Latest Updates
-
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്!
നരച്ച മുടി വേരോടെ കറുപ്പിക്കാന്‍ ഒറ്റമൂലി
അകാല നരയെ പ്രതിരോധിച്ച് മുടിയുടെ വേരു മുതല്‍ കറുപ്പിക്കാന്‍ ചില ഒറ്റമൂലികള്‍ നോക്കാം.
ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിയ്ക്കുന്ന പ്രധാന പ്രശ്നമാണ് അകാല നര. അകാല നര ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്ന കൂട്ടത്തില്‍ പല അബദ്ധങ്ങളിലും പലരും ചെന്നു ചാടും.
എന്നാല്‍ നരച്ച മുടി ഇനി വേരോടെ കറുപ്പിക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. ഫലപ്രദമാണെന്ന് മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നതാണ് മറ്റൊരു സത്യം. എങ്ങനെ നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം എന്ന് നോക്കാം.

കറിവേപ്പിലയും വെളിച്ചെണ്ണയും
കറിവേപ്പിലയും വെളിച്ചെണ്ണയും അകാല നരയെ പ്രതിരോധിയ്ക്കുന്നതിന് ബെസ്റ്റാണ്. വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ട് കാച്ചി ആ എണ്ണ തലയില്‍ തേച്ചാല്‍ മതി. ഇത് അകാല നരയെ പ്രതിരോധിയ്ക്കും.

ഉലുവയും നെല്ലിക്കയും
മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും എന്നും മുന്നിലാണ് ഉലുവയും നെല്ലിക്കയും. നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി അല്പസമയം വേവിയ്ക്കുക. ഇതിലേക്ക് ഉലുവ പൊടിച്ചത് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. അല്പം വെളിച്ചെണ്ണ ചൂടാക്കി അതും മിക്സ് ചെയ്യുക. തണുത്തതിനു ശേഷം തലയില്‍ തേയ്ക്കാം. ഇത് അകാല നരയെ പ്രതിരോധിയ്ക്കാനുള്ള മികച്ച വഴിയാണ്.

നാരങ്ങ നീരും ബദാം ഓയിലും
നാരങ്ങ നീരും ബദാം ഓയിലുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രണ്ടും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അകാല നരയെ പ്രതിരോധിയ്ക്കും.

ബ്ലാക്ക് ടീ മസ്സാജ്
ചായപ്പൊടി, ഉപ്പ് എന്നിവ രണ്ട് മിനിട്ട് വെള്ളത്തില്‍ ചൂടാക്കിയ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാം. അല്പസമയത്തിനു ശേഷം മുടി ഉണങ്ങിക്കഴിഞ്ഞാല്‍ കഴുകിക്കളയാം. ഇത് അകാല നരയെ പ്രതിരോധിയ്ക്കും.

നാരങ്ങ നീരും ഉള്ളിയും
മുടി വളര്‍ച്ചയ്ക്ക് എന്നും മുന്നിലാണ് ഉള്ളി. അതുകൊണ്ട് തന്നെ ഉള്ളിനീരും നാരങ്ങ നീരും മിക്സ് ചെയ്ത് തലയില്‍ തേച്ചാല്‍ അത് അകാല നരയെ പ്രതിരോധിക്കുകയും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.

മോരും കറിവേപ്പിലയും
മോരും കറിവേപ്പിലയും സംഭാരം ഉണ്ടാക്കാന്‍ മാത്രമല്ല മുടി വളര്‍ച്ചയ്ക്കും ഉത്തമമാണ്. മോരില്‍ കറിവേപ്പില അരിഞ്ഞിട്ട് രണ്ട് ദിവസം വെയ്ക്കുക ഇത് മുടിയില്‍ തേച്ചാല്‍ അകാല നര ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശിക്കക്കായ
ശിക്കക്കായ പൊടി തലയില്‍ തേയ്ക്കുന്നതും അകാല നരയെ പ്രതിരോധിയ്ക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം ശീലമാക്കം.



Click it and Unblock the Notifications
