുട്ടയെടുത്തു നന്നായി പതപ്പിക്കുക.ഇതിലേക്ക് ഒരു സ്പൂൺ മയോണൈസും 2 സ്പൂൺ ഒലിവ് എണ്ണയും ചേർത്ത് മിക്സ് ചെയ്യുക.

ഇത് മുടിയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക.

തണുത്ത വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകുക

ഉപയോഗം?

ആഴ്ചയിൽ ഒരിക്കൽ

മുട്ട എങ്ങനെ നിങ്ങളുടെ മുടിക്ക് നല്ലതാകും?

പ്രോട്ടീനും ബയോട്ടീനും കൊണ്ട് സമ്പുഷ്ടമായ മുട്ട മുടി കൊഴിയുന്നത് തടയും.മുട്ടയുടെ പ്രോട്ടീൻ മുടിയെ ആരോഗ്യമുള്ളതാക്കി മാറ്റും.ബയോട്ടിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും.അതിനാൽ ആരോഗ്യമുള്ള മുടിക്ക് മുട്ട അത്യാവശ്യമാണ്.

ബിയർ

ബിയർ

ബിയർ പാർട്ടിക്ക് കുടിക്കാനുള്ളത് മാത്രമല്ല ചുരുണ്ട മുടി നിവർത്താനും ബിയറിന് കഴിയും.ഇത് മുടിക്ക് പുതുജീവനും മൃദുലവും തിളക്കമുള്ളതുമായ മുടി നിങ്ങൾക്ക് സമ്മാനിക്കുകയും ചെയ്യും.ആൾക്കഹോളിക്‌ അല്ലാത്ത ബിയർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഉപയോഗിക്കേണ്ട വിധം?

ഷാംപൂ ഇട്ട ശേഷം മുടി നന്നായി കഴുകുക.

അതിനുശേഷം പതിയെ ബിയർ മുടിയിലേക്ക് ഒഴിക്കുക.എല്ലാ ഇഴകളും നന്നായി കോട്ട് ചെയ്തുവെന്ന് ഉറപ്പാക്കുക.

അഞ്ച് മിനിറ്റ് വിടുക.അപ്പോൾ ബിയർ മുടിയിലേക്ക് ആഴ്ന്നിറങ്ങും

അതിനുശേഷം തണുത്തവെള്ളത്തിൽ മുടി കഴുകുക.

ഉപയോഗം?

രണ്ടാഴ്ചയിൽ ഒരിക്കൽ

ബിയർ എങ്ങനെ മുടിക്ക് നല്ലതാകും?

ബിയറിന്റെ പ്രധാന ഘടകങ്ങൾ ധാന്യവും പൂക്കളുമാണ്.അതിനാൽ ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്.അത് ഓരോ മുടിയിഴകളെയും സംരക്ഷിക്കും.ബിയറിലെ ബാക്കി പ്രോട്ടീനും വിറ്റാമിനുകളും മുടിയെ തിളക്കവും കട്ടിയുള്ളതുമാക്കും.

വെണ്ണപ്പഴം

വെണ്ണപ്പഴം

ഒറ്റ വിത്തുള്ള ഈ പഴം നിങ്ങളുടെ മുടിയുടെ ചുരുളിന് പരിഹാരമാണ്.ഇത് നിങ്ങളുടെ ചുരുൾ നനവുള്ളതാക്കും.

ഉപയോഗിക്കേണ്ട വിധം?

ഒരു വെണ്ണപ്പഴത്തെ നന്നായി ഉടച്ചു അതിലേക്ക് രണ്ടു സ്പൂൺ തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.

ഇത് മുടിയിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.

അതിനുശേഷം വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകുക.

ഉപയോഗം?

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ

എങ്ങനെ വെണ്ണപ്പഴം മുടിക്ക് നല്ലതാകും?

വിറ്റാമിൻ ഇ ആണ് വെണ്ണപ്പഴത്തിലെ പ്രധാന ഘടകം.ഇത് മുടിയുടെ ഫോളിക്കിളിനെ മികച്ചതാക്കി നിലനിർത്തും.അങ്ങനെ മുടി നല്ല ബലമുള്ളതാകും.

കറ്റാർവാഴ

കറ്റാർവാഴ

നിങ്ങളുടെ മുടിക്കായി കണ്ണുമടച്ചു എന്തെങ്കിലും ചെയ്യണമെങ്കിൽ അതിന്നുത്തരം കറ്റാർവാഴയാണ്.കാരണം മുടിയെ തിളക്കമുള്ളതും മിനുസമുള്ളതുമാക്കാൻ കറ്റാർവാഴയ്ക്ക് കഴിയും.

