മുടി വളര്‍ത്തും മാജിക്‌ ജ്യൂസ്‌ കോമ്പിനേഷന്‍

Posted By:
Subscribe to Boldsky

മുടി വളരാന്‍ പല വിദ്യകളുമുണ്ട്‌. ഇതില്‍ വിശ്വാസ്യത കൂടുതല്‍ നാടന്‍ വിദ്യകള്‍ക്കു തന്നെയാണ്‌.

മുടി വളര്‍ച്ചയ്‌ക്കു സഹായിക്കുന്ന നാടന്‍ വിദ്യകളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ സവാള ജ്യൂസ്‌. മുടി വളരാന്‍ മാത്രമല്ല, താരന്‍, അകാലനര എന്നിവയ്‌ക്കു കൂടിയുള്ള ഒരു പരിഹാരമാണിത്‌. കുങ്കുമപ്പൂ കൊണ്ടു നിറം കൂട്ടും വിദ്യകള്‍

മുടി വളരാന്‍ സവാള ജ്യൂസ്‌ ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്‌ക്കാമെന്നു നോക്കൂ,

സവാള വെള്ളം

സവാള വെള്ളം

സവാള വെള്ളത്തില്‍ അരിഞ്ഞിട്ടു തിളപ്പിയ്‌ക്കുക. ഈ വെള്ളം തണുത്ത ശേഷം മുടിയിലും തലയോടിലും തേച്ചു പിടിപ്പിയ്‌ക്കാം.

സവാള

സവാള

സവാള മിക്‌സിയിലിട്ടടിച്ചു ജ്യൂസെടുക്കാം. ഇത്‌ മുടിയിലും ശിരോചര്‍മരത്തിലും തേച്ചു പിടിപ്പിയ്‌ക്കാം. അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ സവാള ജ്യൂസ്‌ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്‌ക്കാം.

റം

റം

സവാള ജ്യൂസ്‌ ചെറുതായി ചൂടാക്കുക. ഇതിലേയ്‌ക്ക്‌ അല്‍പം റം ചേര്‍ക്കാം. ഇതു മുടിയില്‍ തേച്ചു പിടിപ്പിയ്‌ക്കാം.

തേന്‍

തേന്‍

സവാള ജ്യൂസില്‍ തേന്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്‌ക്കാം. ഇത്‌ മുടിയുടെ ഉള്ളു വര്‍ദ്ധിപ്പിയ്‌ക്കും. തിളക്കം വര്‍ദ്ധിപ്പിയ്‌ക്കും.

ഒലീവ്‌ ഓയിലും സവാള നീരും

ഒലീവ്‌ ഓയിലും സവാള നീരും

മുടിയില്‍ ഒലീവ്‌ ഓയിലും സവാള നീരും കലര്‍ന്ന മിശ്രിതം തേച്ചു പിടിപ്പിയ്‌ക്കുക. ഇത്‌ അല്‍പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. മുടി വളര്‍ച്ചയ്‌ക്കും മുടിയുടെ വേരുകള്‍ക്കു ബലം ലഭിയ്‌ക്കുന്നതും ഇതു നല്ലതാണ്‌.

ബിയര്‍

ബിയര്‍

സവാള നീര്‌, ബിയര്‍ എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്‌ക്കുന്നതും നല്ലതാണ്‌. മുടി വളരാനും മുടിയ്‌ക്കു തിളക്കം നല്‍കാനും ഇത്‌ സഹായിക്കും.

English summary

Magical Ways To Use Onion Juice For Hair

Here are 7 Magical Ways To Use Onion Juice In Hair. If you want to try this powerful ingredient, here is what you need to add to the juice.
Story first published: Thursday, March 31, 2016, 11:30 [IST]