For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ കട്ടി കുറവോ, അടുക്കളയില്‍ ഉലുവയുണ്ടോ?

എന്തൊക്കെയാണ് ഇത്തരത്തില്‍ മുടിയെ സഹായിക്കുന്ന അടുക്കളക്കൂട്ടുകള്‍ എന്ന് നോക്കാം.

|

മുടിയുടെ കാര്യത്തില്‍ നമ്മുടെ പെണ്‍കുട്ടികള്‍ അതീവശ്രദ്ധാലുക്കളാണ്. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളുടെ കാര്യവും മറിച്ചൊന്നുമല്ല. മുടി കൊഴിയാന്‍ തുടങ്ങുമ്പോള്‍ തന്നെ ടെന്‍ഷന്‍ തുടങ്ങും. എന്നാല്‍ ഇനി ഇത്തരം കാര്യത്തില്‍ ടെന്‍ഷനടിയ്‌ക്കേണ്ട ആവശ്യമില്ല. കയ്യോന്നി എണ്ണ മുടി വളര്‍ത്തുന്നതിന്റെ രഹസ്യം

മുടി കൊഴിയാന്‍ തുടങ്ങുമ്പോള്‍ തന്നെ അതിനുള്ള പരിഹാരം നമ്മുടെ അടുക്കളയില്‍ ഉണ്ട്. മുടിയുടെ കട്ടി കുറയുന്നതും മുടിയ്ക്ക് ഉള്ളില്ലാത്തതും എല്ലം നമ്മളെ പലപ്പോഴും പ്രതിസന്ധിയിലാക്കും. എന്നാല്‍ ഒരു വിധത്തില്‍ പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നെ ഉണ്ട് നോക്കാം. പ്രായം തെറ്റി വരുന്ന മുഖക്കുരു ശ്രദ്ധിക്കണം?

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

സൗന്ദര്യത്തിന് ഇത്രയും അവിഭാജ്യമായ ഘടകം വേറെയില്ല എന്ന് തന്നെ പറയാം. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും എണ്ണ തന്നെയാണ് മികച്ചത്. വീട്ടില്‍ മുതിര്‍ന്നവര്‍ പറഞ്ഞ് കേട്ടിട്ടില്ലേ മുടിയില്‍ എണ്ണ തേയ്ക്കണമെന്ന്. അത് സത്യമാണ്. തള്ളിക്കളയാതെ ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും എണ്ണ തേയ്ക്കൂ.

ഉലുവ

ഉലുവ

ഉലുവയും മുടിയുമായുള്ള ബന്ധം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഉലുവ കുതിര്‍ത്ത് അരച്ച് അത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചില്‍ മാറ്റി നല്ല ഉള്ളുള്ള മുടി നല്‍കുന്നു.

 ആവണക്കെണ്ണ

ആവണക്കെണ്ണ

നമ്മുടെ വീട്ടില്‍ പലപ്പോഴും കാണുന്ന ഒന്നാണ് ആവണക്കെണ്ണ. മുടി വളര്‍ച്ചയ്ക്ക് ഇത്രയധികം സഹായിക്കുന്ന ഒന്ന് വേറെ ഇല്ലെന്നു തന്നെ പറയാം. ആവണക്കെണ്ണയും തേനും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ പിന്നെ മുടിയ്ക്ക് ഉള്ളില്ലെന്ന പരാതി ഇനി പറയേണ്ടി വരില്ല.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയാണ് മറ്റൊരു ദിവ്യൗഷധം. കറ്റാര്‍വാഴയെ ജ്യൂസാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയ്ക്ക് കട്ടിയും നിറവും നല്‍കുന്നു.

 മുട്ട

മുട്ട

മുട്ടയാണ് മറ്റൊരു മാര്‍ഗ്ഗം. മുട്ടയുടെ വെള്ള മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിയ്ക്ക് തഇളക്കവും കട്ടിയും വര്‍ദ്ധിപ്പിക്കുന്നു. നല്ല കട്ടിയുള്ള മുടിയ്ക്ക് ഉത്തമമാര്‍ഗ്ഗമാണ് മുട്ട.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില നല്ലൊന്നാന്തരം മുടി വളര്‍ത്തുന്ന മരുന്നാണ്. കറിവേപ്പില വെളിച്ചെണ്ണയില്‍ ഇട്ട് എണ്ണ കാച്ചിത്തേച്ചാല്‍ മുടി പനങ്കുല പോലെ വളരും.

 നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക നീരും ഇത്തരത്തില്‍ മുടി വളര്‍ത്തുന്ന ഒന്നാണ്. നെല്ലിക്ക ജ്യൂസ് കഴിയ്ക്കാവുന്നതും നെല്ലിക്കയിട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നതും മുടി വളര്‍ത്തും.

English summary

Best Natural Home Remedies for Hair Growth Prevent Hair Loss

Best Natural Home Remedies for Hair Growth Prevent Hair Loss, read on to know more..
X
Desktop Bottom Promotion