For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ നര, മൂന്ന് ദിവസം കൊണ്ട് പരിഹാരം

|

ചെറുപ്പത്തിലേ നിനക്ക് വയസ്സായോ എന്ന ചോദ്യം കേട്ട് മടുത്ത ഒരു തലുമറയാണ് നമ്മുടെ ചുറ്റിനും ഉള്ളത്. ഇതിനു കാരണമാകട്ടെ അകാല നരയെന്ന വില്ലനും. കുട്ടികള്‍ മുതല്‍ ആരംഭിയ്ക്കുന്നതാണ് അകാല നര. എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ ചികിത്സിച്ചിട്ടും അകാല നരയെന്ന വില്ലനെ ചെറുക്കാന്‍ നമുക്ക് കഴിയുന്നില്ല. മുടി വളര്‍ത്തും മാജിക് മിശ്രിതം

എന്നാല്‍ ഇനി വീട്ടില്‍ ഇരുന്നു കൊണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് അകാല നരയെ ഇല്ലാതാക്കാം. അകാല നരയെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും ഫലവത്തായ ചില ഒറ്റമൂലികള്‍ നമ്മുടെ വീട്ടിലുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. സൂപ്പര്‍ സൈസ് മോഡലുകള്‍

ചെമ്പരത്തിയും തൈരും

ചെമ്പരത്തിയും തൈരും

ചെമ്പരത്തിയില ഉണക്കിപ്പൊടിച്ചതും നാല് ടേബിള്‍ സ്പൂണ്‍ തൈരും മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്താല്‍ അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം.

വെളുത്തുള്ളിയും ഉള്ളിയും

വെളുത്തുള്ളിയും ഉള്ളിയും

വെളിച്ചെണ്ണയില്‍ ഏഴ് അല്ലി വെളുത്തുള്ളി എടുത്ത് ചൂടാക്കി ഈ എണ്ണയില്‍ ഉള്ളി ചെറുതായി അരിഞ്ഞ് മൂപ്പിച്ചെടുക്കുക. അതിനു ശേഷം ആ എണ്ണ തലയില്‍ പുരട്ടി രണ്ട് മണിക്കൂറിനു ശേഷം കഴുകിക്കളയാം. പ്രത്യക്ഷത്തില്‍ തന്നെ ഫലം കാണാം.

 കറിവേപ്പിലയും കടുകെണ്ണയും

കറിവേപ്പിലയും കടുകെണ്ണയും

കറിവേപ്പിലയും കടുകെണ്ണയും അകാല നരയെ ചെറുക്കുന്ന മറ്റൊരു വസ്തുവാണ്. ഇത് കടുകെണ്ണയില്‍ കറിവേപ്പിലയിട്ട് ചൂടാക്കി ഇത് തണുത്തതിനു ശേഷം തലയില്‍ പുരട്ടുക. അല്‍പസമയം മസ്സാജ് ചെയ്ത് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ തല കഴുകാ.ം ഇത് സ്ഥിരമായി തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്ന ഫലം ഉണ്ടാവും.

 വെണ്ണ കൊണ്ട് നര മാറ്റാം

വെണ്ണ കൊണ്ട് നര മാറ്റാം

വെണ്ണയും ഇത്തരത്തില്‍ അകാല നരയെ ചെറുക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വെണ്ണ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തലയില്‍ പുരട്ടുക. തല കവര്‍ ചെയത് വച്ചതിനു ശേഷം ഉറങ്ങുക. പിറ്റേ ദിവസം തണുത്ത വെള്ളത്തില്‍ തല കഴുകി കളയാം

തൈരും കറ്റാര്‍ വാഴ നീരും

തൈരും കറ്റാര്‍ വാഴ നീരും

തൈരും കറ്റാര്‍ വാഴ നീരും ഇത്തരത്തില്‍ അകാല നരയെ പ്രതിരോധിയ്ക്കും. ഒരു കപ്പ് തൈരില്‍ രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ നീര് മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി.

 നെല്ലിക്കയും ബദാം ഓയിലും

നെല്ലിക്കയും ബദാം ഓയിലും

നെല്ലിക്ക പേസ്റ്റ് ആക്കി ബദാം ഓയിലുമായി മിക്‌സ് ചെയയ്ുക. ഇതിലേക്ക് രണ്ട് തുള്ളി നാരങ്ങാ നീരു കൂടി ചേര്‍ക്കുക. എല്ലാം കൂടി മിക്‌സ് ചെയ്തതിനു ശേഷം തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

 ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ് തലയില്‍ പുരട്ടുന്നതും അകാല നരയെ പ്രതിരോധിയ്ക്കും. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ഹെന്നയും തൈരും

ഹെന്നയും തൈരും

ഹെന്ന ചെയ്താല്‍ തന്നെ നമ്മുടെ അകാല നരയ്ക്ക് ആശ്വാസം ലഭിയ്ക്കും. എന്നാല്‍ ഹെന്നയും തൈരും കൂടി മിക്‌സ് ചെയ്ത് അകാല നരയെ പ്രതിരോധിയ്ക്കാന്‍ എളുപ്പമാണ്.

 മുട്ടയും പാല്‍പ്പാടയും

മുട്ടയും പാല്‍പ്പാടയും

മുട്ടയുടെ വെള്ളയും പാല്‍പ്പാടയും മിക്‌സ് ചെയ്ത് പുരട്ടുന്നത് മുടി മൃദുലമാകാനും മുടിയുടെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു. ഇതോടൊപ്പം മുടിയുടെ അകാലനരയേയും ചെറുക്കുന്നു. സൂപ്പര്‍ സൈസ് മോഡലുകള്‍

English summary

Top 9 Remedies to Stop Premature Greying of Hair

Does your hair going gray early? Are you feeling upset about it? Then follow these Remedies to Stop Premature Greying of Hair and restore your natural hair color.
X
Desktop Bottom Promotion