പുരുഷന്റെ കഷണ്ടിക്ക് പരിഹാരം എളുപ്പത്തില്‍

Posted By:
Subscribe to Boldsky

കഷണ്ടിയായിക്കൊണ്ടിരിക്കുന്നെന്ന് കരുതി അതിന് സങ്ക്ടപ്പെട്ടിരിക്കുകയല്ല വേണ്ടത്. കഷണ്ടിയെ പ്രതിരോധിക്കാനും അതിന് പരിഹാരം കാണാനും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കഷണ്ടി ഇന്നുണ്ടാക്കുന്ന മാനസിക വിഷമം അത് ചില്ലറയൊന്നുമല്ല. പലപ്പോഴും ജീവിതത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കു പോലും തടസ്സം സൃഷ്ടിക്കുന്നതിന് കഷണ്ടി വഹിക്കുന്ന പങ്ക് അത്ര ചെറുതൊന്നുമല്ല. കഷണ്ടിയൊന്ന് മാറിക്കിട്ടാന്‍ നല്ലതു പോലെ കഠിന പരിശ്രമം ആവശ്യമുണ്ട്. കഷണ്ടി പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു പ്രശ്‌നമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കഷണ്ടി ഇല്ലാതാക്കാന്‍ ്ശ്രമിക്കാം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങള്‍ കൊണ്ട് തന്നെയാണ് മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും എന്തൊക്കെയാണ് ഇത്തരത്തില്‍ നമ്മളറിയാതെയാണെങ്കിലും ചെയ്യുന്നത് എന്ന് പലര്‍ക്കും അറിയുന്നില്ല. നിരവധി കാരണങ്ങള്‍ കൊണ്ട് കഷണ്ടി ഉണ്ടാവാം. എന്നാല്‍ ഇതിന്റെയെല്ലാം കാരണം തിരക്കിപ്പോയാല്‍ അതുണ്ടാക്കുന്ന മാനസിക വിഷമവും നമുക്ക് പരിഹരിക്കാവുന്നതിനപ്പുറത്താണ്. എന്തായാലും കഷണ്ടി പോവാന്‍ ചില സിംമ്പിള്‍ ടിപ്‌സ് ഉണ്ട്.

അകാലനര അകറ്റാന്‍ ഏറ്റവും മികച്ച വഴികള്‍

പലപ്പോഴും പല വിധത്തിലുള്ള ഒറ്റമൂലികള്‍ കഷണ്ടിയെ പ്രതിരോധിക്കാന്‍ ഉണ്ടാവും. എന്നാല്‍ ഇതെല്ലാം ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ട് വേണം പല മരുന്നുകളും ഒറ്റമൂലികളും പരീക്ഷിക്കാന്‍. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തന്നെ കഷണ്ടിക്ക് പരിഹാരം കാണാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം

പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം

പലപ്പോഴും മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാത്തത് മുടി കൊഴിച്ചിലിനു കാരണമാകും. അതുകൊണ്ടു തന്നെ പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മത്സ്യം, മാസം തുടങ്ങിയവയ്ക്ക് ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കുക.

എണ്ണ ഉപയോഗിക്കുക

എണ്ണ ഉപയോഗിക്കുക

പുരുഷന്‍മാരെല്ലാം തന്നെ എണ്ണ ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം പുറകിലാണ്. ഇത് മുടി കൊഴിച്ചില്‍ വേഗത്തിലാക്കും. അതുകൊണ്ടു തന്നെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും തലയില്‍ എണ്ണ തേയ്ക്കുക. ഇത് കഷണ്ടിയെ പ്രതിരോധിക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

സൗന്ദര്യ സംരക്ഷണത്തില്‍ മുട്ടയ്ക്കുള്ള പങ്ക് ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ മുട്ടയുടെ വെള്ള ഉപയോഗിച്ച് കഷണ്ടിയേയും പ്രതിരോധിയ്ക്കാം. മുടി സില്‍ക്ക് പോലെ ആവുന്നതിനും മുട്ടയുടെ വെള്ള സഹായിക്കുന്നു.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില പേസ്റ്റാക്കി അതു തലയില്‍ പുരട്ടുക. ഇത് മുടികൊഴിച്ചില്‍ തടയുകയും കഷണ്ടിയെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല തലയോട്ടിയിലുണ്ടാവുന്ന ഇന്‍ഫെക്ഷനും മറ്റും ഇല്ലാതാവാനും സഹായിക്കുന്നു.

തലയിലെ വിയര്‍പ്പ്

തലയിലെ വിയര്‍പ്പ്

എപ്പോഴും തല വിയര്‍ത്തിരിക്കുന്നതും മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കാരണമാകും. അതുകൊണ്ടു തന്നെ കറ്റാര്‍വാഴ അടങ്ങിയ ഷാമ്പൂ ഇട്ട് തല കഴുകുന്നത് വിയര്‍പ്പ് കുറയാന്‍ കാരണമാകും. ഇത് തന്നെയാണ് കഷണ്ടിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതും.

 വിനാഗിരി

വിനാഗിരി

വിനാഗിരി ഉപയോഗിച്ചും കഷണ്ടിയെ പ്രതിരോധിയ്ക്കാം. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും മറ്റ് എന്‍സൈമുകളും താരനേയും പ്രതിരോധിയ്ക്കുന്നു. മാത്രമല്ല മുടി കൊഴിഞ്ഞ സ്ഥലത്ത് പുതിയത് വരാനും സഹായിക്കുന്നു.

 നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയുടെ പൊടി നാരങ്ങാ നീരില്‍ ചാലിച്ച് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് മുടിയെ ബലമുള്ളതാക്കുന്നു. ഇത് മുടി വളര്‍ത്തുന്നതിനും കഷണ്ടിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ തലയില്‍ പുരട്ടുന്നത് നല്ലതാണ്. ഗ്രീന്‍ ടീ തണുത്ത വെള്ളത്തില്‍ മുക്കി വെച്ച് അതുപയോഗിച്ച് തല കഴുകുക. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല നെറ്റി കയറാതിരിക്കാനും സഹായിക്കുന്നു.

വെളുത്തുള്ളി നീര്

വെളുത്തുള്ളി നീര്

വെളുത്തുള്ളി നീരോ ഉള്ളി നീരെ ഇഞ്ചി നീരോ ഉപയോഗിയ്ക്കുന്നത് കഷണ്ടിയെ പ്രതിരോധിയ്ക്കും. ഒരു ദിവസം രാത്രി മുഴുവന്‍ ഇവയിലേതെങ്കിലും തലയില്‍ പുരട്ടി പിറ്റേ ദിവസം രാവിലെ കഴുകിക്കളയുക. ഇത് മുടി വരാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടി വളര്‍ച്ചയ്ക്ക് പ്രകൃതിദത്തമായ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൂടാതെ തേങ്ങാപ്പാലും ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലും കഷണ്ടിയും പ്രതിരോധിയ്ക്കുന്നു. മുടിക്ക് ആരോഗ്യവും കരുത്തും ഉണ്ടാവുന്നതിനും പോയ സ്ഥലത്ത് പുതിയ മുടി മുളക്കുന്നതിനും സഹായിക്കുന്നു.

English summary

Effective Ways To Stop Hair Loss in Men

Hair loss or baldness in men is caused by fungal infections and psychological disorders. Here are some Effective Ways To Stop Hair Loss in Men.
Story first published: Saturday, November 18, 2017, 15:47 [IST]