നിങ്ങളുടെ മുടി നശിപ്പിക്കുന്നത് നിങ്ങള്‍ തന്നെ

Posted By:
Subscribe to Boldsky

മുടിയുടെ ആരോഗ്യ കാര്യത്തില്‍ ഓരോരുത്തരും ചെലുത്തുന്ന ശ്രദ്ധ പലപ്പോഴും അപകടകരമാ അവസ്ഥയാണ് സൃഷ്ടിക്കാറുള്ളത്. താരനും മുടി കൊഴിച്ചിലും മറ്റു മുടിസംബന്ധമായ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന തലവേദന ചില്ലറയൊന്നും അല്ല. ക്ലോറിന്‍ വെള്ളം മുടി കൊഴിയ്ക്കാതിരിയ്ക്കാന്‍

എന്നാല്‍ ഇവയിലെല്ലാം നിലനില്‍ക്കുന്ന വൈരുദ്ധ്യം എന്ന് പറയുന്നത് നിങ്ങളുടെ മുടി നശിപ്പിക്കാന്‍ വഴി കാണിയ്ക്കുന്നത് നിങ്ങള്‍ തന്നെയാണ് എന്നതാണ്. എന്തൊക്കെ ദ്രോഹങ്ങളാണ് നിങ്ങള്‍ മുടിയോട് സ്ഥിരം ചെയ്യുന്നത് എന്ന് പലരും ചിന്തിക്കുന്നില്ല. അവ എന്തൊക്കെയെന്ന് നോക്കാം.

മുടി സ്‌ട്രെയിറ്റന്‍ ചെയ്യുന്നത്

മുടി സ്‌ട്രെയിറ്റന്‍ ചെയ്യുന്നത്

ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് മുടിയുള്ളത്. ചുരുണ്ട മുടിയും നീളമുള്ള മുടിയും എല്ലാം ഉള്ളത് തന്നെയാണ്. എന്നാല്‍ ചുരുണ്ട മുടിയെ സ്‌ട്രെയിറ്റന്‍ ചെയ്ത് നീളം വെപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് നമ്മള്‍ ആ മുടിയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആണ് എന്ന് വേണം പറയാന്‍.

മുടി അമിതമായി ചീകുന്നത്

മുടി അമിതമായി ചീകുന്നത്

പലരും നനഞ്ഞ മുടി വരെ ചീകി വൃത്തിയാക്കും. എന്നാല്‍ മുടിയില്‍ അമിതമായി ചീപ്പ് ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ നനഞ്ഞ മുടി ചീകാതിരിക്കുകയും മുടിയില്‍ അധികം ചീപ്പുപയോഗിക്കാതിരിക്കുകയും ചെയ്യുക.

ദിവസവും ഷാമ്പൂ

ദിവസവും ഷാമ്പൂ

ദിവസവും ഷാമ്പൂ ഉപയോഗിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. എന്നാല്‍ ഇതും മുടിയെ പ്രശ്‌നത്തിലാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ദിവസവും മുടിയില്‍ ഷാമ്പൂ ഉപയോഗിക്കുന്നത് മുടി വരണ്ടതാവാനും പൊട്ടിപ്പോകാനും കാരണമാകുന്നു. കാല്‍ വിണ്ടുകീറുന്നത് തടയാന്‍ നാരങ്ങ

ടവ്വലിന്റെ ഉപയോഗം

ടവ്വലിന്റെ ഉപയോഗം

ടവ്വല്‍ ഉപയോഗിക്കുന്നതും ശ്രദ്ധിച്ച് വേണം. നനഞ്ഞ മുടി ഉണങ്ങിയ ടവ്വല്‍ ഉപയോഗിച്ച് തുടയ്ക്കുമ്പോള്‍ അത് പലപ്പോഴും മുടിയിലെ ഈര്‍പ്പത്തോടൊപ്പം മുടിയും പൊട്ടിപ്പോകാന്‍ കാരണമാകുന്നു.

ഭക്ഷണശീലം

ഭക്ഷണശീലം

ഭക്ഷണത്തിനും മുടിയുടെ ആരോഗ്യത്തില്‍ നല്ലൊരു പങ്കാണ് ഉള്ളത്. അനാരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കുന്ന പ്രശ്‌നം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നു.

English summary

Five Ways You're Ruining Your Hair

There are many hair habits that can lead to breakage, damage, and excess shedding.
Story first published: Friday, September 2, 2016, 12:00 [IST]