For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്ത് വയസ്സ് കുറയ്ക്കാം അഞ്ച് മാര്‍ഗ്ഗങ്ങളിലൂടെ

അകാല വാര്‍ദ്ധക്യത്തെ ചെറുക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

|

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള ആകുലതകളാണ് പലര്‍ക്കും ഉള്ളത്. എപ്പോഴും ചെറുപ്പമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇന്നത്തെ കാലത്തെ ജീവിത ശൈലിയും ജീവിത രീതിയും ഭക്ഷണശീലവും എല്ലാം അകാല വാര്‍ദ്ധക്യം എന്ന വില്ലനെ നമ്മുടെ കൂടെക്കൂട്ടുന്നു.

എന്നാല്‍ ഇത്തരത്തില്‍ അകാല വാര്‍ദ്ധക്യത്തെ ചെറുക്കാന്‍ ചില വീട്ടുവിദ്യകള്‍ ഉണ്ട്. ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങാതെ കാശ് ചിലവാക്കാതെ തന്നെ ഇനി പ്രായത്തെ പുറത്ത് നിര്‍ത്താന്‍ കഴിയും. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. അനാവശ്യ മറുകുകള്‍ വീട്ടില്‍ തന്നെ നീക്കം ചെയ്യാം

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ്. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് മുന്നില്‍. ഇത് അകാല വാര്‍ദ്ധക്യത്തില്‍ ഉണ്ടാവുന്ന എല്ലാ സൗന്ദര്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. ഫ്രക്കിള്‍സ്, മുഖത്തെ പാടുകള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ മുട്ടയുടെ വെള്ള, അര ടീസ്പൂണ്‍ പാല്‍പ്പാട എന്നിവയെല്ലാം മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് തിളക്കവും മുഖത്ത് നിറവും വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഫ്രക്കിള്‍സ് പോലുള്ള മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കും.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാലാണ് മറ്റൊരു സൗന്ദര്യ വര്‍ദ്ധക വസ്തു. മിനറല്‍സിന്റെ കലവറയാണ് തേങ്ങാപ്പാല്‍, ഇത് മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതിന്റെ അതേ ഗുണം നല്‍കുന്നു. മുഖത്ത് തേങ്ങാപ്പാല്‍ തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

പപ്പായ മാസ്‌ക്

പപ്പായ മാസ്‌ക്

പപ്പായ മാസ്‌ക് ആണ് മറ്റൊന്ന്. പപ്പായയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ എത്രത്തോളമെന്ന് പറഞ്ഞാല്‍ തീരില്ല. ഇതിലുള്ള ആന്റി ഓക്‌സിഡന്റാണ് ചര്‍മ്മത്തിനെ അകാല വാര്‍ദ്ധക്യത്തില്‍ നിന്ന സംരക്ഷിക്കുന്നത്. ഇതിലെ എന്‍സൈമുകള്‍ മുഖത്തുണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

 റോസ് വാട്ടര്‍

റോസ് വാട്ടര്‍

റോസ് വാട്ടര്‍ ചര്‍മ്മത്തിന് മുറുക്കം നല്‍കാന്‍ സഹായിക്കുന്നു. പ്രായമാകുന്തോറും ചര്‍മ്മം അയഞ്ഞു തൂങ്ങുന്നു. എന്നാല്‍ റോസ് വാട്ടര്‍ മുഖത്തും ശരീരത്തിലും തേയ്ക്കുന്നത് ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

റോസ് വാട്ടറില്‍ രണ്ട് തുള്ളി ഗ്ലിസറിന്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്‍പം നാരങ്ങ നീര് കൂടി മിക്‌സ് ചെയ്താല്‍ ഫലം ഇരട്ടിയാവും.

 വെള്ളരിയ്ക്ക കണ്ണിന്റെ കറുപ്പിന്

വെള്ളരിയ്ക്ക കണ്ണിന്റെ കറുപ്പിന്

വെള്ളരിയ്ക്ക സൗന്ദര്യ സംരക്ഷണ സഹായി ആണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വെള്ളരിയ്ക്ക നീരിനോടൊപ്പം തൈര് കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് കണ്‍തടത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നു. പ്രായമായി എന്നതിന്റെ പ്രധാന സിഗ്നലാണ് കണ്‍തടത്തിലെ കറുപ്പ്.

English summary

Look 10 years younger with these five home remedies

Reduce fine lines, dry skin and other problems of ageing skin with these home remedies. Look 10 years younger with these home remedies.
X
Desktop Bottom Promotion