കയ്യോന്നി എണ്ണ മുടി വളര്‍ത്തുന്നതിന്റെ രഹസ്യം

Posted By:
Subscribe to Boldsky

മുടി വളരുന്നില്ല, ഉള്ള മുടി കൊഴിഞ്ഞ് പോകുന്നു താരന്‍ പ്രശ്‌നമാക്കുന്നു തുടങ്ങി നിരവധി പരാതികള്‍ നമുക്കെല്ലാം ദിവസവും ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം ഒറ്റപ്പരിഹാരമാണ് കയ്യോന്നി എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയേറെ ഗുണമാണ് മുടിയ്ക്ക് കയ്യോന്നി ചെയ്യുന്നത്. പ്രായം തെറ്റി വരുന്ന മുഖക്കുരു ശ്രദ്ധിക്കണം?

എന്നാല്‍ കയ്യോന്നി എണ്ണ എങ്ങനെ കാച്ചണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കൃത്യമായ അളവില്‍ കയ്യോന്നിയിട്ട് എണ്ണ കാച്ചിയാല്‍ അതിന്റെ ഗുണം ഒരാഴ്ച കൊണ്ട് തന്നെ മനസ്സിലാവും. ആഴത്തില്‍ പല്ലില്‍ പറ്റിപ്പിടിച്ച കറയേയും ഇളക്കും

 കയ്യോന്നി എണ്ണ കാച്ചാന്‍

കയ്യോന്നി എണ്ണ കാച്ചാന്‍

കയ്യോന്നി എണ്ണ കാച്ചാല്‍ ആവശ്യമുള്ളത്, ഒരു ലിറ്റര്‍ വെളിച്ചെണ്ണയും കയ്യോന്നിയുടെ ഇല, പൂവ്, തണ്ട്, കായ എന്നിവയെല്ലാം കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത ഒരു ഗ്ലാസ്സ് കയ്യോന്നി നീരും ആണ്. എങ്ങനെ എണ്ണ കാച്ചാം എന്ന് നോക്കാം.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

ചുവട് കട്ടിയുള്ള പാത്രത്തിലാണ് എണ്ണ തയ്യാറാക്കേണ്ടത്. ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അതില്‍ എണ്ണയൊഴിക്കാം. എണ്ണ ചൂടായ ശേഷം അതിലേക്ക് കയ്യോന്നി നീര് ചേര്‍ക്കണം.

 സ്‌റ്റെപ് 2

സ്‌റ്റെപ് 2

കയ്യോന്നി നീര് ചേര്‍ത്ത് കഴിഞ്ഞ് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കണം. പാത്രത്തിനു മുകളില്‍ പത പോലെ കാണപ്പെടുന്നുണ്ടെങ്കിലും അല്‍പസമയത്തിനു ശേഷം ഇത് ഇല്ലാതാവും.

 സ്റ്റെപ് 3

സ്റ്റെപ് 3

എണ്ണയിലെ പത വറ്റുന്നത് വരെ ഇത്തരത്തില്‍ ഇളക്കിക്കൊണ്ടേ ഇരിയ്ക്കുക. അരമണിക്കൂറെങ്കിലും ഇത്തരത്തില്‍ ചെയ്യണം.

സ്റ്റെപ് 4

സ്റ്റെപ് 4

പത വറ്റിക്കഴിഞ്ഞ ശേഷം കയ്യോന്നിയുടെ ചില ഭാഗങ്ങള്‍ എണ്ണയില്‍ ഊറിക്കിടക്കും. എണ്ണ മറ്റൊരു പാത്രത്തിലേക്ക് പതുക്കെ മാറ്റിവെച്ച ശേഷം ഇതിലെ കരട് മാറുന്നതിനായി അല്‍പസമയം മാറ്റി വെയ്ക്കാവുന്നതാണ്.

 ഗുണങ്ങള്‍

ഗുണങ്ങള്‍

മുടി വളര്‍ച്ച. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കയ്യോന്നി എണ്ണ. സ്ഥിരമായി രണ്ടാഴ്ചയെങ്കിലും തേച്ച് നോക്കൂ നിങ്ങള്‍ക്ക് തന്നെ വ്യത്യാസം മനസ്സിലാക്കാന്‍ സാധിയ്ക്കും.

വെളിച്ചെണ്ണയ്ക്ക് പകരം

വെളിച്ചെണ്ണയ്ക്ക് പകരം

കയ്യോന്നിയില്‍ വെളിച്ചെണ്ണ, എള്ളെണ്ണയും ഉപയോഗിക്കാവുന്നതാണ്. ഇതും മുടിവളര്‍ച്ചയ്ക്ക് സഹായകമാകും.

 മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍

മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍

ശരീരത്തില്‍ പിത്തം അധികമാകുമ്പോഴാണ് പലപ്പോഴും മുടി കൊഴിച്ചില്‍പോലുള്ള കേശസംരക്ഷണ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ കയ്യോന്നി ഇത് ശമിപ്പിച്ച് മുടി വളര്‍ച്ചയെ ശക്തമാക്കുന്നു.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തണുപ്പ് കൂടുതലാണ് കയ്യോന്നിയ്ക്ക് അതുകൊണ്ട് രാത്രി തലയില്‍ തേച്ച് കിടക്കരുത്. അതുപോലെ തണുപ്പ് കാലത്ത് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് പനിയും ജലദോഷവും വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ സൂക്ഷിച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

English summary

How To Use Bhringraj Oil For Hair Growth

How To Use Bhringraj Oil For Hair Growth. Bhringaraj has so many benefits on the scalp and hair that it makes it one of the most natural oil for regular use.