For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യമായി തലയില്‍ നരച്ചമുടി കാണുമ്പോള്‍ ഇത് ചെയ്യാം

നരച്ച മുടി ആദ്യമായി തലയില്‍ കാണുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

|

മുടി നരയ്ക്കുന്നത് പലരുടേും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും മുടി നരയ്ക്കാം. പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുടി നരയ്ക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും അകാല നരയെന്ന വില്ലനെ നമുക്ക് കാണാം.

നരച്ച മുടിയെ വേരോടെ കറുപ്പിക്കും ആയുര്‍വ്വേദംനരച്ച മുടിയെ വേരോടെ കറുപ്പിക്കും ആയുര്‍വ്വേദം

ചിലരില്‍ വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കും. എന്നാല്‍ തലയില്‍ ആദ്യത്തെ നര കാണുമ്പോള്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ എന്തൊക്കെയാണെന്ന് നോക്കാം.

 മുടി ചെറുതായി മുറിയ്ക്കരുത്

മുടി ചെറുതായി മുറിയ്ക്കരുത്

നര കണ്ടു തുടങ്ങുമ്പോള്‍ മുടി മുറിച്ച് കളയുന്നവര്‍ ചില്ലറയല്ല. എന്നാല്‍ മുടി മുറിയ്ക്കുന്നതോടെ നര പുറത്തേയ്ക്ക് വരുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നര വന്നു കഴിഞ്ഞാല്‍ മുടി മുറിയ്ക്കുന്ന ശീലം നിര്‍ത്തുകയാണ് ചെയ്യേണ്ടത്.

 ഓയില്‍ ബേസ്ഡ് ഡൈ

ഓയില്‍ ബേസ്ഡ് ഡൈ

മുടി ഡൈ ചെയ്യുമ്പോള്‍ ഓയില്‍ ബേസ്ഡ് ഡൈ ചെയ്യാന്‍ ശ്രമിക്കുക. ഇതിലുള്ള അധിക എണ്ണമയം മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തും. മാത്രമല്ല ഷാമ്പൂ ഇടുന്നവരാണെങ്കില്‍ പോലും ഡൈ ചെയ്യുന്നതിലെ എണ്ണമയം മുടിയ്ക്ക് കരുത്തും തിളക്കവും നല്‍കുന്നു.

ഹെന്ന ചെയ്യുക

ഹെന്ന ചെയ്യുക

മുടി നരയ്ക്കാന്‍ തുടങ്ങിയെന്ന് ആദ്യമേ ശ്രദ്ധയില്‍ പെട്ടാല്‍ മുടിയില്‍ ഹെന്നയിടാവുന്നതാണ്. ഇത് മുടിയ്ക്ക് നല്ല തിളക്കം നല്‍കുന്നു. നരയുണ്ടെന്ന കാര്യം പോലും പുറത്തറിയാന്‍ പറ്റില്ല.

ചീപ്പ് ശ്രദ്ധിക്കുക

ചീപ്പ് ശ്രദ്ധിക്കുക

ചീപ്പ് ഉപയോഗിക്കുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ബോര്‍ ബ്രിസ്റ്റില്‍ ബ്രഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് നരച്ച മുടിയെ മുടികള്‍ക്കിടയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കും.

കാപ്പിയുടെ ഉപയോഗം കുറയ്ക്കാം

കാപ്പിയുടെ ഉപയോഗം കുറയ്ക്കാം

കാപ്പിയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. കാപ്പി കൂടുതല്‍ കഴിയ്ക്കുന്നതാണ് പലപ്പോഴും മുടിയ്ക്ക് പ്രതിസന്ധിയുണ്ടാക്കുന്നത്. അതുകൊണ്ട് കാപ്പിയുടെ ഉപയോഗം പരമാവധി കുറച്ച് മുടി അഴകുള്ളതും കരുത്തുള്ളതും ആക്കി മാറ്റാന്‍ ശ്രമിക്കാം.

നരച്ച മുടി പറിക്കാതിരിക്കുക

നരച്ച മുടി പറിക്കാതിരിക്കുക

നരച്ച മുടി പറിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് നരച്ച മുടിയുടെ എണ്ണം വര്‍ദ്ദിപ്പിക്കും എന്നുള്ളത് കൊണ്ടല്ല, വീണ്ടും അതേ സ്ഥാനത്ത് വരുന്ന മുടി നരച്ചതായിരിക്കും എന്നുള്ളത് കൊണ്ടാണ്.

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക

ഇത് മുടി നരയ്ക്കുന്നതിന് മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്കും പ്രശ്‌നമാണ്. മാനസിക സമ്മര്‍ദ്ദം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം ജീനും സമ്മര്‍ദ്ദവും എല്ലാം കൂടിയാല്‍ മുടി നരയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 കൂടുതല്‍ സൂര്യപ്രകാശം

കൂടുതല്‍ സൂര്യപ്രകാശം

കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതാണ് മറ്റൊന്ന്. അത് മുടി നരപ്പിക്കും എന്നതിലുപരി നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ വരെ ഇല്ലാതാക്കും. അതുകൊണ്ട് തന്നെ മുടി നരയ്ക്കാന്‍ ആരംഭിച്ചാല്‍ ഉടനെ തന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.

English summary

Here is what you should do when you see your first grey hair

Don't scream. And certainly, don't pull the grey hair out. - Here's what you should do when you see your first grey hair.
Story first published: Tuesday, May 9, 2017, 13:11 [IST]
X
Desktop Bottom Promotion