ചെമ്പരത്തിയും ഉലുവയും ചേരേണ്ട പോലെ ചേരണം

Posted By:
Subscribe to Boldsky

പണ്ടത്തെ കാലത്തെ സ്ത്രീകള്‍ക്കെല്ലാം മുട്ടോളം മുടിയുണ്ടായിരുന്നു എന്നതാണ് സത്യം. അവര്‍ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്‍കിയിരുന്ന പ്രാധാന്യം തന്നെയാണ് ഇതിന്റെ കാരണവും. എന്നാല്‍ പിന്നീട് തിരക്കു കൂടുന്തോറും മുടിയുടെ ആരോഗ്യവും സൗന്ദര്യവും നശിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നതും അനുഭവിയ്ക്കുന്നതും. നരച്ച മുടി വേരോടെ കറുപ്പിക്കാന്‍ ഒറ്റമൂലി

കാരണം എത്രയേറെ നമുക്ക് അശ്രദ്ധയുണ്ടാകുന്നുവോ അത്രത്തോളം തന്നെ മുടിയുടെ സൗന്ദര്യവും കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനിയെങ്കിലും ഇത്തരം അശ്രദ്ധകളെ ഇല്ലാതാക്കി മുടിയ്ക്ക് തിളക്കവും കരുത്തും നല്‍കാന്‍ സഹായിക്കുന്ന ചെമ്പരത്തി രഹസ്യത്തെക്കുറിച്ച് നോക്കാം.

ചെമ്പരത്തി ഹെയര്‍ മാസ്‌കുകള്‍

ചെമ്പരത്തി ഹെയര്‍ മാസ്‌കുകള്‍

ചെമ്പരത്തി തന്നെയാണ് മുടിയുടെ സൗന്ദര്യത്തെ കാത്തു സൂക്ഷിക്കുന്നത്. ചെമ്പരത്തിയ്ക്കുള്ള അത്രയേറെ ഗുണങ്ങള്‍ നമ്മളില്‍ പലരും അറിയാതെ പോകുന്നു. എന്നാല്‍ ഇനി ചെമ്പരത്തി ഹെയര്‍മാസ്‌ക് തയ്യാറാക്കി മുടിയുടെ ആരോഗ്യവും സൗന്ദര്യവും നമുക്ക് തിരിച്ച് പിടിയ്ക്കാം.

സ്റ്റെപ് 1

സ്റ്റെപ് 1

ആദ്യമായി ചെമ്പരത്തി നല്ലതു പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം അതിനു പുറകിലുള്ള പച്ച നിറം കളയാം. ശേഷം ചെമ്പരത്തി മികിസിയില്‍ ഇട്ട് അരച്ചെടുക്കാം.

 സ്റ്റെപ് 2

സ്റ്റെപ് 2

അരയ്ക്കുമ്പോള്‍ ഇതിനോടൊപ്പം അല്‍പം തൈര് കൂടി മിക്‌സ് ചെയ്യാം. പേസ്റ്റ് രൂപത്തിലാകുന്നത് വരെ അരച്ചെടുക്കാം.

സ്റ്റെപ് 3

സ്റ്റെപ് 3

അരച്ചെടുത്ത മിശ്രിതത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം. തേന്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ ഇളക്കാം.

സ്റ്റെപ് 4

സ്റ്റെപ് 4

റോസ് മേരി ഓയില്‍ കൂടി ഇതിനോടൊപ്പം ചേര്‍ക്കാവുന്നതാണ്. ഇത് മുടിവളര്‍ച്ചയെ ത്വരിതഗതിയിലാക്കും.

ചെമ്പരത്തിയും ഉലുവയും

ചെമ്പരത്തിയും ഉലുവയും

ചെമ്പരത്തിയും ഉലുവയും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഒന്നാണ്. ചെമ്പരത്തിയുടെ ഇലയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. എങ്ങനെ ചെമ്പരത്തിയില കൊണ്ട് ഹെയര്‍മാസ്‌ക് തയ്യാറാക്കാം എന്ന് നോക്കാം.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

ചെമ്പരത്തിയില നല്ലതു പോലെ കഴുകിയെടുക്കാം. ഇലയുടെ ഞെട്ട് കളഞ്ഞ് വൃത്തിയാക്കാം.

സ്‌റ്റെപ് 2

സ്‌റ്റെപ് 2

അല്‍പം ചെമ്പരത്തിയില എടുത്ത് മിക്‌സിയില്‍ നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കാം. വേണമെങ്കില്‍ രണ്ട് ചെമ്പരത്തി പൂവ് കൂടി ചേര്‍ക്കാവുന്നതാണ്.

സ്റ്റെപ് 3

സ്റ്റെപ് 3

ഈ പേസ്റ്റിലേക്ക് അല്‍പം കുതിര്‍ത്ത ഉലുവ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടും കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

തലയില്‍ ഈ പേസ്റ്റ് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം തല മുഴുവന്‍ പ്ലാസ്റ്റിക് കവറിട്ട് തല മൂടുക. 30 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

English summary

Hibiscus Hair Masks for Beautiful and Silky Hair

Here are two hibiscus hair mask recipes to help condition your hair.
Story first published: Friday, December 23, 2016, 16:00 [IST]