For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പനങ്കുല പോലെ വേണോ, ബിയറിലല്‍പ്പം തേന്‍

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും മുടി വളര്‍ച്ചയ്ക്കും ഫലപ്രദമായി സഹായിക്കുന്ന ചില കൂട്ടുകള്‍.

|

നീണ്ട ഇടതൂര്‍ന്ന മുടിയായിരുന്നു ഒരു കാലത്ത് പെണ്‍കുട്ടികളുടെ സൗന്ദര്യം. ചിലര്‍ക്കാകട്ടെ പാരമ്പര്യമായാണ് മുടിയുടെ വളര്‍ച്ച ലഭിയ്ക്കുന്നത്. എന്നാല്‍ ചിലരാകട്ടെ മുടിയുടെ ആരോഗ്യ കാര്യത്തിലുള്ള പ്രത്യക ശ്രദ്ധ കൊണ്ട് തന്നെ പല തരത്തിലുള്ള നാട്ടു വൈദ്യങ്ങളിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍ ഇന്നത്തെ കാലത്തെ ഭക്ഷണശീലവും ജീവിത സാഹചര്യവും മുടിയുടെ ആരോഗ്യത്തേയും ദോഷകരമായി തന്നെ ബാധിയ്ക്കും. എന്നാല്‍ മുടി കൊഴിച്ചില്‍ മാറ്റി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് മുടിവളര്‍ച്ച വര്‍ദ്ധിപ്പക്കുന്നതിന് ബിയറും തേനും സഹായിക്കുന്നു. എങ്ങനെയെന്ന് നോക്കാം. പത്ത് വയസ്സ് കുറയ്ക്കാം അഞ്ച് മാര്‍ഗ്ഗങ്ങളിലൂടെ

തേനും ബിയറും

തേനും ബിയറും

തേനും ബിയറും തുല്യ അളവില്‍ എടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് തലയോട്ടിയിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. ഇത് സമൃദ്ധമായി മുടി വളരാന്‍ സഹായിക്കുന്നു.

ഗോതമ്പ് അരച്ച് തേയ്ക്കാം

ഗോതമ്പ് അരച്ച് തേയ്ക്കാം

ഗോതമ്പ് തലയില്‍ അരച്ച് തേയ്ക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മുടിയുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധയുള്ളവര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഗോതമ്പ് അരച്ച് തേയ്ക്കാന്‍ ശ്രമിക്കണം. ഇത് മുടിയുടെ വേരുകളെ ബലമുള്ളതാക്കി മാറ്റുന്നു.

ചീരയുടെ ഇല

ചീരയുടെ ഇല

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചീര എന്ന കാര്യത്തില്‍ സംശയമില്ല. ചീരയുടെ ഇല ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് ഈ വെള്ളം കൊണ്ട് മുടി കഴുകിയാല്‍ ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും കഷണ്ടി ഇല്ലാതാക്കുകയും ചെയ്യും.

 ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര് താരന്‍ പോവാന്‍ ഉത്തമമാണ്. ഇത് താരനെ ഇല്ലാതാക്കുകയും തലയോട്ടിയിലെ വരള്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.

 വെളിച്ചെണ്ണ ചൂടാക്കി

വെളിച്ചെണ്ണ ചൂടാക്കി

വെളിച്ചെണ്ണ ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. രാത്രി തലയില്‍ എണ്ണ ചൂടാക്കി തേച്ച് പിടിപ്പിച്ച് ഒരു കോട്ടണ്‍ കൊണ്ട് കെട്ടി കിടന്നുറങ്ങുക. ഇത് താരന് പ്രതിവിധിയാണ്.

 മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയും തൈരും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

ഉരുക്ക് വെളിച്ചെണ്ണ

ഉരുക്ക് വെളിച്ചെണ്ണ

ഉരുക്ക് വെളിച്ചെണ്ണ തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കും. ഉരുക്കു വെളിച്ചെണ്ണ പ്രകൃതി ദത്തമായി തയ്യാറാക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല. 80% ക്യാന്‍സറിനേയും തടയാന്‍ ഉരുക്ക് വെളിച്ചെണ്ണ

English summary

Genius Hacks For Making Your Hair Grow Faster

With these genius tricks, you'll have long, healthy strands again in no time.
Story first published: Friday, January 20, 2017, 15:02 [IST]
X
Desktop Bottom Promotion