For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ വരള്‍ച്ച ഇനി പ്രശ്‌നമാക്കേണ്ട

മുടിയുടെ വരള്‍ച്ച മാറ്റി മുടിയ്ക്ക് തിളക്കം നല്‍കാന്‍ ചില വഴികള്‍.

|

വരണ്ട മുടി എല്ലാവരുടേയും പ്രശ്‌നമാണ്. കേശസംരക്ഷണത്തില്‍ ഇത്രയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്ന മറ്റൊരു പ്രശ്‌നം ഇല്ലെന്നു തന്നെ പറയാം. താരനേയും പേനിനേയും എങ്ങനെയെങ്കിലും ഓടിച്ചാലും മുടി വരണ്ടതാണെങ്കില്‍ മുടിയുടെ ഭംഗി മൊത്തം ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഴത്തില്‍ പല്ലില്‍ പറ്റിപ്പിടിച്ച കറയേയും ഇളക്കും

എന്നാല്‍ ഏത് കാലാവസ്ഥയിലും മുടിയുടെ വരള്‍ച്ച മാറ്റി മുടിയ്ക്ക തിളക്കവും മൃദുത്വവും നല്‍കാന്‍ സഹായിക്കുന്ന ചില വീട്ടുപാധികള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. ബീറ്റ്‌റൂട്ട് നീരും തേനും,രണ്ടാഴ്ച മുഖം കഴുകിയാല്‍

 ബനാന മാസ്‌ക്

ബനാന മാസ്‌ക്

നല്ലതു പോലെ പഴുത്ത പഴം തൊലി കളഞ്ഞ് പേസ്റ്റ് പരുവത്തിലാക്കുക. അര സ്പൂണ്‍ തേന്‍ മഞ്ഞള്‍ മൂന്ന് സ്പൂണ്‍ മയോണൈസ് എന്നിവ മിക്‌സ് ചെയ്യുക ഇതിലേക്ക്. ഇത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാമ്പൂ ഇട്ട് കഴുകിക്കളയാം.

 സ്‌ട്രോബെറി മാസ്‌ക്

സ്‌ട്രോബെറി മാസ്‌ക്

സ്‌ട്രോബെറി മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. സ്‌ട്രോബെറി എടുത്ത് നല്ലതു പോലെ പള്‍പ്പ് രൂപത്തിലാക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞയും ഒരു സ്പൂണ്‍ നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ഗ്രീന്‍ ടീയും പയറു പൊടിയും

ഗ്രീന്‍ ടീയും പയറു പൊടിയും

പയറു പൊടി പണ്ട് കാലത്ത് ഷാമ്പൂവിന് പകരം ഉപയോഗിച്ചിരുന്ന ഒന്നാണ്. ഇത് മുടി മൃദുലമാക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗ്രീന്‍ ടീയില്‍ അല്‍പം പയറുപൊടി മിക്‌സ് ചെയ്ത് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കുന്നു.

 തേനും മുട്ടയും തൈരും

തേനും മുട്ടയും തൈരും

തേനും മുട്ടയും തൈരുമാണ് മറ്റൊരു പരിഹാരം. രണ്ട് മുട്ടയില്‍ അഞ്ച് സ്പൂണ്‍ തേരും രണ്ട് സ്പൂണ്‍ തേനും നല്ലതു പോലെ മികസ് ചെയ്യാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുടി സില്‍ക്കിയാക്കുന്നു.

 തേനും ഒലീവ് ഓയിലും

തേനും ഒലീവ് ഓയിലും

തേനും ഒലീവ് ഓയിലുമാണ് മറ്റൊരു പരിഹാരം. തേനിലും ഒലീവ് ഓയിലിലും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ഇത് തലയിലെ ആരോഗ്യമില്ലാത്ത മുടികളെ കളഞ്ഞ് നല്ല ആരോഗ്യമുള്ള മുടിയ്ക്ക് പ്രാധാന്യം നല്‍കുന്നു. രണ്ട് ടീസ്പൂണ്‍ തേനില്‍ രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

ആവക്കാഡോ പഴം മാസ്‌ക്

ആവക്കാഡോ പഴം മാസ്‌ക്

ആവക്കാഡോയും പഴവും മിക്‌സ് ചെയ്ത മാസ്‌ക് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയ്ക്ക് തിളക്കവും നിറവും വളര്‍ച്ചയും സമ്മാനിയ്ക്കും. ഈ മാസ്‌ക് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

 മയോണൈസ് ഹെയര്‍മാസ്‌ക്

മയോണൈസ് ഹെയര്‍മാസ്‌ക്

മയോണൈസ് ഹെയര്‍മാസ്‌ക് ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അരക്കപ്പ് മയോണൈസ് എടുത്ത് അത് അലിഞ്ഞ് വരുന്നതു വരെ കാത്തിരിയ്ക്കാം. ഇതിനു ശേഷം മയോണൈസ് തലയില്‍ തേച്ച് പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കറ്റാര്‍വാഴയും തൈരും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം. കഴുകിയ ശേശം കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്.

English summary

Best Homemade Packs For Dry Hair

If you want to get rid of dry hair, try these amazing hair masks for dry hair.
X
Desktop Bottom Promotion