ഉപയോഗക്രമം

ഫ്രഷ് ആയ കറ്റാർവാഴ ജെൽ എടുത്തു നിങ്ങളുടെ മുടിയിൽ പുരട്ടുക.

15 മിനിറ്റിനു ശേഷം ചെറു ചൂട് വെള്ളത്തിലും പിന്നീട് ഷാംപൂ ഉപയോഗിച്ചും കഴുകുക.

ഉപയോഗം

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ

കറ്റാർ വാഴ നിങ്ങളുടെ മുടിക്ക് എങ്ങനെ മികച്ചതാകും?

നിങ്ങളുടെ തലയോട്ടിലെ പിഹെച് ലെവൽ നിയന്ത്രിക്കാൻ കറ്റാർവാഴയ്ക്ക് കഴിയും.അങ്ങനെ വരണ്ടു രോഗബാധയാൽ മുടി കൊഴിയുന്നത് തടയും.താരനും പേനും അകറ്റാനും കറ്റാർവാഴ ജെൽ ഉപയോഗിക്കാം.

ചൂട് എണ്ണകൊണ്ടുള്ള മസ്സാജ്

ചൂട് എണ്ണകൊണ്ടുള്ള മസ്സാജ്

ലോകത്തു ആരാലും വിൽക്കപ്പെടാൻ പറ്റാത്ത ഒന്നാണ് ചൂട് എണ്ണകൊണ്ടുള്ള മസ്സാജ്.

ചൂട് എണ്ണയ്ക്ക് നിങ്ങളുടെ ചുരുണ്ട മുടി നേരെയാക്കാൻ കഴിയുമെങ്കിൽ നിങ്ങൾ എന്തിനു മറ്റു ഉപാധികൾ തേടണം! ഒലിവ് എണ്ണയോ,ബദാം എണ്ണയോ വെളിച്ചെണ്ണയോ നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം?

എണ്ണ മൈക്രോവേവിൽ വച്ച് 2 -4 മിനിറ്റ് ചൂടാക്കുക.

ചൂടായ ശേഷം എണ്ണ തലയോട്ടിലും മുടിയിലും നന്നായി മസ്സാജ് ചെയ്യുക.

ഷവർ ക്യാപ്. വച്ചതിനുശേഷം ചൂട് ടവൽ കൊണ്ട് നിങ്ങളുടെ തല കെട്ടുക.

ഒരു മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

ഉപയോഗം

ആഴ്ചയിൽ ഒരിക്കൽ

ചൂട് എണ്ണ എങ്ങനെ മുടിക്ക് നല്ലതാകും?

തലയോട്ടിയിലെ എണ്ണ മസ്സാജ് ഫോളിക്കുകളിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നു.ഇത് മുടിയെ വേര് മുതൽ ആരോഗ്യമുള്ളതാക്കുന്നു.

ചെമ്പരത്തി

ചെമ്പരത്തി

ചുരുണ്ട മുടിക്ക് പ്രകൃതിദത്തമായ പരിഹാരമാണ് ചെമ്പരത്തി.അതിനാൽ നിങ്ങളുടെ ചുരുണ്ട മുടി പ്രശ്‌നം പരിഹരിക്കാനായി ഒരു പിടി ചെമ്പരത്തിപ്പൂവ് കൈയിലെടുക്കുക.

ഉപയോഗിക്കേണ്ട വിധം?

നാല് ചെമ്പരത്തി പൂവും കുറച്ചു ഇലകളും ചേർത്ത് നന്നായി അരയ്ക്കുക.

ഇത് മുടിയിൽ പുരട്ടി 20 മിനിറ്റ് വയ്ക്കുക.

ചെറു ചൂടുവെള്ളത്തിൽ മുടി കഴുകിയശേഷം അടുത്തദിവസം ഷാംപൂ ഇടുക.

ഉപയോഗം?

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ

ചെമ്പരത്തി എങ്ങനെ നിങ്ങളുടെ മുടിക്ക് നല്ലതാകും?

ഇത് മുടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ്.ചെമ്പരത്തി തലയോട്ടിലെ രക്തപ്രവാഹം കൂട്ടുകയും വിഷാംശത്തെ പുറത്തുകളയുകയും ചെയ്യുന്നു.അതിനാൽ മുടികൊഴിച്ചിൽ ,താരൻ എന്നീ പ്രശ്ങ്ങൾക്ക് പരിഹാരമാണ്.

നിങ്ങളുടെ മുടിക്ക് മിഴിവേകാൻ ആഗ്രഹിക്കുന്നുല്ലേ?എന്നാൽ ഇതിൽ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കൂ.നിങ്ങളുടെ മുടിയും മുഖവും തിളങ്ങട്ടെ

Read more about: hair care
English summary

Home Remedies To Manage Curly Hair

ചുരുണ്ട മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാം
X
Desktop Bottom Promotion